Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 11 [Master] 478

Kambi Views 151157

“മോനെ..പിശാചുക്കളുടെ നടുവിലാണ് നീ.. നിനക്കെതിരെ ഇനിയും ഉണ്ടാകും ആക്രമണം..ഈ പരാജയം അവരുടെ വാശി കൂട്ടും.. നീ സൂക്ഷിക്കണം”
അയാള്‍ അവന്റെ തോളുകളില്‍ കൈകള്‍ വച്ചു പറഞ്ഞു. ഡോണ തനിക്ക് പറ്റിയ തെറ്റ് മനസിലാക്കിയതുപോലെ എഴുന്നേറ്റ് അവിടെയെത്തി. അവളുടെ മുഖത്തേക്ക് നോക്കിയ വാസുവിന് ചിരി വന്നെങ്കിലും അവന്‍ നിയന്ത്രിച്ചു.
“സോറി വാസു..ഞാന്‍ ആകെ ഭയന്നു പോയിരുന്നു.. അവിടെ എനിക്ക് ഗുണ്ടകളെ കാണാന്‍ പറ്റിയില്ല…. കണ്ണ് നഷ്ടപ്പെട്ട ഒരു മനുഷ്യനെ മാത്രമേ ഞാന്‍ ഓര്‍ത്തുള്ളൂ…ശരിയാണ് പപ്പാ പറഞ്ഞത്..നിനക്കാണ് ഈ ഗതി വന്നിരുന്നത് എങ്കില്‍? അയാം റിയലി സോറി” അവള്‍ അവന്റെ കൈകളില്‍ പിടിച്ചുകൊണ്ടാണ് അത് പറഞ്ഞത്.
“നിങ്ങള്‍ രണ്ടാളും കൂടെ എന്നെ വിഷമിപ്പിക്കും..ഞാന്‍ പോട്ടെ സാറെ..വിശക്കുന്നു.”
“നിനക്ക് ഇരുപത്തിനാല് മണിക്കൂറും ഈ വിശപ്പ്‌ വിശപ്പേ എന്നൊരു ചിന്തയെ ഉള്ളോടാ..” പുന്നൂസ് തമാശരൂപേണ ചോദിച്ചു.
“അവന്‍ ചെറുപ്പമല്ലേ..ഇച്ചായനെപ്പോലെ രണ്ടു വറ്റ് കഴിച്ചാല്‍ അവനു വല്ലതും ആകുമോ..മോനെ ഇവിടുന്ന് കഴിക്കാം” റോസ്‌ലിന്‍ പറഞ്ഞു.
“വേണ്ടമ്മേ..ഗോപാലന്‍ ചേട്ടന്‍ എന്നെ കാത്തിരിക്കും..ഞാന്‍ കഴിച്ചില്ല എങ്കില്‍ അതിയാന്‍ എനിക്ക് വേണ്ടി ഉണ്ടാക്കിയ ആഹാരം വേസ്റ്റ്‌ ആകും…”
“എന്നാല്‍ ശരി..പോയിട്ട് വാ മോനെ..രാവിലെ കാണാം” അവര്‍ പറഞ്ഞു.
“പോട്ടെ സാറേ..” പുന്നൂസിനോട് യാത്ര പറഞ്ഞ ശേഷം വാസു പുറത്തിറങ്ങി. അവന്റെ ബൈക്ക് പടികടന്നു പോകുന്നത് നോക്കി ഡോണ കണ്ണുകള്‍ തുടച്ചു.
———————————————-
“നഗരത്തിലെ എട്ട് ഗുണ്ടകള്‍ അജ്ഞാതന്റെ ആക്രമണത്തില്‍ പരുക്ക് പറ്റി ആശുപത്രിയില്‍..രണ്ടുപേരുടെ നില ഗുരുതരം…കൊള്ളാം..ആരാടോ ഈ അജ്ഞാതന്‍?”
സിറ്റി കമ്മീഷണര്‍ ഓഫീസില്‍ തന്റെ കസേരയില്‍ ഇരുന്ന് അന്നത്തെ പത്രം നോക്കുകയായിരുന്ന കമ്മീഷണര്‍ അലി ദാവൂദ് അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഇന്ദുലേഖയോട് ചോദിച്ചു.
“നോ ഐഡിയ സര്‍..നമ്മുടെ ടീം പരുക്ക് പറ്റിയ ഗുണ്ടകളോട് ചോദിച്ചപ്പോള്‍ ആളെ അറിയില്ല എന്നാണ് അവര്‍ പറഞ്ഞത്. തങ്ങളുമായി ഉണ്ടായ ചെറിയ വാക്കേറ്റം അടിപിടിയില്‍ എത്തി എന്നാണ് അവരുടെ മൊഴി..പക്ഷെ അത് നമുക്ക് വിശ്വസിക്കാനാവില്ല..കാരണം അവന്മാരുടെ തൊഴില്‍ നമുക്ക് അറിയാവുന്നതാണല്ലോ.”
ഇന്ദുലേഖ പറഞ്ഞു. കമ്മീഷണര്‍ അവളെ നോക്കി അതെ എന്നാ അര്‍ത്ഥത്തില്‍ തലയാട്ടിയിട്ട് വീണ്ടും ആ വാര്‍ത്തയില്‍ ശ്രദ്ധ പതിപ്പിച്ചു.

The Author

Master

Stories by Master

11 Comments

Add a Comment
  1. ബാക്കി കൂടി പോസ്റ്റ്‌ ചെയ്യണേ

  2. ഞങ്ങളൊക്കെ കണ്ണിൽ എണ്ണയും മണ്ണെണ്ണയും ഒക്കെ ഒഴിച്ച് കാത്തിരുന്ന് വായിച്ചതാ. ഇപ്പോഴാണെൽ എല്ലാ വ്യാഴാഴ്ചയും അടുത്ത ഭാഗം കിട്ടുമെന്ന് എങ്കിലും അറിയാമല്ലോ എന്നിട്ടാണ് Link എവിടെ PDF തരുമോ എന്നും ചോദിച്ച് നടക്കുന്നത്. കാത്തിരുന്ന് വായിക്കുന്നതിന്റെ സുഗം ഒന്നു വേറെ തന്നെയാ

  3. അഭിപ്രായങ്ങള്‍ക്ക് നന്ദി.. മുന്‍പ് ഈ കഥയ്ക്ക് വന്നിരുന്ന കമന്റുകളുടെ പെരുമഴയുടെ സമയത്ത്, മറുപടി ഇടാന്‍ പ്രയാസം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സൈറ്റ് കാണാന്‍ സാധിക്കുന്നുണ്ട് എങ്കിലും നേരിട്ട് കഥ പോസ്റ്റ്‌ ചെയ്യാനോ കമന്റ് പോസ്റ്റ്‌ ചെയ്യാനോ പറ്റില്ല. പല തവണ ട്രൈ ചെയ്യുമ്പോഴാണ് ഒരു കമന്റ് പോസ്റ്റ്‌ ആകുന്നത്. അതുകൊണ്ട് വായനക്കാര്‍ തെറ്റിദ്ധരിക്കരുത്….

    1. Master,
      ഈ കഥ ഇങ്ങനെ പോയാൽ ഒന്നോ രണ്ടോ വർഷമെടുക്കും തീരാൻ, daily upload ചെയ്താലും എല്ലാവരും എല്ലാ പാർട്ടുകളും വാഴിക്കും, അത് കൊണ്ട് മാസ്റ്റർ ദയവു ചെയ്ത് എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

  4. ഓഹ് നല്ല ഒരു ഫീൽ ഓടെ തന്നെ ഈ പാർട്ടും വായിച്ചു മാസ്റ്റർ ജീ.

  5. Uff ഇത്രത്തോളം Curiosity മറ്റു ഒരു Story ക്കും നൽകുവാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ഇന്ത്യയിലെ പ്രശ്നങ്ങളെക്കുറിച്ചൊക്കെ പറയുമ്പോഴും രോമാഞ്ചം കൂടുന്നു???? മാസ്റ്റർ????

  6. ഈ കഥ മുൻപ് പലതവണ
    വായിച്ചതാണ് എങ്കിലും വിണ്ടും
    വായിക്കുബോൾ ഓരോ
    ഭാഗങ്ങളിലും അത്യമായി
    വായിക്കുന്ന ഒരു ഫിൽ

    1. ലിങ്ക് ഉണ്ടെങ്കിൽ സെന്റ് ചെയ്യാമോ ????

      1. link illa old story evide thanne vannathanu delete cheithu..

  7. കഴപ്പി

    ഇന്ന്‌ കഥ വരും എന്ന് ഞാൻ കരുതി.. ഇന്ന്‌ വന്നു

  8. ദിവസങ്ങൾ എണ്ണി കാത്തിരിക്കുവായിരുന്നു ഈ കഥയ്ക്ക് വേണ്ടി,ഇപ്പോത്തെങ്കിലും പോസ്റ്റ് ചെയ്തല്ലോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: