മീനാക്ഷി കല്യാണം 6 [നരഭോജി] 702

മീനാക്ഷി കല്യാണം 6

Meenakshi Kallyanam Part 6 | Author : Narabhoji

[ആരുമല്ലാത്തവരുടെ കല്യാണം[Previous Part]


 

ഐതീഹ്യവശാൽ മധുരയിലെ പാണ്ട്യരാജാവായ മലയദ്വജനും പത്നി കാഞ്ചനമാലക്കും യാഗഫലമായി ശ്രീപർവ്വതീദേവി വന്ന് മകളായി പിറന്നു. കോമളയും അരുമയുമായ ആ കുഞ്ഞിന്  ജനനത്തിലേ മൂന്ന് മുലകളുണ്ടായിരുന്നു.

പ്രശ്നംവച്ച  ജോതിഷികളെല്ലാം പെൺകുട്ടി നാടിന് കീർത്തി പകരുമെന്നും, അവളുടെ മൂന്നാം സ്തനം അവൾ തന്റെ പതിയെ കണ്ടെത്തുമ്പോൾ കാണാതെ പോകുമെന്നും പ്രവചിച്ചു. അറുപത്തിനാല് കലകളിലും നൈപുണ്യം നേടിയ മീനാക്ഷി, യുദ്ധതന്ത്രങ്ങളിലും വിദഗ്ദ്ധയായിരുന്നു. ഒരിക്കൽ ഹിമാലയസാനുക്കളിലെ ദേവലോകം കീഴടക്കാൻ പുറപ്പെട്ട മീനാക്ഷി, ശിവനുമായി യുദ്ധം ചെയ്യാൻ കൈലാസത്തിൽ കാലെടുത്ത് കുത്തിയതും, ശിവനെ ദർശിച്ചതും അവളുടെ

മൂന്നാം മുല ആ നിമിഷം അപ്രത്യക്ഷമായി. തൻ്റെ പ്രാണനാഥൻ സുന്ദരേശനായ ശിവനാണെന്നു മനസ്സിലാക്കിയ മീനാക്ഷി ആയുധമുപേക്ഷിച്ച് അദ്ദേഹത്തെ ആ ക്ഷണനേരം തന്നെ പതിയായി സ്വീകരിച്ചു. സുന്ദരേശൻ അവളെ ഏത് ആപൽസന്ധിയിലും കൈവിടാതെ തന്നോട് ചേർത്ത് പിടിച്ചു.

അവരുടെ പ്രണയത്തിൻ്റെ ഫലമായി പളനിയിലെ ജ്ഞാനപഴമായ കാർത്തികേയനും, വിഘ്നേശ്വരൻ ഗണേശനും പിറവി കൊണ്ടു. അവൾ മധുരയുടെ അമ്മയായ തിരുമീനാച്ചി അമ്മയായി. കേളികേട്ട മീനാക്ഷി സുന്ദരേശ പരിണയം പിൽക്കാലത്തിൽ “മീനാക്ഷി തിരുകല്യാണം” എന്ന പേരിൽ അറിയപ്പെട്ടു.

 


 

‘പതിയെ താളത്തിൽ ഒഴുകുന്ന ഓളങ്ങളെ കീറിമുറിച്ച് വള്ളം മുന്നോട്ട് നീങ്ങി. ഇനിയെന്തെന്ന് നിശ്ചയം തികച്ചുമില്ലാതെ അരവിന്ദൻ അതിൽ ഒരു തലക്കൽ ഇരുന്നു. ജീവിതം വിചാരിച്ച വഴികളിലൊന്നുമല്ല പോകുന്നത്. അപ്പുറത്തെ പലകയിൽ എന്തോ ചിന്തിച്ച് കൊണ്ട് മീനാക്ഷിയിരിപ്പുണ്ട്. എവിടെ നിന്നോ തിരക്കിട്ടു കയറിവന്ന പുലർക്കാല കാറ്റ്, അവളുടെ ആടിയുലയുന്ന മുടിയിഴകളെ കണ്ടപ്പോൾ അവയിൽ തട്ടികളിച്ച് അവിടെ ഒരു അൽപ്പനേരം ചുറ്റിതിരിഞ്ഞ് നിന്നു.’ 

71 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️❤️❤️❤️
    സൂപ്പർ ഒന്നും പറയാൻ ഇല്ല

  2. Unknown kid (അപ്പു)

    കഥയുടെ ഒഴുക്ക് കണ്ടിട്ട് ഇത് tragedy ആക്കും എന്ന വിച്ചാരിച്ചെ…anyway happy ending ആകിയത്തിന്ന് thanks a lot ?…

    പിന്നെ AIDS വന്നാൽ പിന്നെ മരണം അല്ലാതെ വേറെ ഒന്നും ഇല്ല എന്ന് വിചാരിച്ച വ്യക്തി അന്നു ഞാൻ. എന്നാല് അതിന്ന് treatment ഉണ്ടെന്ന് ഉള്ളത് എന്നിക്ക് പുതിയ ഒരു അറിവാണ്..thanks for the information.

    Pakshe “ARTS TREATMENT CAN’T CURE HIV” എന്നാണ് ഗൂഗിൾ il search ചെയ്തപ്പോൾ കണ്ടത്. But it can prolong life and reduces the risk of hiv transmission.

  3. Muzhuvan vaayichu bro….Kure naalku kahesham aanu ithra ashwadakaramaya oru kadha vaayikunnathu…orupaadu santhosham…thankyou

  4. Worth waiting ❤️

    Lots of love bro

    I jst don’t know what to say

  5. കരയിച്ച് കളഞ്ഞല്ലോ സെട്ടാ….
    വിചാരിച്ച ക്ലൈമാക്സ് തന്ന് സെൻ്റി ആകാത്തതിൽ സന്തോഷം … ♥️♥️

  6. എഴുത്ത്. ? വാക്കുകളിൽ ഒളിഞ്ഞു കിടക്കുന്ന ജീവൻ, അവ നൽകുന്ന ഇമ്പം.
    ഇത്രേം മതി ഈ കഥ ന്താണ് ന്ന് വിവരിക്കാൻ..❤️❤️

    സസ്നേഹം
    വേടൻ ❤️❤️

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. അടിപൊളി. ഒരു കഥ എന്നതിലുപരി ഒരുപ്പാട് അറിവ് കൂടെ ഇതിൽനിന്ന് കിട്ടി ??

  8. 234ലാമത്തെ കമൻ്റ് എൻ്റെ വക

    പിന്നെ കഥ നന്നായിട്ടുണ്ട്. സൂപ്പർ. നല്ല ഒരു end തന്നതും,കൂടെ ഒരു continuation trailer കൂടി തന്നല്ലോ.

    സൂപ്പർ

    ബാക്കി ഭാഗം കൂടി ഇതിൽ ഉൾപെടുത്ത്താമായിരുന്നു.

  9. എന്റെ പ്രിയ നരഭോജീ, എന്ത് പറയണമെടോ തന്നോട്. വരികൾ കൊണ്ട് കഥയിലേക്ക് വലിച്ചടുപ്പിച്ചും ചിരിപ്പിച്ചും രസിപ്പിച്ചും അതിനേക്കാൾ ചങ്കിൽ കൊളുത്തി വലിച്ചും താനെങ്ങോട്ടൊക്കെയാടോ കൊണ്ട് പോയേ. നിസീമമായ പ്രണയത്തിന്റെ മോഹവലയത്തിൽപ്പെട്ടിരിക്കുമ്പോഴും, ഉള്ളിൽ വിരഹത്തിന്റെ വേദന മുൻകൂട്ടി കാണേണ്ടി വരുമോയെന്ന ഭയമായിരുന്നു. കാരണം, വായനക്കാരിയെ മീനാക്ഷിയിലേക്കും അരവിന്ദനിലേക്കും അവരുടെ ലോകത്തേക്കും ആഴ്ത്താൻ സാധിക്കുമെങ്കിൽ, താനെഴുതാൻ പോകുന്ന വിരഹം അത്രമേൽ അസഹനീയമായിരിക്കും എന്ന് എനിക്കുറപ്പുണ്ട്. ആ ക്രൂരത താൻ കാണിച്ചില്ല. പുഞ്ചിരിയാൽ കണ്ണ് നിറച്ചു കൊണ്ട് മനസ് നിറക്കാൻ തനിക്ക് സാധിച്ചു. ഒരുപാട് നന്ദി നരഭോജി ഇങ്ങനെയൊരു വായനാനുഭവം നൽകിയതിന്. ഒത്തിരി സന്തോഷം ?

  10. യാ മോനെ.❤️??
    എന്താ പറയാ…
    ഉള്ളിൽ ഇങ്ങനെ കിടന്ന് ഉരുണ്ട് മറിയിണ ഒരു ഫീൽ…

    മീനാക്ഷി??
    ഹാപ്പി എൻഡ്‌ ആകിയത്തിന്???

    അടിപൊളി എഴുത്ത്. ഓരോ വരിയിൽ നിന്നും പ്രണയം ഇങ്ങനെ നിറഞ്ഞ് കവിഞ്ഞ് പോവുംപോലെയാണ്.

    ഇനിയും വേറെ കഥയുമായി വരണേ?
    ❤️❤️❤️

  11. ഡാ തെണ്ടി നിന്നെ ഒരു നാൾ എൻ്റെ കയ്യീ കിട്ടുടാ. കരയിപ്പിച്ച് കളഞ്ഞല്ലോട പരനാറി ഇതിലും വലിയ ഒരു എണ്ടിങ് ഇതിന് കൊടുക്കാൻ പറ്റില്ല നീ നീ നീ എന്തൊരു മൈരൻ ആട എനിക്ക് വായിൽ തെറിയും വരണ് എന്തൊക്കെയോ വരണ് ഈ പാർട്ട് കൊതിച്ച് കിട്ടിയൊണ്ട് ആയിരിക്കും എന്തേലും ആവട്ടെ പുല്ല് ഒത്തിരി സന്തോഷായെടെ പുല്ലേ ?

  12. ആശാനേ….!

    എന്ത് പറയണമെന്ന് അറിയില്ല. കുറെ കാലമായി നോക്കി ഇരിക്കുകയായിരുന്നു . കാത്തിരിപ്പിനോട് നീതിപുലർത്തിയ പാർട്ട് തന്നെ ആയിരുന്നു.
    നമ്മൾ ഇനിയും വളരേണ്ടിയിരിക്കുന്നു എന്നോര്മിപ്പിക്കുന്ന തരത്തിൽ വ്യക്തമായ എഴുത്ത് . എയ്ഡ്സ് എന്ന് കേൾക്കുമ്പോ അതവരുടെ സ്വഭാവഗുണമെന്ന് പറയുന്ന എല്ലാവരും ഇത് വായിച്ചിരിക്കണം എന്ന് ആശിച്ചുപോകുന്നു. രക്തത്തിലൂടെയും ലൈംഗിക സ്രവങ്ങളിലൂടെയും ആണ് എയ്ഡ്സ് പകരുന്നതെന്നും ഒന്നടുത്തിരുന്നാലോ ഉമ്മവെച്ചാലോ ഒന്നും സംഭവിക്കില്ല എന്നറിയാമെങ്കിലും എയ്ഡ്സ് എന്ന് കേൾക്കുമ്പോ മുഖം ചുളിക്കുന്നവരൊക്കെയും മീനാക്ഷിയുടെയും അരവിന്ദന്റേയും കഥയറിയണമെന്ന് ഞാനാഗ്രഹിക്കുന്നു .

    വർഷാവർഷം ഡിസംബർ ഒന്നിന് എയ്ഡ്സ് ബോധവത്കരണത്തിനായി എയ്ഡ്സ് ഡേ ആചരിക്കുമ്പോഴും നമ്മുടെ സമൂഹം എത്രമാത്രം ബോധവത്കരിക്കപ്പെട്ടു എന്നത് ചോദ്യചിന്ഹമാണ് .

    കഥയെപ്പറ്റിയൊന്നും പറയാനില്ല. ഇഷ്ടപ്പെട്ടു എന്ന് മാത്രം പറഞ്ഞവസാനിപ്പിക്കേണ്ടി വരും. ഇനിയൊരു കാത്തിരിപ്പാണ്. അപ്പേട്ടന്റെ മിന്നല്പിണരുകൾക്കായി… തീമിന്നൽ അപ്പേട്ടനായി !

    സ്നേഹം ❤️

  13. തലയിൽ ട്യുമാർ ബാധിച്ച ഇന്ദു എന്ന നായികയുള്ള കഥ ഈ സൈറ്റിൽ തന്നെ വായിച്ചിരുന്നു. അതോർക്കുമ്പോൾ തന്നെ മനസിലൊരു വിങ്ങലാണ്.കഴിഞ്ഞ ഭാഗം വായിച്ചപ്പോഴും അതേ ഫീലിംഗ് തന്നെയായിരുന്നു. വായിച്ചു കഴിഞ്ഞപ്പോളും ഇനിയുള്ള അവരുടെ ജീവിതം എങ്ങനെയാകും എന്നൊരു പേടി മനസിലുണ്ട്.

    മീനാക്ഷിയുടെ അച്ഛനും അമ്മയും ഇത്രയും കാലം ഈ അസുഖവും കൊണ്ട് ജീവിച്ചു എന്നുള്ളത് വിശ്വസിക്കാൻ പറ്റാത്തതായി തോന്നി.

    വീണ്ടുമൊരു കഥയുമായി വരുമോ?

    1. Which is that story Pls tell the name

      1. “സ്വയംവരം” its a one time magic ✨️

  14. ഒരു പാട് ഇഷ്ടമായി സഹോ.

  15. നരഭോജി

    അച്ചെ……. അച്ചെ …… ( മായ ഉറക്കെ വിളിച്ചു)

    കഴിച്ചില്ലെ ഇത് വരെ നിയ്യ്…
    അരവിന്ദൻ അവളുടെ കുഞ്ഞുബാഗിൽ ടിഫിൻബോക്സ് വക്കുന്നതിനിടയിൽ അവളെ നോക്കാതെ തന്നെ ചോദിച്ചു.

    നോക്കുമ്പോ മായ അവളുടെ വലിയ കുഞ്ഞികണ്ണുകളും തുറന്നടച്ച്, അവനെ നോക്കി കുഞ്ഞ്നുണകുഴികൾ കാണിച്ച് ചിരിച്ചു. മീനാക്ഷിയുടെ അതേ നുണക്കുഴികൾ അവൾക്കും കിട്ടിയിട്ടുണ്ട്. പക്ഷെ അവളുടെ അമ്മയെപ്പോലെ സങ്കടം വരുമ്പോൾ അതില്ലാന്ന് നുണപറഞ്ഞാ എനിക്ക് ദേഷ്യംവരും. കാരണം രണ്ടുപേരുടെയും കണ്ണിൽ നോക്കിയാൽ എനിക്കതറിയാം.

    മായ അവൾക്ക് ഞാൻ ചപ്പാത്തി വച്ച് ഉണ്ടാക്കി കൊടുത്ത സാൻഡ്‌വിച്ച് രണ്ടും മുഴുവനായും കഴിച്ചിട്ടുണ്ട്. തേനും, നറുനീണ്ടിയും, ബദാമും പാലിൽ ചേർത്ത് കൊടുത്തതും കുടിച്ചിട്ടുണ്ട്. അവൾക്കും അവളുടെ അമ്മയുടെ പോലെതന്നെ, ഞാൻ ഉണ്ടാക്കുന്നതെല്ലാം ജീവനാണ്.

    കസാരയിൽ നിന്നും ശ്രദ്ധിച്ച് ഇറങ്ങി, കുട്ടിയുടുപ്പ് ഒതുക്കി, പതുക്കെ പതുക്കെ ഇടക്ക് ഒരു ചാട്ടമൊക്കെ ചാടി, നടന്ന് വന്ന് അവൾ എന്റെ അടുത്ത് നിന്ന് വിരലിൽ പിടിച്ച് കുലുക്കി. ഞാൻ താഴേക്ക് നോക്കി.

    “എന്താണ് ൻ്റെ പാവകുട്ടിക്ക് പറയാൻ ഉള്ളത്”

    “ അച്ചെ… അയില്ലെ,.. കാസില് പുതീയൊരു, കുട്ടി വന്നേ. ചിത്താര… ഞങ്ങള് കൂട്ടാണെ….”

    “ആഹാ… സിത്താരകുട്ടി എന്ത് പറയുന്നു”

    “ അവലേ, കരയാ…. എപ്പലും കരയാ..… ഞാ … കരയണ്ടാ പറഞ്ഞു…”

    ഞാൻ മുട്ടുകുത്തി നിലത്തിരുന്നു അവളുടെ മുഖത്തിനു നേരെ വന്നു ചോദിച്ചു.

    “എന്തിനാ അവള് കരയണത്, പാവക്കുട്ടി ചോദിച്ചില്ലെ?..”

    “അവലേ…. കലിയാക്കും, ല്ലാരും…”

    “അതെന്തെ കളിയാക്കുന്നത്?”

    “അവല്ക്ക് മിണ്ടാൻ വരൂലാ… പനിച്ച് ട്ട് അങ്ങനെ വരോ അച്ചേ… ടീച്ചര് പറഞ്ഞതാ…”

    ഞാൻ വെറുതെ അവളുടെ മുഖത്ത് സങ്കടത്തോടെ നോക്കി. പനിമൂലം സെൻസോറിന്യൂറൽ ആയിട്ടുള്ള ഹിയറിംങ് ലോസും, അതിനാൽ സംസാരിക്കാതെയിരിക്കലും കുഞ്ഞുകുട്ടികളിൽ ഇടക്ക് കാണാറുള്ളതാണ്. എൻ്റെ നെഞ്ചിൽ ഒരു വേദനതോന്നി പാവംകുഞ്ഞ്.

    “ ല്ലാരുവേ…, പൊട്ടി… പൊട്ടി.. പഞ്ഞ് കലിയാക്കും. അവല്ക്ക് ചുണ്ട് കണ്ടൂച്ചാ… മൻസ്സിലാവും. അപ്പൊ കരയും… കൊരെകൊരെ കരയും…”

    “അപ്പൊ മോളെന്താ ചെയ്യാ…”

    “ഞാ… അവലെ യിങ്ങനെ, കെട്ടിപിച്ചിരിക്കും”

    അവളെൻ്റെ കയ്യിൽ മുറുക്കെ കെട്ടിപിടിച്ചു നിന്നു കൊണ്ടാണ് ബാക്കി പറഞ്ഞത്.

    “ല്ലാരും…. പറയാനെ… ഞാ അവലായിട്ട് കൂട്ടായാ… ക്കും പനിവരും, സബ്തം പോവുന്നൊക്കെ…”

    “ഇല്ല്യ മോളെ… അവരു വെറുതെ പറയണതാ… അറിയാത്തോണ്ട്…. മോളു കൂട്ടുകൂടിക്കോ…”

    “ക്ക് അരിയാ…. അമ്മി പറഞ്ഞന്നി ണ്ട്….. ക്ക് അവലെ കൂടല്ക്കൂടല് ഇസ്ട്ടായി അപ്പൊ… നല്ല ഇസ്ട്ടാ ഇപ്പൊയ്…”

    അതെൻ്റെ മനസ്സികൊണ്ടു. ഇവള്ക്ക് ഇത്ര ചെറുപ്പത്തിലെ, ഇത്ര ഹൃദയവിശാലത ഞാനൊട്ടും പ്രതീക്ഷിച്ചില്ല. അവൾക്ക് ഒരുപക്ഷെ മീനാക്ഷി പറയുന്നത് പോലെ എന്നെക്കാളും പക്വതയുണ്ട്.

    “ഞാൻ എന്താ ചെയ്യണ്ടെ അപ്പൊ, പാവകുട്ടി അതു പറഞ്ഞില്ലല്ലോ.?”

    “ അച്ചെക്ക്, കയ്യോണ്ടു സംശാരിക്കാൻ അരിയാന്ന് പരഞ്ഞേ അമ്മി. ക്ക് കാട്ടിത്തെരോ, ക്ക് പടിക്കാനാ… അപ്പൊയെ കൊരേ സംശാരിക്കാലോ അവലോട്..”

    സൈൻ ലാൻഗ്വേജ് പഠിക്കണത്രെ അവൾക്കും !!, സിത്താരകുട്ടിക്ക് വിഷമം തോന്നതിരിക്കാൻ. എനിക്ക് അവളെകുറിച്ച് അഭിമാനം തോന്നി. പക്ഷെ പിന്നീട് ആലോചിച്ചപ്പോൾ ഇതിൽ അഭിമാനത്തിൻ്റെ കാര്യമെന്തിന്. ഇത് മനുഷ്യർ മനുഷ്യരുമായി ചേർന്നു ജീവിക്കുന്ന ഭൂമിയിൽ അടിസ്ഥാനപരമായി തോന്നണ്ട സാമാന്യബോധമല്ലെ. ഇത് അത്ഭുതമായി തോന്നതക്ക രീതിയിൽ ചുരുക്കം ചിലരിൽ മാത്രം അവശേഷിക്കുന്നത് ഒരുപാട് സങ്കടമുണ്ടാക്കുന്ന കാര്യമല്ലെ.

    എൻ്റെ മകൾ മനുഷ്യത്ത്വത്തിൻ്റെ ആദ്യപാഠം പഠിച്ചു കഴിഞ്ഞു. അവൾ വളർന്ന് വരണ്ടത് ഈ സമൂഹത്തിന്റെ കൂടി ആവശ്യമാണ്. നാളെയാരും മാറ്റിനിർത്തപ്പെടാതിരിക്കട്ടെ. അവർക്ക് വേണ്ടി അവർക്കൊപ്പം നിൽക്കാൻ, സ്നേഹിക്കാൻ ആരെങ്കിലുമൊക്കെയുണ്ടാവട്ടെ.

    അവൾക്ക് എന്നും വൈകുന്നേരം പഠിപ്പിച്ച് കൊടുക്കാമെന്ന ഉറപ്പും കൊടുത്ത്, ഞങ്ങൾ നേരെ സ്കൂളിലേക്കു യാത്രയായി.

    “മായക്കുട്ടി, പാവക്കുട്ടി അച്ച പോവ കുട്ടി …..”

    ഞാൻ പ്രാസത്തിൽ പറഞ്ഞത് അവൾക്ക് ഏറെ ഇഷ്ടമായി. അവളെൻറെ കൈപിടിച്ച് താഴ്തി, വലത് കവിളിൽ ഒരു മുത്തം തന്ന് ചാടിതുള്ളി സ്കൂളിലേക്ക് പോയി. ഞാൻ അൽപ്പനേരം അവള് പോകുന്നതും നോക്കി നിന്നു.

    പിന്നെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തത് നേരെ കോളേജിലേക്ക് വച്ചുപിടിച്ചു. ഉച്ചക്ക് മുൻപ് ഭക്ഷണമെത്തിയില്ലെങ്കിൽ എന്നെ കടിച്ച് കൊല്ലും അവളുടെ അമ്മ.

    ******

    കോളേജ് കോറിഡോറിൽ വച്ച് ഭക്ഷണപൊതി വാങ്ങി പിന്നിൽ മറച്ച്പിടിച്ച്, ചുറ്റുംനോക്കി മീനാക്ഷി, മായ തന്നതിനപ്പുറത്തെ കവിളിൽ എനിക്കൊരു മുത്തം അതേപോലെ തന്നെ തന്ന്കൊണ്ട് തിരിച്ചോടി. ഞാൻ അവളെയും കുറച്ചുനേരം നോക്കിനിന്നു. അമ്മക്കും മോൾക്കും, ഒരു വ്യത്യാസവും ഇല്ല, ഒരേ പ്രായം, ഒരേ സ്വഭാവം. പിന്നെ പതുക്കെ സ്റ്റുഡിയോയിലെത്താനായി തിരിച്ചു നടന്നു.

    ഇത് മതി, ഇത്രക്കൊക്കെ സന്തോഷമേ ജീവിതത്തിൽ വേണ്ടൂ. ഇതിൽപരം ആഡംബരം എന്താണ് എനിക്ക് വേണ്ടത്. ഞാൻ മനസ്സ്നിറഞ്ഞ് ചിരിച്ചുകൊണ്ട് തിരികെനടന്നു….

    *******
    മായ എച്ച്.ഐ.വി നെഗറ്റീവ് ആണ്, അരവിന്ദനും. ശാസ്ത്രം ഒരുപാട് വളർന്ന് കഴിഞ്ഞിരിക്കുന്നു. ഉമിനീരിൽ നിന്നും രോഗം പകരില്ലെന്നും, മറ്റ് ശരീരദ്രവങ്ങളിൽ നിന്നുപോലും പകരാതെ നോക്കാനുള്ള മാർഗ്ഗങ്ങൾ ഇപ്പോൾ നിലവിലുണ്ടെന്നും നിങ്ങൾ അറിയേണ്ടകാലം അതിക്രമിച്ചിക്കുന്നു. ആർട്ട് ട്രീറ്റ് മെൻ്റിലൂടെ(antiretroviral therapy or ART) ഇപ്പോൾ എച്ച്.ഐ.വി. പകരാതെ തന്നെ സുരക്ഷിതവും, നേരിട്ടുമുള്ള ലൈoഗീകബന്ധത്തിലൂടെ ഗർഭം ധരിക്കാമെന്നും, കുഞ്ഞിലേക്കു പകരാതെ തന്നെ പ്രസവിക്കാമെന്നും, ഗുരുതരമായി നമ്മെ ബാധിക്കുന്ന രോഗങ്ങളില്ലാതെ സാധാരണ ജീവിതം നയിക്കാമെന്നും നാം അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെകുറിച്ച് മതിയായ അറിവില്ലാത്തൊരു രോഗിയാണ് അപകടകരമായ രീതിയിൽ പ്രവർത്തിക്കുക.

    മീനാക്ഷി ആഗ്രഹിച്ചത് ഇനിയൊരു മീനാക്ഷി ഈ ലോകത്ത് ഉണ്ടാവരുതെന്നായിരുന്നു. അതിന് കാരണം രോഗമല്ല, അവളെ അവളെന്ന രീതിയിൽ മനസ്സിലാക്കുന്നവർ, സ്നേഹമുള്ളവർ അവൾക്കൊപ്പം ഉണ്ടായിരുന്നില്ല എന്നതാണ്. സുന്ദരരേശനിലൂടെ തിരുമീനാച്ചിയമ്മക്ക് നഷ്ട്ടപ്പെടുന്ന വിചിത്രയോഗമെന്നപോലെ, മീനാക്ഷിയും അരവിന്ദനിൽ നിന്ന് ലഭിച്ച സ്നേഹത്തിൽ നിന്നും ഒരു സാധാരണ ജീവിതത്തിന് പ്രാപ്തയാവുന്നു. നിങ്ങൾക്കും സ്നേഹത്തിലൂടെ ആരുടെയെങ്കിലും ജീവിതം മാറ്റാൻ കഴിയട്ടെ.

    ********

    1. ❤️❤️❤️

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ???

    3. ❤️❤️❤️❤️

    4. Thank you sooo muchh chettayii, meenakshi kalyanathinte pdf koode idille

  16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ♥️♥️♥️
    കുറെ കാത്തിരുന്നു!!
    തുടക്കം മുതൽ ഒന്ന് വിടാതെ വായിച്ചത് അവർ ഒരുമിക്കുന്നത് കാണാന…
    ഒത്തിരി ഇഷ്ടായി???….
    മീനാക്ഷിയെയും ആവിയെയും ഒരിക്കലും മറക്കാൻ പറ്റില്ല.കാരണം അവർ അത്രമേൽ ഹൃദയത്തില് പതിഞ്ഞു?.
    തുടക്കം പറഞ്ഞത് പോലെ ശെരിക്കും ജീവനുള്ള കഥ♥️.
    ഇതിൻ്റെ ഒരു ചെറിയ ടെയ്ൽ എൻഡ് കൂടെ എഴുതുമോ?

    Waiting for next story???

  17. ജാക്കി

    എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട കഥയാണ് ഇത്

    ഈ പാർട്ടിൽ കുറെയേറെ സംശയങ്ങൾ ഉണ്ട്,
    രോഖ പ്രതിരോധ ശേഷി ഇല്ലാത്ത അവൾ എത്രമാത്രം ശ്രദ്ധയോടെ ആയിരുന്നു നടക്കേണ്ടിയിരുന്നത്
    ഏത് ചെറിയ അസുഖം വന്നാൽ പോലും അവളുടെ ജീവന് ആപത്തു അല്ലെ?

    എന്നാ അവൾ ഈ കഥയിൽ എന്തെല്ലാം ചെയ്തു
    അപ്പോ ഒന്നും ഒരു എയ്ഡ്‌സ് രോഖിയുടെ ലക്ഷണങ്ങൾ അവളിൽ അമിതമായി കണ്ടില്ല

    വളരെ നല്ല കഥയാണ്
    എന്നാ ഈ എയ്ഡ്‌സ് രോഖം അത്ര കൺവീൻസിംഗ് ആയിട്ട് തോന്നിയില്ല
    തുടക്കത്തിൽ തന്നെ എയ്ഡ്സിന്റെ ലക്ഷണങ്ങൾ അവളിൽ കണ്ടിരുന്നേൽ അവളുടെ രോഖം റിവീൽ ചെയ്യുമ്പോ ഇതുകൊണ്ടാണ് അവൾക്ക് അന്ന് അങ്ങനെ ഒക്കെ വന്നത് അല്ലെ എന്ന് മനസ്സിലാക്കാമായിരുന്നു

    ഫൈനൽ പാർട്ട്‌ ആയ ഈ പാർട്ടിൽ അവർ ഒന്നിച്ചുള്ള സീൻ വളരെ കുറഞ്ഞുപോയി
    അവർക്കിടയിലെ സീൻ കുറച്ചൂടെ കൂട്ടാമായിരുന്നു

    താങ്കളുടെ അടുത്ത നല്ല കഥക്കായി കാത്തിരിക്കുന്നു ❤️?

  18. Chettayii, oru tail endum athinte koode oru pdf koode ittoode. Please orupadishtappettu poyi

  19. Ghost of the Uchiha

    കുറേ അധികം കാത്തിരുന്ന കഥയാണ് ഇത്.പെട്ടന്ന് കണ്ടപ്പോൾ ഒരു excitement ആയിരുന്നു വായിക്കാൻ. വായിച്ചു തുടങ്ങി ഒരു 3-4 പേജ് കഴിഞ്ഞപ്പോഴക്കും ഒരു രസം കിട്ടാതത്തുപോലെ തോന്നി. തോണി കയറി നടന്നു വീട് പിടിക്കാൻ തന്നെ 12 പേജ് എടുത്തു. വലിച്ചുനീട്ടി അങ്ങ് മുഷിപ്പിച്ച് കളഞ്ഞു.പിന്നെ വീട് എത്തി കഴിഞ്ഞുള്ള രംഗങ്ങൾ,അതിൽ വലിയ പുതുമ ഒന്നും ഉണ്ടായിരുന്നില്ല. ആഹ് അത് പോട്ടെ അവിടെ വേറെ എന്ത് ചെയ്യാനാ.മീനാക്ഷി അവൻ്റെ പേഴ്‌സിലെ ഫോട്ടോ കണ്ട് സന്തോഷിച്ചത് പിന്നെ പോക്കറ്റിൽ പൈസ വച്ചത് രാത്രി ബെഡിൽ വച്ചുള്ള സംസാരം അവസാനം അരവിന്ദൻ അവളോട് പോകരുത് കൂടെ നിക്കാൻ പറയുന്ന രീതി സംഭാഷണങ്ങൾ ഇതൊക്കെ ആണ് ഈ ഭാഗത്തിൽ രസം ആയി തോന്നിയത്. അജു and ഫ്രണ്ട്സ്ൻ്റെ ഒപ്പം ഉള്ള രംഗങ്ങളും അങ്ങോട്ട് സെറ്റ് ആയി തോന്നിയില്ല.
    മീനാക്ഷിക്ക് hiv hmm ആവറേജ് ആയി പോയിക്കൊണ്ടിരുന്നു കഥയെ അതിൽ നിന്നും വലിച്ച് താഴെ ഇട്ടത് ഈ revelation ആണ്. ഈ ഒരു അവസ്ഥയിൽ ഉള്ള അവളാണോ അരവിന്ദൻ്റെ കൂടെ മഴയും മഞ്ഞും ഒക്കെ കൊണ്ട് നടന്നത്.Immunity ഇല്ലാതിരുന്നിട്ടും എന്തൊക്കെയാ ഈ കൊച്ച് കാണിക്കുന്നെ എന്ന് തോന്നി പോയി.എന്തായാലും ഈ കഥയുടെ ഏറ്റവും മോശം ഭാഗമാണിത് എന്നാണെൻ്റെ പക്ഷം കുറെ അതികം ഇതിൽ സാഹിത്യപരമായി പണിതിട്ടുണ്ട് എന്ന് വായിക്കുമ്പോൾ മനസ്സിലാക്കാം പക്ഷേ വലിയ എഫക്റ്റ് ഒന്നും വായിച്ചിട്ട് തോന്നിയില്ല
    കഴിഞ്ഞ ജൂലൈ മുതൽ ഇതിലിട്ട് പണിതു പണിതു നല്ലതാക്കനുള്ള വ്യഗ്രതയിൽ കയ്യിൽ നിന്നും പോയ ഒരു ക്ലൈമാക്സ്.”more is lost by indecisions than no decision at all” എനിക്ക് ഇതാണിവിടെ തോന്നുന്നത് അത്യാവശ്യത്തിൽ കൂടുതൽ reworks ഈ കഥയെ ഇങ്ങനെ ആക്കി തീർത്തു…

  20. മിനാക്ഷി ഒക്കെ തീർന്ന സ്ഥിതിക്ക് ഇനി അടുത്തത് അവന്റെ വരാവല്ലേ അപ്പു?

    1. അതാരാണ് അപ്പു?

  21. വായനക്കാരൻ

    അവൾക്ക് എയ്ഡ്സോ ?
    ഒരിക്കലും രാക്ഷ ഇല്ലാത്ത രോഖം ആണല്ലോ കിട്ടിയേക്കുന്നെ
    ക്യാൻസർ ആണേൽ വരെ അതിൽ നിന്ന് മുക്തി നേടാമായിരുന്നു
    പക്ഷെ എയ്ഡ്‌സ് വന്നാൽ ഒരിക്കലും വിട്ട് പോകില്ല
    ഒരു ചെറിയ പനി വന്നാൽ മതി അത് മൂർച്ഛിച്ചു ആള് മരിക്കാൻ
    മീനാക്ഷിയും അവളുടെ അച്ഛനും അമ്മയും ഇത്രയും കാലം ജീവിച്ചത് തന്നെ അത്ഭുതമാണ്

    മീനാക്ഷിക്ക് ഒരിക്കലും നല്ലൊരു വിവാഹ ജീവിതം നയിക്കാൻ പറ്റില്ല
    ഉമ്മ വെച്ചാൽ ഉമിനീർ പരസ്പരം കലർന്നു ഇത് പങ്കാളിക്കും പകരും
    പ്രൊട്ടക്ഷൻ ഇട്ടാൽ ശുക്ലത്തിൽ നിന്നല്ലേ മോചനം ഉള്ളൂ ഉമിനീരിൽ നിന്ന് കിട്ടില്ലല്ലോ

    അരവിന്ദന്റെ ജീവിതം മുഴുവൻ ട്രാജഡി ആണല്ലോ
    ആശിച്ചു കിട്ടിയ പെണ്ണിന് ആണേൽ എയ്ഡ്സും

    ഈ പാർട്ട്‌ സൂപ്പർ ഫാസ്റ്റ് പോലെ വേഗത്തിൽ പറഞ്ഞു തീർത്ത ഫീലിംഗ് ആയിരുന്നു

    മീനാക്ഷിക്ക് അങ്ങനെ ഒരു രോഖം ആണെന്ന് അറിഞ്ഞപ്പോ ക്ലൈമാക്സ്‌ എന്തോ മനസ്സിന് ഒരു കല്ലെടുത്തുവെച്ച ഫീലാണ് നൽകുന്നെ
    അരവിന്ദൻ കൂടുതൽ വേദനിക്കാനുള്ള നാളുകളാണ് മുന്നിൽ കിടക്കുന്നെ

    ഇതിപ്പോ ഹാപ്പി എൻഡിങ് എന്നതിനേക്കാൾ ട്രാജഡിക്ക് മുന്നേയുള്ള ഒരു മിനി ഹാപ്പി എൻഡിങ് എന്ന് പറയേണ്ടിവരും ?
    അവൾക്ക് ഓരോ ചെറിയ അസുഖം വരുമ്പോഴും അവൾ suffer ചെയ്യുന്നത് അവന് കാണേണ്ടിവരും ഇനി അങ്ങോട്ട് ?

    1. നരഭോജി

      നിങ്ങളെ പോലെ ഇതിനെപറ്റി മതിവായ അറിവുകളില്ലാത്ത, ഒരുപാട് തെറ്റിദ്ധാരണകൾ കൊണ്ട് നടക്കുന്നവർക്ക് വേണ്ടിയാണ് തീർച്ചയായും ഈ കഥയെഴുതിയത്. ഉമിനീരിലൂടെ എയ്ഡ്സ് പകരില്ല. സമയം കിട്ടുമ്പോൾ, നിങ്ങൾ പറഞ്ഞ കാര്യങ്ങളെ പറ്റി ഗൂഗിളിൽ ഒന്ന് പരാതി നോക്കു. ഉത്തരങ്ങൾ ലഭിക്കട്ടെ…

      1. റെയർ ആയിട്ടെങ്കിലും ചാൻസ് ഉണ്ട് ബ്രോ

        1. അളിയാ ഒന്നും പറയാൻ ഇല്ല കാരണം പറഞ്ഞിട്ട് കാര്യം ഇല്ല എന്നാലും ഇങ്ങനെ കരയിക്കല്ലേ അടിപൊളി കഥ ആയിരുന്നു

        2. എന്തുകൊണ്ടാണ് അരവിന്ദൻ ബെഡിൽ കിടന്നുറങ്ങുമ്പോൾ ഫുൾ സ്പീഡിൽ കറങ്ങുന്ന സീലിങ് ഫാൻ പൊട്ടി തലയിൽ വീണു വടി ആവാത്തതെന്ന് ആരും ചോദിക്കാത്തത്? അതിനും ഒരു റെയർ ചാൻസ് ഉണ്ടല്ലോ.

          1. നരഭോജി

            ??? Hydeia Broadbent ഇത് തന്നെയാണ് പറഞ്ഞത്. നിങ്ങൾ എയ്ഡ്സ് വന്നും മരിക്കാം, റോഡിൽ ഇറങ്ങിയാൽ എതിരെ വരുന്ന മോട്ടോർ വാഹനമിടിച്ചും മരിക്കാം. മരണത്തെ കുറിച്ച് ആലോചിക്കാതെ ഉള്ള ജീവിതം നമുക്കെല്ലാം കൂടി പകുത്തെടുത്ത് ആസ്വദിച്ച്‌ കഴിവതും മനോഹരമായി ജീവിക്കാമെന്ന്.

  22. ❤️❤️❤️

    മാഷേ… ???

    സാഹിത്യം. ???

    മീനാക്ഷി അവൾക്കു അച്ഛനും അമ്മയും നൽകിയ സമ്മാനം ഒറ്റപ്പെടലും അവഗണനയും രോഗങ്ങളും എല്ലാം കൊണ്ടും നീറിയ ബാല്യം… അരവിന്ദന്റെ അമ്മവഴി അറിഞ്ഞ സ്നേഹം… അതു അരവിന്ദനിലേക്ക് എത്തി.. ഒരാളുടെ ജീവിതം നശിപ്പിച്ചു ഒന്നും നേടാനില്ല എന്ന തോന്നൽ…

    പിന്നെ ചോദ്യങ്ങൾക്കു ഉള്ള എല്ലാ ഉത്തരവും കഥയുടെ അവസാനം ബ്രോ സെറ്റ് ചെയ്തു..

    പുതിയ അറിവ് ആയിരുന്നു രോഗം പകരില്ല എന്ന് ബന്ധപെടുമ്പോൾ.
    അസാദ്യം എന്ന് തന്നെ പറയാം..

    നിങ്ങളുടെ ഭാഷ.. ഓഓഓ ഒരു രക്ഷയും ഇല്ല്യാട്ടോ

  23. പറയാൻ വാക്കുകൾ ഇല്ല ?❤️

  24. എന്റെ കർത്താവേ ഈ കഥ ഇവിടം കൊണ്ട് അവസാനിക്കരുതേ ?

  25. Oh dear…

    Somethings are there in life that we won’t realise how much we miss them untill it’s gone…

    Your way of narration is one of them…

    You are blessed with that kind of unmatched writing style…

    And I’m on the peak of joy of getting back what I was missing.

    Enjoyed every bit of the reading, please don’t stop enjoying is.

    Thanks a million…

  26. പൊന്നുമോനെ പൊളിച്ചു ❤❤❤ വന്നതിൽ ഒരുപാട് സന്തോഷം, ഒരുപാട് നാൾ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒത്തിരി സന്തോഷം വളരെ നല്ലൊരു എൻഡിങ് ആയിരുന്നു കഥക്ക് നൽകിയത് ???? ഒരുപാട് ഒരുപാട് സന്തോഷം പറയാൻ വാക്കുകൾ കിട്ടുന്നില്ല ??? കാത്തിരിപ്പിനു അവസാനം ഇവിടെ തുടക്കം കുറിക്കുകയായി അരവിന്ദൻറ്റെയും മീനാക്ഷിയിയുടെയും ജീവിതം ഇവിടെ തുടങ്ങുകയായി ❤❤❤❤

  27. Beautiful ????

  28. വന്നു അല്ലേ ??…. ബാക്കി വായിച്ചിട്ട്

  29. തീർന്നോ? ???. ഞാൻ ഒരുപാട് കാത്തിരുന്ന, ഒരുപാട് റിപീറ്റ് വായിച്ച കഥയാണ് ഇത്.

    1. Unknown kid (അപ്പു)

      കഥയുടെ ഒഴുക്ക് കണ്ടിട്ട് ഇത് tragedy ആക്കും എന്നാ വിചരിച്ചെ…anyway happy ending ആകിയത്തിന്ന് thanks a lot ?

      പിന്നെ AIDS വന്നാൽ പിന്നെ മരണം അല്ലാതെ വേറെ ഒന്നും ഇല്ല എന്ന് വിചാരിച്ച വ്യക്തി അന്നു ഞാൻ. എന്നാല് അതിന്ന് treatment ഉണ്ടെന്ന് ഉള്ളത് പുതിയ ഒരു അറിവാണ്..thanks for the information.

      പക്ഷേ “arts treatment can’t cure hiv” എന്നാണ് ഞാൻ ഗൂഗിൾ search ചെയ്തപ്പോൾ കണ്ടത്. But it can prolong life and increase life expectancy.

Leave a Reply

Your email address will not be published. Required fields are marked *