:“ഉണ്ണിയേട്ടാ…,കള്ളന്മാരാണെന്നുതോന്നുന്നു അതിന്റെ അകത്തു ആരോ ഉണ്ട് .” (അവൾ വീണ്ടും ഉണ്ണിയേട്ടാന്നു വിളിച്ചു തുടങ്ങിയതിൽ എന്റെ ഉള്ളിൽ അതിയായ സന്തോഷം തോന്നി, ഞാൻ അത് പുറത്തു കാണിച്ചില്ല, ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു)
അവർ എനിക്ക് അറിയുന്ന കള്ളന്മാർ ആണ്, രാവിലെ നീ തറയിൽ കണ്ടത് അവരുടെ കലാപരിപാടി ആണ്. ഞാൻ അവളെ നോക്കി. അവൾ എന്തൊക്കെയോ ചിന്തിച്ചു ചിരിച്ചു കൊണ്ട് എന്നെ നോക്കി, അവളുടെ എന്നെ പറ്റിയുള്ള വലിയൊരു സംശയം മാറി എന്ന് അവളുടെ മുഖത്തുനിന്നു എനിക്ക് മനസിലായി.
ഞാൻ ബർഗർ എടുത്ത് അവൾക് കൊടുത്തു,
ഞാൻ സമയം ഇത്ര വൈകിയത് ശ്രദ്ധിച്ചില്ല , നിനക്കു ഇത് വേണ്ടെങ്ങി ഒരു അര മണിക്കൂർ ഞാൻ എന്തേലും ഉണ്ടാക്കി തരാം .
വേണ്ട (അവൾ ആ ബർഗർ വാങ്ങി കഴിച്ചു തുടങ്ങി) , ഉണ്ണിയേട്ടൻ ഇവിടെ ഇരിക്ക് (അവൾക് അടുത്ത് തറയിൽ തട്ടികൊണ്ട് മീനാക്ഷി പറഞ്ഞു . ശ്രദ്ധ അപ്പോഴും ഭക്ഷണത്തിൽ തന്നെ ആണ് .)
ഞാൻ ചെന്ന് അവൾക്ക് അരികിൽ സോഫക്ക് പിന്നിലായി ചുവരിൽ ചാരി നിലത്തിരുന്നു .അവളും ചുമരിനോട് ചേർന്ന് എനിക്കരികിലേക്കു നീങ്ങി ഇരുന്നു, ഞങ്ങളുടെ തലയ്ക്കു മുകളിൽ തുറന്നിട്ട ജനലിലൂടെ തിളങ്ങുന്ന നിലാവെളിച്ചം തിരക്കിട്ടുവന്നു , ശ്രദ്ധിക്കാതെ എതിരെ കിടന്നിരുന്ന സോഫയുടെ പുറകിൽ തട്ടി ,നിലത്തു വീണു ഉരുണ്ടു കളിക്കാൻ തുടങ്ങി . ഞങ്ങളുടെ കാലുകൾ നിലവിൽ നനഞ്ഞു .നിലാവെളിച്ചത്തിൽ ശോഭയിൽ ലയിച്ചു സമയം ഒത്തിരി കടന്നുപോയി .
പെട്ടന്ന് അടുക്കളയിൽ പത്രങ്ങൾ അനങ്ങുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ ജംബു ആണ് , അവനു രാത്രിയും ഒന്നും കിട്ടിയില്ലെന്നു തോന്നുന്നു . ഇവിടെ നിന്ന് നോക്കിയാൽ അടുക്കള മുഴുവനായും കാണാം , തുറന്ന അടുക്കള ആണ് .
ഒരു പഴം എടുത്ത് അവൻ ജനൽ വഴി ഇറങ്ങി പോയി .
ഇതെല്ലം സസൂക്ഷ്മം നിരീക്ഷിച്ച ശേഷം മീനാക്ഷി പറഞ്ഞു തുടങ്ങി,
: ഉണ്ണിയേട്ടന്റെ വീട് ഞങ്ങളുടെ എല്ലാം അഭയസ്ഥാനം ആണല്ലെ . ഈ കൊരങ്ങൻ .,,, അല്ല സോറി ജംബു (അവൾ സ്വയം തലയ്ക്കു കിഴുക്കി തുടർന്നു) രാവിലെ കണ്ട പല നിറത്തിലുള്ള പക്ഷികൾ , എന്ത് രസാ അവറ്റോളെ കാണാൻ , പിന്നെ ആരെന്നു പോലും അറിയാത്ത ഈ റൂമിനുള്ളിൽ കുത്തി മറയുന്ന രണ്ടു
❤️❤️❤️