മീനാക്ഷി കല്യാണം 3 [നരഭോജി] 1857

പിന്നെ ഞാൻ അതിൽ ഇടപെടാൻ നിന്നില്ല നേരെ കോളജിലേക്കോടി.

 

 

************************

മീനാക്ഷി ക്യാമ്പസ്സിലെ കാറ്റാടിമരങ്ങളും കടന്നു സ്റ്റാഫ്റൂമിനടുത്തുള്ള വരാന്തയിൽ എത്തിയിരുന്നു. എളുപ്പവഴിയെടുത്തു അവൾക്കടുത്തെത്തിയ ഞാൻ അവളുടെ നടത്തത്തിൻറെ വേഗതകൊത്തുവരാൻ സമയമെടുത്തു. അവളൊന്നു നിന്ന് എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

: ഉണ്ണിയേട്ടൻ എന്തിനാ ഓരോരുത്തരായിട്ട് തല്ലുപിടിക്കാൻ പോണത്.

: അയ്യോ!! തല്ലുകൂടിയതല്ല, പിടിച്ചു മാറ്റിയതല്ലേ, അല്ലെ മുരുകേശൻ ആ പയ്യനെ കൊന്നേനെ.

: മുരുകേശനോ!!

: ആ ഇപ്പൊ പരിചയപെട്ടെ ഉള്ളു നല്ലോരു മനുഷ്യൻ, പറയണ കാര്യങ്ങൾ ഒക്കെ കറക്റ്റ് പോയിന്റ്, പക്ഷേ മിണ്ടാൻ പറ്റില്ല.

പെട്ടന്ന് വന്ന ചിരിയെ ചുണ്ടിൽ കടിച്ചുപിടിച്ചു. അവൾ ദേഷ്യഭാവം നിലനിർത്തി.

: ചായ കുടിച്ചിരിക്കലെ ഒരു തെറ്റിദ്ധാരണ ഉണ്ടായതാ, അത് ഞാൻ പറഞ്ഞു പരിഹരിക്കായിരുന്നു, അപ്പോഴാ നീ വന്നു കണ്ടു തെറ്റിദ്ധരിച്ചെ.

(അവളോട് ഞാൻ സംസാരിക്കുന്നതു പോലും ആളുകൾ അസൂയയോടെ നോക്കി പോകുന്നുണ്ടായിരുന്നു, അവൾ അതൊന്നും ശ്രദ്ധിച്ചിട്ടില്ല.)

: യ്യോ… ഈ ഉണ്ണിയേട്ടൻ. സകല പ്രശ്നങ്ങളും വലിച്ചു തലയിൽവക്കും. (അവൾ നെറ്റിയിൽ ഇടതു കൈത്തടം ചേർത്തമർത്തി, പരിഭവംപറഞ്ഞു)

എനിക്കുറപ്പായിരുന്നു ഞാൻ വലിച്ചുതലയിൽ വച്ച ഏറ്റവും അഴകൊത്ത പ്രശ്‌നം അവളായിരുന്നു.

ഞാൻ ഊണ് അവൾക്കു കൊടുത്തു തിരിച്ചുനടന്നു. അവളതു വാങ്ങി നെഞ്ചോടു ചേർത്ത് പിടിച്ചു, ഉള്ളിത്തിയ്യൽ ലീക്ക് ആവോ ദൈവമേ.

അവളുടെ ഈ നിഷ്ക്കളങ്ക ചിരിയിൽ ആരും വീണു പോകും.

 

: ഇന്ന് ഇന്റർവ്യൂ ഉണ്ടോ? (അവൾ പിന്നിൽ നിന്നു വിളിച്ചു ചോദിച്ചു.)

: ആ, 6 മണിക്ക് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യും. (ഞാൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു)

: ഞാൻ എന്തായാലും കാണും.

 

 

***********************

 

അന്ന് ഒരു കൊച്ചുകുട്ടിയുടെ ഇന്റർവ്യൂ ആയിരുന്നു. ഈയിടക്ക് വന്നിട്ടുള്ള ഒരു ചൈൽഡ് ആർട്ടിസ്റ്, അവന്റെ ആദ്യത്തെ ഇന്റർവ്യൂ ആണ്. അവനു ഇത്തരം കാര്യങ്ങൾ ഒരു പേടിയുണ്ടെന്നു എനിക്ക് അവന്റെ ആസ്വസ്ഥമായ, മുഖത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞു, ഞാൻ ഒരിക്കലും സാധാരണ ഇന്റർവ്യൂ പോലെ ചെയ്യാറില്ല, അവരുടെ സ്നേഹിതൻ പോലെയാണ് പെരുമാറാറ്. ചെറിയ കുട്ടിയുടെ സ്നേഹിതൻ പോലെ ഞാനും ചെറുതാവേണ്ടി വന്നു, ആ ഇന്റർവ്യൂ മുഴുവനാക്കാൻ. അതവന് ഇഷ്ടമായി, അവൻ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു ഞാൻ അവനു കൂട്ടുകാരനായി കൂടെയിരുന്നു, അവന്റെ അച്ഛനും അമ്മയും, അതിനു ശേഷം വന്നു ഒരുപാടു ഇഷ്ടമായി ഇന്റർവ്യൂ എന്ന് പറയുക വരെ ഉണ്ടായി. ഞാൻ കുറച്ചുനാൾ ലീവെടുത്തതിനാൽ എനിക്കൊരു പണിതരാം എന്ന് വിചാരിച്ചു വച്ചതായിരുന്നു ആ പയ്യനെ, പക്ഷെ അത് സാധാരണയിലും നന്നായി വന്നതിൽ പ്രൊഡ്യൂസർ വരെ പകച്ചുപോയി. എഡിറ്റിംഗിന് ഫുട്ടേജ്‌ വിട്ടു, ഞാൻ വൈകീട്ടത്തെ വെള്ളമടിയിൽ നിന്നുംവരെ പിൻവാങ്ങി വീട്ടിലേക്കോടി. എന്റെ സന്തോഷങ്ങൾ ഈ കുറച്ചു ദിവസങ്ങളിൽ ആകെ  മാറിമറഞ്ഞിരിക്കുന്നു.

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

177 Comments

Add a Comment
  1. നരഭോജി

    മീനാക്ഷി കല്യാണം – 4 (മീനാക്ഷിയുടെ കാമുകൻ) ,
    അപ്‌ലോഡ് ചെയ്തിട്ടുണ്ട്,
    പബ്ലിഷ് ആകുമ്പോൾ വായിച്ചു അഭിപ്രായം പറയുക.
    സ്നേഹപൂർവ്വം….

    1. Story Vanillallo bro

      1. Wow…!

        ഞാൻ ഇന്നാണ് ഈ കഥ വായിക്കുന്നത്, എന്താ പറയാ ഒരു സിനിമ കാണുന്ന പോലുള്ള ഒരു ഫീൽ ആണ്.

        Thank You So Much

  2. Bro any updates

    1. നരഭോജി

      ഈ ആഴ്ച കുറച്ചു തിരക്കാണ്, എങ്കിലും പറ്റിയാൽ തീർച്ചയായും പബ്ലിഷ് ചെയ്യും. ഈ വെള്ളി വന്നില്ലെങ്കിൽ , അടുത്ത ആഴ്ചയെ ഇടൂ.

  3. Enni 1 part Eeee ulloooo???

    1. നരഭോജി

      രണ്ടു ഭാഗം ഉണ്ടാകും

  4. നരഭോജി

    ഈ ആഴ്ച കുറച്ചു തിരക്കുകളിൽ പെട്ടുപോയി , അടുത്ത ആഴ്ച ഇടണം എന്നാണ് എന്റെ ആഗ്രഹം. കഥ എഴുതി തീർന്നതാണ്, എഡിറ്റിംഗ് കഴിഞ്ഞു തൃപ്തിയായാലേ ഇടാൻ കഴിയു.

    1. ബ്രോ എന്തായി വല്ല അപ്ഡേറ്റ്സ്സ് ഉണ്ടോ
      എഡിറ്റിംഗ് കഴിഞ്ഞില്ലേ ?

  5. ഈ ആഴ്ച വരുമോ ?

  6. ബ്രോ ഈ weak പറയാം എന്ന് പറഞ്ഞിട്ട് എന്തായി ഈ ആഴ്ച തന്നെ ഇടുവോ ബാക്കി
    കാത്തിരിപ്പാണ് ?

  7. Adutha part enna….

  8. അടുത്ത ഭാഗം? കാത്തിരിക്കുന്നു.

  9. ♥️♥️♥️

    കിടു…. നന്നായിട്ടുണ്ട്….

    ബ്രോ ഹാപ്പി എൻഡിങ് മതിട്ടോ പ്ലീസ്..

    1. നരഭോജി

      നമുക്ക് ശരിയാക്കാടൊ, ഈ എപ്പിസോഡിലും അടുത്തതിലും നിങ്ങൾ ഉദ്ദേശിക്കുന്നതായിരിക്കില്ല, ഇതിനെല്ലാം പിന്നിലുള്ള യഥാർത്ഥ കാരണം, കുറച്ചൊന്നു കാത്തിരിക്കൂ ❤

  10. nee ivde comment ittu itikuvano… anupama missinte aduth part tharo please.

  11. Da nee ivde comment ittu itikuvano… anupama missinte aduth part thade.

  12. വല്ല അപ്ഡേറ്റും ഉണ്ടോ നരഭോജി

    1. നരഭോജി

      ഞാൻ അടുത്ത ആഴ്ച പറയാം, അതികം വൈകില്ല .

  13. അവൾക്ക് ക്യാൻസർ അല്ലേ? Sad ending ആക്കല്ലേ നല്ല ഫീൽ ഉള്ള ഒരു കഥയാണ് ?❣️

    1. നരഭോജി

      ഏയ് അല്ല മിന്നാരത്തിൽ ലാലുഅലക്സ് പറയും പോലെ പോളിസൈത്തീമിയ റുബ്റാ വീര. ??

    2. നരഭോജി

  14. നരഭോജി

    ഞാൻ താങ്കളുടെ അനുപമ മിസ് ആസ്വദിച്ചു വായിക്കുക ആയിരുന്നു. ഇപ്പോഴാണ് കഴിഞ്ഞത്. ഞാൻ റിവ്യൂ ഇട്ടിട്ടുണ്ട്.
    ഈ കഥ അടുത്ത ഭാഗം പെട്ടന്ന് തന്നെ ഇടാം, എല്ലാം ശരിയായി വരുന്നുണ്ട്.

  15. തുടരുക ??

    1. നരഭോജി

    2. നരഭോജി

  16. ആ ഹോസ്റ്റലിൽ കണ്ട് കളി ഒരു കമ്പി കഥക്ക് ഉള്ള thread ആണല്ലോ

    1. നരഭോജി

      ധൈര്യം ആയിട്ട് എഴുത്തു, ഇവിടെ എഴുതിയില്ലെങ്കിൽ വേറെ എവിടെയാണ് ?

Leave a Reply

Your email address will not be published. Required fields are marked *