മിഴി 8 [രാമന്‍] [Climax] 1436

വൈകുന്നേരം വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു. കാറിൽ മായാനദിയിലെ തീം സോങ് നിറഞ്ഞു. ഷഹഭാസിന്‍റെ ശബ്‌ദം, അമ്മേ.. എന്തൊരു അനുഭൂതി.കണ്ണാടിയിൽ കൂടെ നോക്കുന്ന ചെറിയമ്മയുടെ ചിരിയുള്ള കണ്ണുകൾ കാണുന്നുണ്ട്.അമ്മയുടെ വിരലുകൾ എന്‍റെ കയ്യിലും, തല തോളിലും അമർന്നത് പെട്ടന്നായിരുന്നു

“നിനക്കെന്നോട് ഒരു സ്നേഹവുമില്ല…” പാട്ടിന്‍റെ ഇടയിലൂടെ അമ്മയുടെ സ്വകാര്യം.ചെറിയമ്മ തിരിഞ്ഞു നോക്കി അമ്മക്ക് നേരെ കണ്ണുരുട്ടി. അവളാപ്പോഴേക്കുമത് കേട്ടു. അവളെ കാണിക്കാൻ അമ്മ എന്‍റെ നെഞ്ചിലേക്ക് ചുറ്റി പിടിച്ചു കിടന്നു.കള്ള ദേഷ്യം കാണിച്ച അനു ചിരിച്ചു പോയി.

രണ്ടു മൂന്ന് സ്ഥലത്തുകൂടെ നിർത്തി വീട്ടിൽ കേറാതെയാണ് മീനുവിന്‍റെ വീട്ടിലേക്ക് വിട്ടത്.അവളുടെ ബർത്ത് ഡേ അല്ലെ.അച്ഛനും അമ്മയും കൂടെ അവൾക്കെന്തെക്കെയോ വാങ്ങുന്നുണ്ട്. ഞാൻ ചെറിയമ്മയെയും കൂട്ടി ചെറിയൊരു കമ്മൽ വാങ്ങാൻ പോയി.കുറേ മുന്നേ അവളെന്നോടിതിനു വേണ്ടി കച്ചറണ്ടാക്കിയതാണ്. ഓർമ വന്നപ്പോ അത് തന്നെ വാങ്ങാമെന്ന് കരുതി.സ്വർണമാണ് തൂക്കമൊക്കെ ഇത്തിരിയേയുള്ളൂ. കുറച്ചു കാലം സൈറ്റിൽ നിന്നതിനു നിനക്ക് ചായ കുടിക്കാൻ എങ്കിലും എന്തേലും തരണ്ടേന്ന് പറഞ്ഞു അച്ഛന്‍റെ കൂട്ടുകാരൻ കൂടിയ ആ വർക്കിന്‍റെ ചുമതലയുള്ള രവി അങ്കിൾ പറഞ്ഞത് വെറുതെ ആണെന്ന കരുതിയത്. അച്ഛൻ അറിയാതെ അക്കൗണ്ടിലേക്ക് ഇത്തിരി പൈസ ഇട്ടത് ഇന്നലെ കണ്ടു ബോധിച്ചു.അതുള്ളത് കൊണ്ട് സുഖമായി ചെറിയമ്മയെ താങ്ങാതെ ഞാൻ എന്‍റെ സ്വന്തം പൈസക്ക് വാങ്ങാനായി.പിന്നെ അവളറിയാതെ അമ്മയോട് ഇത്തിരി പൈസ കടം ചോദിച്ചു. ഒരു മോതിരം കൂടെ വാങ്ങാൻ. ചെറിയമ്മക്ക്.അവൾ അറിയാതെ വേണം കാരണം ഞാൻ ഇതുവരെ അവൾക്കൊന്നും കൊടുത്തില്ലല്ലോ?ആ വിഷമം ഉള്ളിലുണ്ട്.അമ്മ കനിഞ്ഞു. ചെറിയമ്മയും അമ്മയും അച്ഛനും കൂടെ ഡ്രസ്സ്‌ എടുക്കുന്ന തിരക്കിലേക്ക് കടന്നപ്പോ. ഞാൻ ഇപ്പോ വരാമെന്ന് പറഞ്ഞു കമ്മൽ വാങ്ങിയ കടയിലേക്ക് തന്നെ മുങ്ങി.

അവളുടെ ടേസ്റ്റ് അത്രക്ക് നല്ലപോലെ അറിയില്ലെങ്കിലും കണ്ടിഷ്ട്ടപ്പെട്ട ഒന്നെടുത്തു. പെട്ടന്ന് ഒരു തോന്നൽ കൂടെ.എന്‍റമ്മക്ക് ഇല്ലല്ലോന്ന്.പൈസ അമ്മയുടേതാണേലും കടം ചോദിച്ചതല്ലേ? അമ്മക്ക് വാങ്ങീല്ലേൽ മോശല്ലേ???.അതിന്‍റെ മുഖം ചെറിയമ്മക്ക് ഞാൻ മോതിരം വാങ്ങി കൊടുത്തൂന്നറിഞ്ഞു വാടുന്നത് കാണാൻ വയ്യ!!

അപ്പോഴേക്കും വിളി വന്നു തുടങ്ങിയിരുന്നു.ഞാൻ മനസ്സിൽ തോന്നിയ ഒന്നെടുത്തു അമ്മക്ക് കൂടെ വാങ്ങി. കവർ മാറ്റി രണ്ടു ബോക്സും കീശയിൽ തിരുകി.പെണ്ണുങ്ങൾക്കു രണ്ടിനും സംശയം നല്ലത് പോലെയുണ്ട്. അമ്മ ഇടക്ക് ഫോണിലേക്ക് തല പൂഴ്ത്തി എന്നെ നോക്കി കണ്ണുരുട്ടി. പൈസ പോയത് കണ്ടു കാണും.അമ്മയുടെ കാർഡിട്ടല്ലേ ഞാൻ ഉരച്ചത്. അറിയാതെ നിക്കോ!!!…

The Author

158 Comments

Add a Comment
  1. രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
    For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls

  2. ❤️??

Leave a Reply

Your email address will not be published. Required fields are marked *