മിസ്സ് 12 [Rashford] 209

കണ്ണന്‍ഃ ഓ അത് പണിയാണല്ലോ. അപ്പോള്‍ എങ്ങനെയാ?.

രേഖഃ അവിടെ പോയി കാണേണ്ടി വരുമായിരിക്കും. അവന്‍റെ പഠിത്തം നമ്മള്‍ നശിപ്പിക്കാന്‍ പാടില്ലല്ലോ.

കണ്ണന്‍ഃ അതെ.

രേഖഃ ആഹ് എന്തായാലും ഇനി ഇപ്പോള്‍ എന്‍റെ ജീവിതം ഇങ്ങനെയായിരിക്കും. ആട്ടെ, നിന്‍റെ ലൈഫ് എങ്ങനെ. ബിസിനെസ്സൊക്കെ എങ്ങനെ പോകുന്നു.

കണ്ണന്‍ഃ ങേ ഇതൊക്കെ നീ എങ്ങനെ, സോറി മിസ്സ് എങ്ങനെ അറിഞ്ഞു.

മിസ്സ്ഃ അതൊക്കെ എല്ലാം അറിയുന്നുണ്ട് നാം.

രേഖ ഒരു പുഞ്ചിരിയോടെ പറഞ്ഞു. കണ്ണനും ചിരിച്ചു. ആ റൂമിലെ മഞ്ഞുരുകി തുടങ്ങിയിരുന്നു. അവര്‍ തമ്മില്‍ ഒരുപാട് സംസാരിച്ചു. പഴയ കാര്യങ്ങള്‍ ഒന്നും പക്ഷെ അവര്‍ ഒട്ടും സംസാരിച്ചില്ല. പഴയത് പോലൊക്കെ അവര്‍ക്ക് ഇടപെടാന്‍ കഴിയുന്നുണ്ടായിരുന്നു. ഉച്ചയക്ക് ഊണ് കഴിച്ചതിന് ശേഷമാണ് കണ്ണന്‍ അവിടുന്ന് പോയത്. തിരിച്ച് അവന്‍ വീട്ടിലേക്ക് പോയി. കടയില്‍ പോയില്ല. പോകുന്ന വഴിയെല്ലാം അവന്‍റെ ചിന്ത രേഖയെ പറ്റിയായിരുന്നു. അവളുടെ അവസ്ഥ ഓര്‍ത്ത് അവന് സങ്കടമായി. പക്ഷെ അവള്‍ ഡിവോര്‍സായത് കൊണ്ട് അത്യാവശ്യം സന്തോഷവുമുണ്ട്. അവന്‍ മനസ്സില്‍ എന്തൊക്കയൊ കണക്ക് കൂട്ടുന്നുണ്ടായിരുന്നു. നേരെ അവന്‍ വീട്ടില്‍ ചെന്ന് ഒരു കിടപ്പ് കിടന്നു. ഒറ്റയുറക്കമായിരുന്നു.

വൈകുന്നേരം ഫോണിന്‍റെ ബെല്ലടി കേട്ടാണ് അവന്‍ എഴുന്നേല്‍ക്കുന്നത്. അനിതയാണ് വിളിക്കുന്നത്. അവന്‍ വേഗം ഫോണെടുത്തു.

അനിതഃ എന്താ ഏട്ടാ എന്നെ വിളിക്കാന്‍ വരാഞ്ഞത്. ഞാന്‍ പിണക്കമാ കേട്ടോ.

അനിത ഫോണില്‍ കൂടെ ചിണുങ്ങി.

കണ്ണന്‍ഃ അയ്യോ സോറി മോളു ഏട്ടന്‍ ഉറങ്ങിപോയി.

അനിതഃ എന്താ ഇത്ര ക്ഷീണം, രേഖയുമായി, മ്മം..എന്തെ നിങ്ങള്‍ വീണ്ടും തുടങ്ങിയോ.

കണ്ണന്‍ഃ അയ്യെ നീ എന്നെ അങ്ങനെയാണോ കാണുന്നെ. അവള്‍ നല്ല ഡെസ്പായിരുന്നു. ഭര്‍ത്താവൊക്കെ അവളെ ചതിക്കുവായിരുന്നു.

അനിതഃ അയ്യോ സോറി ഏട്ടാ. ഞാന്‍ ചുമ്മ പറഞ്ഞയാ കേട്ടോ. ഞാന്‍ ദേ ഇപ്പോള്‍ വരും. വന്നിട്ട് ഫുള്‍ കഥ പറയണെ.

കണ്ണന്‍ഃ എവിടെയായി നീ, ഞാന്‍ വരണോ.

അനിതഃ വേണ്ട ഞാന്‍ ദേ ഇപ്പോള്‍ എത്തും. ബസിറങ്ങി നടക്കുവാ.

കണ്ണന്‍ഃ നടക്കുവാണോ.

അനിതഃ അതെ എന്തെ? നടന്ന് ഒരുപരുവമായി. ഫുള്‍ വിയര്‍ത്തു.

The Author

16 Comments

Add a Comment
  1. തൻ്റെ പ്രശ്നം എന്താണെന്ന് പറയാനുള്ള മര്യാദ എങ്കിലും കാണിക്കണം. അത് മനസിലാക്കാൻ ഉള്ള കഴിവ് ഇവിടെയുള്ള കൊറേ പേർക്കെങ്കിലും ഉണ്ട്. രണ്ടു കൊല്ലം കഴിഞ്ഞു ഒരു പാർട്ട് ഇടുക.പിന്നെ അടുത്തത് വരാൻ വീണ്ടും കാത്തിരുപ്പ്. Atleast ഒരു കമൻ്റ് എങ്കിലും ഇടണം.

  2. Next part upload cheyyyu bro
    Orupad late aakalle

  3. ബാക്കി എവിടെ ബ്രോകുറെ നാൾ ആയി കാത്തിരിക്കുന്നു, വിഷു ആയി വരുമെന്ന് വിചാരിച്ചു

  4. സുഹൃത്തേ അടുത്ത പാർട്ടുകൾ പെട്ടെന്നു തന്നെ തരാൻ ശ്രമിക്കണേ .

    കൺഫ്യൂഷൻ
    ഉണ്ടാക്കുന്ന ചില വാക്കുകൾ
    പാർട്ട് 11 ന്റെ പേജ് 18 ൽ
    കണ്ടു
    // അനിത : എടാ നിനക്ക് അറിയാല്ലോ എന്റെ ജീവിതം ഇപ്പോൾ എങ്ങനെയാണെന്ന്. കെട്ടിയോനാണേൽ വേറൊരുത്തിയുടെ… അവിടുത്തെ ഒറ്റപ്പെടൽ. പ്രസവിക്കാനുള്ള ഭാഗ്യവുമില്ല.//

    കഥയുടെ തുടക്കത്തിൽ തന്നെ പാർട്ട് 2 ന്റെ പേജ് 6 ൽ കൃത്യമായി
    പറഞ്ഞിട്ടുണ്ടല്ലോ
    // എന്റെ അനിത കുഞ്ഞമ്മ. വീട്ടിൽ കുഞ്ഞമ്മയും പിന്നെ ഒരു വേലക്കാരിയുമേയുള്ളൂ. കൊച്ചച്ഛൻ ഗൾഫിലാണ്. അവർക്കൊരു മകൻ പുറത്തു പഠിക്കുന്നു.//
    എന്ന്

    അതുകൊണ്ട് – അനിതയ്ക്ക് കുട്ടികളുണ്ടാകില്ലെന്ന തരത്തിലേക്ക് കഥയെ കൊണ്ടുപോകുന്നത് അത്ര ശരിയാകുമെന്ന് തോന്നുന്നില്ല .

    മാത്രമല്ല അനിത തന്നെ മുൻകൈയെടുത്ത് രേഖയെ വിവാഹം ചെയ്യാനുള്ള കണ്ണൻറെ ആഗ്രഹത്തിന് അവന്റെ മാതാപിതാക്കളുടെ സമ്മതം നേടിയെടുക്കുകയും തുടർന്ന് അവർ മൂവർക്കുമിടയിൽ എപ്പോളും അവന്റെ യഥാർത്ഥ ഭാര്യ എന്ന പദവി അനിതയ്ക്ക് തന്നെയാവണം എന്നാണ് ഞങ്ങൾ വായനക്കാർ ആഗ്രഹിക്കുന്നത് കാരണം താനൊരു വാക്ക് പറഞ്ഞാൽ അതിനപ്പുറം പ്രവർത്തിക്കില്ലാത്ത, തന്നെ വിവാഹം ചെയ്ത് വിദേശത്തെവിടെയെങ്കിലും പോയി ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് ജീവിക്കാനുള്ള സന്നദ്ധത ആദ്യം തന്നെ പ്രകടിപ്പിച്ച കണ്ണനെ രേഖയുമായിക്കൂടി പങ്കുവെക്കാനുള്ള മഹാമനസ്കത കാണിക്കുന്ന അനിതയുടെ നല്ല മനസ്സ് കാണാതെ പോകരുത്. അതിനാൽ രണ്ടാം ഭാര്യയുടെ സ്ഥാനം മതിയെന്ന് കരുതി സ്വയം ഒതുങ്ങിക്കൂടാനുള്ള അനിതയുടെ തീരുമാനം രേഖയും കണ്ണനും കൂടി ചേർന്ന് മാറ്റിമറിക്കണം. രേഖയെ വിവാഹം ചെയ്യുന്നതിന് മുൻപ് തന്നെ ഏതെങ്കിലുമൊരു ക്ഷേത്രത്തിൽ വെച്ച് കണ്ണൻ ഔദ്യോഗികമായിത്തന്നെ അനിതയുടെ കഴുത്തിൽ താലിചാർത്തി അവളെ തന്റെ ആദ്യഭാര്യയായി സ്വീകരിക്കണം എന്നും എങ്കിൽ മാത്രമേ കണ്ണനുമായുള്ള വിവാഹത്തിന് താൻ സമ്മതിക്കുകയുള്ളൂ എന്നും തനിക്ക് അവന്റെ രണ്ടാം ഭാര്യ എന്ന സ്ഥാനം മാത്രമേ ആവശ്യമുള്ളൂ എന്നും രേഖയെക്കൊണ്ട് ഡിമാൻഡ് വെയ്പ്പിക്കണം. കൂടാതെ രേഖയുമായുള്ള വിവാഹം കൂടി കഴിഞ്ഞ് രേഖ അമ്മയാകുന്ന ഒപ്പം തന്നെ കണ്ണന്റെ കുഞ്ഞിനെ പ്രസവിക്കാനുള്ള ഭാഗ്യം കൂടി അനിതയ്ക്ക് നൽകണം. എങ്കിൽ മാത്രമേ പാർട്ട് 11 ന്റെ പേജ് 8 ൽ പറഞ്ഞിരിക്കുന്നതുപോലെ അവന്റെ ഭാര്യാപദവിയിൽ അനിതയ്ക്ക് പൂർണ്ണത ലഭിക്കൂ.

    All the best

    1. ഏതോ ഒരു ഭാഗത്തിൽ പറഞ്ഞിട്ടുണ്ട് കഥയുടെ ഒഴുക്കിന് വേണ്ടി മകൻ ഉണ്ട് എന്ന് പറഞ്ഞത് തിരുത്തുന്നു എന്ന്.

  5. സംഗതി ക്ലാസ്സ്‌ ആകുന്നുണ്ട്. പക്ഷേ അടുത്ത പാർട്ട്‌ വൈകിക്കരുത്. അതുപോലെ അനിതയുടെ അവനെയുള്ള വിളികളിൽ ഇടയ്ക്ക് പഴയ മട്ടിൽ നീ എന്നൊക്കെ കടന്നു വരുന്നത് ഒഴിവാക്കണം. പിന്നെ എപ്പോളും ഏട്ടാ എന്നു മാത്രമാക്കാതെ കണ്ണേട്ടാ എന്നു ഭർത്താവിനെ വിളിക്കാൻ കൂടി അനിതയോടു പറയണം. അതുപോലെ അനു എന്നും മോളെ എന്നുമൊക്കെ വിളിക്കുന്നത്‌ കൂടാതെ ഭാര്യയെ അനുക്കുട്ടീ അനുമോളെ എന്നൊക്കെ വിളിക്കാൻ കണ്ണനോടും പറയണം.രേഖയെക്കൂടി വിവാഹം ചെയ്ത് അവർ മൂവരുമൊന്നിച്ചുള്ള ജീവിതത്തിനായി കാത്തിരിക്കുന്നു.

  6. Bro ee rande storykalum complete cheyane.. oru request aane… Aare enthe paragalum ee storykal istapedunna othiri aalukal evide unde… So avarke vendi continue cheyuka ee rande storykalum….❤️❤️❤️

  7. മെസ്സേജിന് reply ഇല്ല.അപ്പോ ഇനി രണ്ടു കൊല്ലം കഴിഞ്ഞ് നോക്കിയാൽ മതി എന്ന് ചുരുക്കം.

  8. സേതുപതി

    ഒരു പാട് ലേറ്റ് ആക്കല്ലേ റാഷ്ഫോർട്

  9. ഇനിയും അടുത്ത കൊല്ലം പ്രതീക്ഷിച്ചാൽ പോരെ?

  10. രുദ്രൻ

    അടിപൊളി കുറെ നാൾ ആയി കാത്തിരിക്കുന്നു ഇതിന് വേണ്ടി ഇനി എന്ന് വരും സഹോ

  11. നന്ദുസ്

    കാത്തിരുന്നു മുഷിഞ്ഞാരുന്നു.. ഇപ്പോൾ കണ്ടപ്പോൾ വല്ലാത്തൊരു ഉന്മാദം.. അടിപൊളി.. കിടുപാർട്…
    അത്രയ്ക്ക് മനോഹരമായിരുന്നു…
    ഇനി മിസ്സ്‌ കണ്ണന് സ്വന്തം.. അതായിരുന്നു ഞാനും ആഗ്രഹിച്ചത്.. ഇനി അവരുടെ തീർവ്വാഴ്ചകൾ.. കാണാൻ കാത്തിരിക്കുന്നു.. അവര് തമ്മിൽ പുതിയൊരു ജീവിതം തുടങ്ങട്ടെ.. അവർ ആഘോഷിക്കട്ടെ.. അനുവും രേഖയും കണ്ണനും ഒരു കുടുംബമായി കഴിയണം.. കണ്ണനും രണ്ടു ഭാര്യമാരും അവരുടെ മക്കളും…
    തുടരൂ… ????

  12. സൂപ്പർ

  13. Smitha yethe ammayi Amma 2part ? avide bro

  14. Bro eth evde aayirunnu……orupad Miss cheithu ee stry……????

Leave a Reply

Your email address will not be published. Required fields are marked *