മീനാക്ഷി കല്യാണം 3 [നരഭോജി] 1857

എനിക്ക് തോന്നണത് ഡൽഹിയിലെ ഏതെങ്കിലും കോണാട്ട്സ്പേസിൽ വച്ച് അപ്സരസ് കാലുതെറ്റി രാഘവമ്മാമന്റെ തലയിൽ വീണതായിരിക്കും. മോളെന്നു പറഞ്ഞു എടുത്ത് വളർത്തിയുണ്ടാവും, നമുക്ക് അറിയില്ലലോ.

ഞാൻ യന്ത്രികം ആയി എഴുന്നേറ്റു. പക്ഷെ ഒരുകൂട്ടം പൂവാലന്മാരുടെ ആഘോഷത്തിന്നിടയിൽ ഞാൻ മുങ്ങിപ്പോയി. ആരെയും കണ്ണെടുത്തു പോലും നോക്കാതെ അവൾ നടന്നകന്നു. നോക്കിയിരുന്നെങ്കിലും അവളെന്നെ കാണുമോ എന്നത് സംശയം ആണ്. പരാക്രമത്തിൽ പരാജയപ്പെട്ട ഒരു കൂട്ടം പൂവാലപ്പടയുടെ തലവനായി ഞാൻ അവിടെ നിന്നു. പതുക്കെ പട നാലുദിക്കിൽ പിരിഞ്ഞു. ഞാൻ ആയുധമില്ലാതെ ഒറ്റക്കായി.

ഇവിടെ ഇരുന്ന ഒരുപാടുപേരിൽ ഒരാൾ മാത്രമാണ് അവൾക്ക് ഞാൻ. ഞാൻ എന്താണ് ചെയ്തത്, ഒരു കോമാളി വേഷവും കെട്ടി, ഇവിടെ വരെവന്നു, വേണ്ടായിരുന്നു, കണ്ടിരുന്നെങ്കിൽ അവൾക്കത് ഒട്ടും ഇഷ്ടപെട്ടേനില്ല.

ഞാൻ തിരികെ നടന്നു. യമണ്ടൻ ഗേറ്റും കടന്നു ബസ് സ്റ്റോപ്പിലേക്ക് നടന്നു. സമയം ഒരുപാട് ആയതിനാൽ, ബസ്റ്റോപ്പിൽ തിരക്കൊഴിഞ്ഞിരുന്നു. ഞാൻ സാധാരണ മനുഷ്യന്മാർക്കു ഇരിക്കാൻ ബുദ്ധിമുട്ടുള്ള ഒറ്റക്കമ്പി സീറ്റിൽ, ആയാസത്തോടെ ഇരുന്നു.

ഫോൺ ഒരു വട്ടം ബെല്ലടിച്ചു നിർത്തി, പിന്നെയും അടിച്ചു തുടങ്ങി, പുതിയ നമ്പർ ആണ്, പെട്ടന്ന് ‘ഉണ്ടോണ്ടിരിക്കലെ നായക്കൊരു വിളികിട്ടീ’ ന്ന് പറയണപോലെ, നെറ്റ് കിട്ടിയ ട്രൂകേളർ, മീനാക്ഷി രാഘവൻ എന്ന് കാണിച്ചു, ഞാൻ ചാടികേറി അറ്റൻഡ് ചെയ്തു.

കുറച്ചു നേരത്തെ നിശ്ശബ്ദതക്കും ശ്വാസതാളത്തിനും ശേഷം ആ കിളിനാദം എന്റെ കാതിൽ മുഴങ്ങി.

: എന്തായിരുന്നു ആ പിള്ളേരുടെ ഇടയിൽ, കാലത്തേ വായ്നോക്കാൻ ഇറങ്ങിയതാണോ. (കുറുമ്പിൽ ചാലിച്ച ഒരു ഗൗരവം.) എനിക്ക് ഒന്നും പറയാൻ പറ്റാതെ വായടഞ്ഞു നിൽക്കുക ആയിരുന്നു. അവൾ എന്നെ കണ്ടിരുന്നു. മറുപടി കാണാത്തപ്പോൾ അവൾ പിന്നെയും തുടർന്നു.

: എവിടന്നു കിട്ടി ആ പൂക്കൾ ഷർട്ടും, കീറിപറിഞ്ഞ ഒരു പാന്റും, ഇവിടെ പിള്ളേര്‌പോലും ഇട്ടുകണ്ടിട്ടില്ല അങ്ങനെ ഒന്ന്. (പതിഞ്ഞ ഒരു ചിരി ഞാൻ കേട്ടു.)

പെണ്ണുങ്ങൾക്ക് മുഖത്തു രണ്ടുകണ്ണും തലയ്ക്കു ചുറ്റും കാക്കത്തൊള്ളായിരം കണ്ണും ഉണ്ടെന്ന യാഥാർഥ്യം ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

: ഞാൻ…. ഞാ… ഞാൻ ഒന്ന് കാണാൻ വന്നതാ.

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

177 Comments

Add a Comment
  1. നരഭോജി

    മീനാക്ഷി കല്യാണം – 4 (മീനാക്ഷിയുടെ കാമുകൻ) ,
    അപ്‌ലോഡ് ചെയ്തിട്ടുണ്ട്,
    പബ്ലിഷ് ആകുമ്പോൾ വായിച്ചു അഭിപ്രായം പറയുക.
    സ്നേഹപൂർവ്വം….

    1. Story Vanillallo bro

      1. Wow…!

        ഞാൻ ഇന്നാണ് ഈ കഥ വായിക്കുന്നത്, എന്താ പറയാ ഒരു സിനിമ കാണുന്ന പോലുള്ള ഒരു ഫീൽ ആണ്.

        Thank You So Much

  2. Bro any updates

    1. നരഭോജി

      ഈ ആഴ്ച കുറച്ചു തിരക്കാണ്, എങ്കിലും പറ്റിയാൽ തീർച്ചയായും പബ്ലിഷ് ചെയ്യും. ഈ വെള്ളി വന്നില്ലെങ്കിൽ , അടുത്ത ആഴ്ചയെ ഇടൂ.

  3. Enni 1 part Eeee ulloooo???

    1. നരഭോജി

      രണ്ടു ഭാഗം ഉണ്ടാകും

  4. നരഭോജി

    ഈ ആഴ്ച കുറച്ചു തിരക്കുകളിൽ പെട്ടുപോയി , അടുത്ത ആഴ്ച ഇടണം എന്നാണ് എന്റെ ആഗ്രഹം. കഥ എഴുതി തീർന്നതാണ്, എഡിറ്റിംഗ് കഴിഞ്ഞു തൃപ്തിയായാലേ ഇടാൻ കഴിയു.

    1. ബ്രോ എന്തായി വല്ല അപ്ഡേറ്റ്സ്സ് ഉണ്ടോ
      എഡിറ്റിംഗ് കഴിഞ്ഞില്ലേ ?

  5. ഈ ആഴ്ച വരുമോ ?

  6. ബ്രോ ഈ weak പറയാം എന്ന് പറഞ്ഞിട്ട് എന്തായി ഈ ആഴ്ച തന്നെ ഇടുവോ ബാക്കി
    കാത്തിരിപ്പാണ് ?

  7. Adutha part enna….

  8. അടുത്ത ഭാഗം? കാത്തിരിക്കുന്നു.

  9. ♥️♥️♥️

    കിടു…. നന്നായിട്ടുണ്ട്….

    ബ്രോ ഹാപ്പി എൻഡിങ് മതിട്ടോ പ്ലീസ്..

    1. നരഭോജി

      നമുക്ക് ശരിയാക്കാടൊ, ഈ എപ്പിസോഡിലും അടുത്തതിലും നിങ്ങൾ ഉദ്ദേശിക്കുന്നതായിരിക്കില്ല, ഇതിനെല്ലാം പിന്നിലുള്ള യഥാർത്ഥ കാരണം, കുറച്ചൊന്നു കാത്തിരിക്കൂ ❤

  10. nee ivde comment ittu itikuvano… anupama missinte aduth part tharo please.

  11. Da nee ivde comment ittu itikuvano… anupama missinte aduth part thade.

  12. വല്ല അപ്ഡേറ്റും ഉണ്ടോ നരഭോജി

    1. നരഭോജി

      ഞാൻ അടുത്ത ആഴ്ച പറയാം, അതികം വൈകില്ല .

  13. അവൾക്ക് ക്യാൻസർ അല്ലേ? Sad ending ആക്കല്ലേ നല്ല ഫീൽ ഉള്ള ഒരു കഥയാണ് ?❣️

    1. നരഭോജി

      ഏയ് അല്ല മിന്നാരത്തിൽ ലാലുഅലക്സ് പറയും പോലെ പോളിസൈത്തീമിയ റുബ്റാ വീര. ??

    2. നരഭോജി

  14. നരഭോജി

    ഞാൻ താങ്കളുടെ അനുപമ മിസ് ആസ്വദിച്ചു വായിക്കുക ആയിരുന്നു. ഇപ്പോഴാണ് കഴിഞ്ഞത്. ഞാൻ റിവ്യൂ ഇട്ടിട്ടുണ്ട്.
    ഈ കഥ അടുത്ത ഭാഗം പെട്ടന്ന് തന്നെ ഇടാം, എല്ലാം ശരിയായി വരുന്നുണ്ട്.

  15. തുടരുക ??

    1. നരഭോജി

    2. നരഭോജി

  16. ആ ഹോസ്റ്റലിൽ കണ്ട് കളി ഒരു കമ്പി കഥക്ക് ഉള്ള thread ആണല്ലോ

    1. നരഭോജി

      ധൈര്യം ആയിട്ട് എഴുത്തു, ഇവിടെ എഴുതിയില്ലെങ്കിൽ വേറെ എവിടെയാണ് ?

Leave a Reply

Your email address will not be published. Required fields are marked *