മീനാക്ഷി കല്യാണം 2 [നരഭോജി] 2000

എന്നെ കണ്ടതും അങ്ങോട്ട് കൈ ചൂണ്ടി

: ഒരു കൊരങ്ങൻ….( കൊച്ചുകുട്ടികളെ പോലെ കണ്ണുകൾ വികസിപ്പിച്ചു അവളിതു പറഞ്ഞു തീർത്തു)

: അത് ജംബു ആണ്, പുറത്തുനിന്നു ഒന്നും കിട്ടിയില്ലെങ്കിൽ അവൻ ഇവിടെ വരാറുണ്ട് , വേറെ ഒന്നും എടുക്കില്ല , ആരേം ഉപദ്രവിക്കേം ഇല്ല , അവനു വച്ച പഴം എടുത്ത് പോവും, പാവ …

: പാവം….ഞാൻ ഇപ്പോ പേടിച്ചു ചത്തേനെ, പറയാൻ പറ്റില്ലേ കൊരങ്ങനെ, വന്യമൃഗം ആണ്.

(വല്യ കാര്യത്തിൽ ഇത് പറയുമ്പോഴും, ഉപ്പുമാവ് വായിലേക്ക് തുടർച്ചയായി എറിഞ്ഞിടുന്നുണ്ട് )

ഇവള് ജംമ്പു കടിച്ചിട്ടല്ല , മിക്കാവാറും ഉപ്പുമാവ് തൊണ്ടയിൽ കുടുങ്ങി ആവും ചാവാൻ പോണത് . ഞാൻ മനസ്സിൽ വിചാരിച്ചു ചിരിച്ചു.

: ജംബു , കൊരങ്ങന്ന് വിളിച്ച ചെലപ്പോ കടിച്ചു വച്ചിട്ട് പോവും .

: ആ ജംബു , ജംബു … അവളതു വെറുതെ ഉരുവിട്ട് പറഞ്ഞു, മേശപുറത്തിരിക്കുന്ന ഫുഡിന് കൂടുതൽ പ്രാധാന്യം കൊടുത്തു ,

ഞാൻ അവൾക് എതിർ വശത്തു ഇരുന്നു , അവൾക് അല്പം വെള്ളം വീത്തി കൊടുത്ത് , അവളുടെ ആസ്വദിച്ചുള്ള ആ തീറ്റ നോക്കി ഇരുന്നു  .

അവസാനം ചിരിച്ചു അവളെ നോക്കിയിരിക്കുന്ന എന്നെ നോക്കി അവൾ പറഞ്ഞു

: ഇതിനു ന്റെ സരു ഉണ്ടാക്കുന്ന അതെ രുചി (അവൾക്കു അതിൽ കൂടുതൽ ഒന്നും പറയാൻ പറ്റിയില്ല വാക്കുകൾ ഇടറി കണ്ണിൽ ഈറൻ പടർന്നു , അവൾ പതുകെ എഴുന്നേറ്റു പോയി )

എന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല ,മുഖത്തെ ചിരി വറ്റി സങ്കടം ഇരച്ചു കയറി , അമ്മയെ പറ്റി ആണ് പറഞ്ഞത് , അമ്മയെ….അമ്മയുടെ ഭക്ഷണത്തെ എന്നനേക്കാൾ സ്നേഹിക്കുന്ന ഒരാൾ, എനിക്കവളോടുള്ള സ്നേഹം കൂടിവന്നു.

ഞാൻ കുറച്ചു ഉപ്പുമാവെടുത്തു കണ്ണടച്ച് കഴിച്ചു നോക്കി, അതെ ശരിയാണ്, ‘അമ്മ ഉണ്ടാകാറുള്ള അതെ രുചി,  ആർത്തിയോടെ ഒരു പിടി കൂടി വാരി വായിലിട്ട്, അവൾ കാണാതെ കണ്ണുതുടച്ചു ഞാൻ എഴുന്നേറ്റു .

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

192 Comments

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *