“അഭീ നീയ്യീ റൂമീന്നിറങ്ങ് ..” അവൾ വിട്ടു തരാനുള്ള ഭാവമില്ല.എന്റെ നേരെ കൈ ചൂണ്ടിയാണ് ആ പറച്ചിൽ.
“അപ്പൊ ഉമ്മയോ…??” ഞാൻവീണ്ടും ചോദിച്ചു.. ആ മുഖം മുറുകി.പണ്ട് എന്നേ ഈ റൂമിൽ നിന്ന് തല്ലി ഉന്തി വിട്ടപോലെ ഉന്തി ഡോറിന് പുറത്താക്കി വാതിൽ പൊളിക്കുന്ന പോലെയടച്ചു .ഹാ ഇന്നിത്ര മതി.ഇത്തിരി ആശ്വാസമുണ്ട്.
താഴത്ത് ഓരോ വണ്ടി വന്നു തിരിക്കുന്നതിന്റെ ശബ്‌ദം കേൾക്കുന്നുണ്ട്. ടേബിലും ചെയറും ഇറക്കുന്നുണ്ട്.നാളെയാണല്ലോ ഈശ്വര ഇവളോട് വല്ല്യ വീമ്പിളക്കി മുടക്കുമെന്നൊക്കെ പറഞ്ഞു. എന്തുചെയ്യാനാണ് ഞാൻ.ഒരായിഡിയയും തലയിൽ തെളിയുന്നില്ല.
എല്ലാ പൊട്ട ചിന്തകളുമുണരുന്ന എന്റെ റൂമിലേക്ക് കേറി ഞാൻ വാതിലടച്ചു. ആ ഗന്ധം, സ്വന്തം റൂമിൽ മാത്രം കിട്ടുന്നൊരു സുഖം.ഇത്ര ദിവസം ആണെങ്കിലും എല്ലാം വൃത്തിയോടെ തന്നെയുണ്ട്. അമ്മയാണോ അതോ, ചെറിയമ്മയോ?? താടക ചെയ്യാൻ സാത്യതയില്ല.. എന്നോട് വെറുപ്പല്ലേ.. അമ്മ തന്നെയാവും.. ന്നാലും ന്താ ന്നോട് മിണ്ടാത്തേ. ഓഹ് ഞങ്ങളെ പിരിക്കാൻ നോക്കിയതിന്റെ കുറ്റബോധം ണ്ടാവും.
ബെഡിലേക്ക് മെല്ലെ വീണു.സൈഡ് ടേബിളിൽ ഒരു ബുക്കുണ്ട്..നോവൽ,ആരാണാവോ ഇവിടെ വായിച്ചു വെച്ചത്.
വെറുതെ ഒന്ന് തുറന്നു നോക്കി..
‘ഫൂ, കഴുതേ! നാണമില്ലായിരുന്നല്ലോടാ ഒരു തേവിടിശ്ശിക്കുവേണ്ടി ചാകാൻ ‘ ഓഹ് ബുക്ക് പൂട്ടി. ഇങ്ങനെ ഒക്കെ എഴുതോ??.. ചാവാൻ എന്ന വാക്കിന് ഒരു പേടിപ്പെടുത്തുന്ന ഗന്ധമുണ്ട്.പക്ഷെ ചാവാതിരിക്കാലോ. തലയിലൂടെ എന്തോ മിന്നി.ഒരു ശ്രമം നടത്തി നോക്കിയാലോ..എനിക്കെന്തെങ്കിലും പറ്റിയാൽ ഇത് നടക്കോ?? നാളെ രാവിലെ തന്നെ ആയാൽ എന്തായാലും മുടങ്ങും.. എത്ര പറഞ്ഞാലും ചെറിയമ്മക്ക് എന്നോട് അത്ര വലിയ വെറുപ്പൊക്കെയുണ്ടാവോ?ഞാൻ ഹോസ്പിറ്റലിൽ കിടക്കുമ്പോ ഈ നിശ്ചയം നടക്കോ.? ഏയ് അതെന്തായാലും ണ്ടാവില്ല. അമ്മായീ പുറമെ കാണിക്കുന്നത് അല്ലേ ഉള്ളൂ. അന്നച്ചൻ വിളിച്ചപ്പോ ന്നേ ചോദിക്കുന്നുണ്ടായിരുന്നല്ലോ!.. പക്ഷെ പാളിപ്പോയാലോ..ഈശ്വരാ ജീവൻ അങ്ങ് പോയാലോ?. ഇനിയും സമയമുണ്ടല്ലോ.. ആലോചിക്കാം.
എന്നാലും അതിത്തിരി കുഴപ്പിക്കുന്ന കാര്യമാണെന്ന് കുറച്ചൂടെ കഴിഞ്ഞപ്പോ തോന്നി.ജീവൻ പോവണ കാര്യമാണ്.. ഈ കാര്യം ആലോചിച്ചു തലയിലിട്ട് കറക്കി പലരും എന്നോട് ചോദിക്കുന്ന ചോദ്യത്തിന് ഞാൻ ബന്ധമില്ലാത്ത ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. നേരെ ചെന്നു പെട്ടത് അമ്മയുടെ മുന്നിൽ.. ആ മുഖത്തു നോക്കി ഒരു ചിരി ചിരിച്ചെങ്കിലും അപരിചിതനോട് കാണിക്കുന്ന ഒരു മൈൻഡ് പോലും തള്ള ചെയ്തില്ല. നോക്കിക്കോ.. നാളെ ഞാൻ എങ്ങാനും ചത്താൽ കിടന്നു കരയും തള്ളേ ഇങ്ങൾ.
പുറത്തേക്കിറങ്ങി ഉള്ള പണികളിൽ മുഴുകി.ഇതൊക്കെ ചെയ്യണ്ട വല്ല കാര്യവുമുണ്ടോ ഇവർക്ക്, ഇതെന്തായാലും നടക്കില്ല. പൈസ വെറുതെ കളയാൻ.ഹരി വന്നപ്പോ ഞാൻ അത് ചോദിക്കേം ചെയ്തു..
“അല്ലടാ…. നാളെയിപ്പോ അവർക്ക് വരാൻ കഴിഞ്ഞില്ലേൽ ഈ ണ്ടാക്കണ ഫുഡ് ഒക്കെ ന്താകും? “.അവനൊന്നു ചുഴിഞ്ഞു നോക്കി ചിരിച്ചു..
“അതൊക്കെ നമ്മുടെ ഓർഫനേജിൽ കൊടുക്കാടാ…എന്താടാ അവർ വരില്ലേ…?” അവന് സംശയത്തോടെ ഒരു ചിരി ചിരിച്ചു.
സത്യം പറഞ്ഞാൽ കൈ മുറിച്ചത് മുതൽ അങ്ങ്ങോട് കോമഡി സെറ്റപ്പ് ആയി പോയി സംഭവം കൊള്ളാം നന്നായിട്ടുണ്ട്.പ്രദീഷിച്ചതിലും സൂപ്പർ
7 ഇന്റെ തുടക്കം 6 ഇന്റെ ആയിട്ട് ഒരു കണക്ഷൻ ഇല്ലല്ലോ ആരെങ്കിലും അറിയാമെങ്കിൽ പറഞ്ഞ് തരണേ
നല്ല കുണ്ടൻ കഥ ഒരു ആണിനെ എന്തിനാടാ ഇത്രയും പട്ടിയാക്കുന്നത്
❤️❤️❤️
Part 7 vannath kandilla. Refresh cheythittonnum vanneela. Pinne part 6il koode previous part sectionil onnoode keriyappo ready aayi. Part 8 yenn Vero aavo?