മിഴി 8 [രാമന്‍] [Climax] 1506

“ഷെറിനില്ലേ ഉമ്മ….?” തരിപ്പ് പോലെ കേട്ടു. ചെറിയമ്മയാണ് ചോദിച്ചത്. സോഫയിലേക്ക് ചെന്നിരുന്നു .ചെറുതായി വിളറിയ മുഖം കാണിക്കാതെ നിന്നു. ഉമ്മയെന്നെ നോക്കിയെങ്കിലും ഞാൻ ചിരിച്ചു കൊടുത്തതേയുള്ളു.

“പുറത്തേക്ക് പോയീണ്ട്. ഇപ്പോ വരാൻ മതി..ഇപ്പൊ അങ്ങനെ പോക്കൊന്നുല്ല കുറേ ദിവസം കഴിഞ്ഞ ഇന്നൊന്നു പോയത്..” വിഷമം കാണിക്കാത്തൊരു ചിരി മാത്രം.നീറുന്ന ആ മനസ്സെനിക്കറിയുന്നുണ്ട്.

“അഭി. നീക്കൊറേ മാറിട്ടോ…” ഇയ്യോ അങ്ങ് വയ്യാതായി ഉമ്മയെ നോക്കാൻ വയ്യ വിഷമം കേൾക്കാൻ വയ്യ . എന്‍റെ ചെറിയമ്മേ ഒന്ന് രക്ഷിക്കെടീ.ഞാൻ കണ്ണ് നീട്ടിയൊന്നു കേണു. അവള്‍ക്കതൊന്നും മനസിലാവുന്നില്ല.പെട്ടന്ന് മൂന്നാളും മിണ്ടാതെയായി വാക്കുകളൊന്നും കിട്ടാതെയായി. അങ്ങട്ടും ഇങ്ങട്ടും നോക്കുന്നതല്ലാതെ, കൈ വിരലുകൾ പിണച്ചു കളിക്കുന്നതല്ലാതെ ഒന്നുമില്ല.

കാതിൽ വണ്ടിയുടൊരു ഇരമ്പലെത്തി. പിന്നെയത് മെല്ലെ മെല്ലെ അടുത്തേക്കുമെത്തി.മുറ്റത്തേതോ വണ്ടി വന്നിട്ടുണ്ട്. ഉമ്മ പുറത്തേക്കിറങ്ങാതെ പെട്ടന്നുള്ളിലേക്കാണ് കേറിപ്പോയത്. ചെറിയമ്മയെന്നോട് സംശയത്തോടാരാണെന്ന് ചോദിക്കേം ചെയ്തു. ഷെറി‌നായിരിക്കും!!!അതോണ്ടാവും ഉമ്മയുള്ളിലേക്ക് പോയത്.

നേരെ പുറത്തുനിന്നു വരുമ്പോ, വരുന്നയാളെ ഞാൻ കാണില്ല. തിരിഞ്ഞാണ് ഞാൻ സോഫയിലിരിക്കുന്നത്.ചെറിയമ്മയെന്‍റെ മുന്നിൽ നിൽക്കുന്നുണ്ട്.  വരുന്നയാളെ അവൾക്ക് കാണാം.മോന്തയുടെ ഭാവം മാറിയത് കണ്ട് അവൾക്ക് കളിയാക്കുന്ന ഒരു ചിരിയുണ്ട്. മോശം മോശം എന്ന് പറയുന്ന പോലെ…

“ഉമ്മാ……” മേല്ലെയുള്ളയാ ആദ്യ വിളി.പുറത്തുനിന്നു തന്നെയാണ്. കാലടികളുടെ ശബ്ദം കേൾക്കുന്നുണ്ട്. ഞാനറിയാതെ കണ്ണടച്ചിരുന്നു. അല്ലേൽ ചെറിയമ്മ നോക്കി കളിയാക്കും.അതുറപ്പാ. ചുറ്റുമുള്ള ശബ്‌ദമൊന്നും കേൾക്കല്ലേന്ന് കരുതിയിരുന്നെങ്കിലും എവിടെ!! അവൾ നടന്നു അടുത്തു വരുന്ന ശബ്‌ദം വ്യക്തമായുണ്ട്. പിന്നെയത് നിന്നു. ദൈവമേ ബാക്കിൽ വന്നു ഞെട്ടി നിൽക്കുന്നുണ്ടാവും. എന്നെക്കാണില്ലല്ലോ മുന്നിൽ നിന്നിളിക്കുന്ന ചെറിയമ്മയെ കണ്ടു കാണും. മനസ്സിലാവുവോ ആവോ? അന്ന് മാളിൽ വെച്ച കണ്ടതല്ലെയുള്ളൂ..

“അഭീ….” വിളിച്ചു. ചെറിയമ്മ വിളിച്ചു!! എന്താണതു വരാത്തതെന്ന് കരുതി നിക്കായിരുന്നു.എന്തേലുമാവട്ടെ കണ്ണങ്ങു തുറന്നു. നല്ലയൊരു ചിരിയുണ്ട് ചെറിയമ്മയുടെ മുഖത്തു.”എഴുനേൽക്കടാ” ന്ന് പിരികം കൂർപ്പിച്ചു കാട്ടി ബാക്കിലുള്ള ഷെറിനെ ചിരിയോടെ നോക്കുന്നുണ്ട്. ഇതിപ്പോ വല്ലാത്ത പണിയാണല്ലോ. സൈഡിലും മുന്നിലുമൊക്കെയൊന്ന് നോക്കിയെങ്കിലും ഉമ്മയുടെ പൊടി പോലുങ്കണ്ടില്ല.

വല്ല്യ തലപ്പര്യമില്ലാതെ എഴുന്നേറ്റു. ചെറിയമ്മയോട് ഒന്ന് ചിരിച്ചു. അനുവിനെന്നെയറിയാം. അവൾ  സഹായത്തിനായി കൈ നീട്ടി തന്നു. കൈ പിടിച്ചു നിക്കെന്ന് എന്നോട് പറയാതെ പറഞ്ഞു. ഞങ്ങൾ കൈ കോർത്തു. ഞാൻ മെല്ലെ ബാക്കിലേക്ക് തിരിഞ്ഞു .കണ്ണ് നീട്ടിയാ രൂപം നോക്കി. ചെറുതായി ഞെട്ടി!! അവളൊരുപാട് മാറി. പണ്ടത്തെപ്പോലെയല്ല ആ മുഖത്തിന്‍റെ തിളക്കമെല്ലാം പോയീട്ടുണ്ട്. അവൾക്ക് ഞെട്ടലുണ്ട് അതോണ്ടാണല്ലോ അനങ്ങാതെ കിളി പോയ പോലെ നിൽക്കുന്നത്. നെഞ്ചിൽ കല്ലു വെച്ച പോലെ ഒരു വേദനയുണ്ടായി. എന്നാലും ഉള്ളിലെന്തോ നുരഞ്ഞു പൊന്തി.അവളുടെ മുന്നില്‍ വെച്ച് എന്തേലുമൊന്ന് ചെയ്യണമെന്ന് തോന്നി

The Author

159 Comments

Add a Comment
  1. ❤❤❤❤❤

  2. Adipoli katha ithu pdf aakkamo

  3. ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ

  4. രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
    For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls

  5. ❤️??

Leave a Reply

Your email address will not be published. Required fields are marked *