“ഇവര്‍ക്കൊക്കെ എവിടെയാണ് സര്‍ സ്ത്രീകളോട് താല്‍പര്യം? മീഡിയയില്‍ വരുന്ന സെന്‍സേഷണല്‍ ന്യൂസിന് പിന്നാലെ ചീപ് പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി കാണിക്കുന്ന വെറും ഉമ്മാക്കി അല്ലെ ഇതൊക്കെ..ആര്‍ക്കാണ് ഇതൊക്കെ അറിയാന്‍ മേലാത്തത്? ഈ ടിവിയിലും പത്രങ്ങളിലും വരുന്ന ന്യൂസുകള്‍ക്ക് പിന്നാലെ അല്ലാതെ വേറെ ഏതെങ്കിലും പെണ്ണിന്റെ പ്രശ്നത്തില്‍ ഇവര്‍ ആരെങ്കിലും ഇടപെടുമോ? മീഡിയ അറ്റന്‍ഷന്‍..അതാണ് ഇവര്‍ക്കൊക്കെ വേണ്ടത്” ഇന്ദുലേഖ പുച്ഛത്തോടെ ചുണ്ട് കോട്ടി.
“യെസ് യു ആര്‍ റൈറ്റ്”
“ഇവര്‍ മാത്രമല്ല സര്‍..ഈ നാട്ടിലെ പ്രകൃതി സംരക്ഷകര്‍, ബുദ്ധിജീവികള്‍ തുടങ്ങി എല്ലാ തരികിടകള്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണ്. അതുകൊണ്ട് വിവാദമാകുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇവര്‍ കൂടും കുടുക്കയും എടുത്തിറങ്ങും. സാറിന് അറിയാമല്ലോ..എത്ര പുഴകള്‍ ആണ് നമ്മുടെ നാട്ടില്‍ മരിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരു പുഴ സര്‍ക്കാര്‍ നവീകരിക്കാനോ അതല്ലെങ്കില്‍ ഒരു പ്രൈവറ്റ് കമ്പനിയെക്കൊണ്ട് ശുദ്ധീകരിച്ചു ടൂറിസത്തിന് നല്‍കാനോ തീരുമാനിച്ചാല്‍, അപ്പോള്‍ ഇന്നാട്ടിലെ പ്രകൃതി സംരക്ഷകര്‍ രംഗത്തിറങ്ങും. വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കൊതുകിനെയും പാമ്പുകളെയും മറ്റു ക്ഷുദ്രജീവികളെയും വളര്‍ത്തുന്ന ഏക്കറു കണക്കിന് സ്ഥലത്ത് നിന്നും പത്തോ പന്ത്രണ്ടോ ഏക്കര്‍ ഒരു പ്രോജക്ടിന് നല്‍കിയാല്‍ അപ്പോഴും ഇവറ്റകള്‍ രംഗത്തിറങ്ങും. എന്നാല്‍ ഈ സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കൃഷി ചെയ്യിക്കാനോ, അതല്ലെങ്കില്‍ മരിച്ചുകൊണ്ടിരിക്കുന്ന പുഴകള്‍ പുനരുജ്ജീവിപ്പിക്കാനോ വേണ്ടി ഇവര്‍ ആരെങ്കിലും സ്വമേധയാ ഒരു സമരത്തിനു മുന്നിട്ടിറങ്ങുമോ? ഒരിക്കലുമില്ല…ചുമ്മാ ഓരോരോ ചാനലുകളില്‍ വന്നിരുന്നു ഗീര്‍വാണം വിടും..അവന്റെ ആഗ്രഹോം സാധിക്കും ചാനലുകാരന്റെ ചൊറിച്ചിലും തീരും..ഇങ്ങനെ ഉള്ളവരോടൊക്കെ പുച്ഛം അല്ലാതെ വേറെന്ത് തോന്നാന്‍ സര്‍”
ഇന്ദുലേഖയുടെ സംസാരം കേട്ടു കമ്മീഷണര്‍ ഉറക്കെ ചിരിച്ചു.
“ഇന്ദുലേഖ പോലീസില്‍ ചേരേണ്ട ആളായിരുന്നില്ല..രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നു എങ്കില്‍ കസറിയേനെ” ചിരിയുടെ അവസാനം അലി പറഞ്ഞു.
“ഹ..രാഷ്ട്രീയം. എന്റെ സാറേ ഇതേപോലെ നാറി അധപതിച്ച ഒരു വാക്ക് വേറെ ഇല്ല. വേണ്ട..ഞാന്‍ വെറുതെ സാറിനെ ബോറടിപ്പിക്കുന്നില്ല… നമുക്ക് ഈ കേസിന്റെ കാര്യം നോക്കാം സര്‍….തല്ക്കാലം അവര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ ഈ ആക്രമണം അന്വേഷിക്കണോ സര്‍”
“ഏയ്..അവര്‍ക്ക് പരാതി ഇല്ലെങ്കില്‍ പിന്നെ പോലീസിനാണോ പ്രശ്നം? തന്നെയുമല്ല തല്ലുകൊണ്ട് ആശുപത്രിയില്‍ കിടക്കുന്നത് പുണ്യാളന്മാര്‍ ഒന്നുമല്ലല്ലോ..ഇടയ്ക്കൊക്കെ ഇത് നല്ലതാണ്..ങാ പിന്നെ ഇന്ദുലേഖ..കൊല്ലം എസ് പിയുടെ ഒരു കോള്‍ ഉണ്ടായിരുന്നു..ഒരു എസ് ഐയ്ക്ക് പണീഷ്മെന്റ് ട്രാന്‍സ്ഫര്‍ നല്‍കാനാണ്..നല്ല കട്ട ഗുണ്ടകള്‍ ഉള്ള സ്റ്റേഷന്‍ വല്ലതും ഉണ്ടോ എന്നാണ് അങ്ങേരു വിളിച്ചു ചോദിച്ചത്.. സി ഐയെ മുഖത്ത് നോക്കി അച്ഛന് വിളിച്ച ഒരു എസ് ഐയെ ഇങ്ങോട്ട് തട്ടാനുള്ള പണിയാണ്..ആള് ഇപ്പോള്‍ത്തന്നെ പത്തോ പന്ത്രണ്ടോ ട്രാന്‍സ്ഫര്‍ കഴിഞ്ഞു നില്‍ക്കുകയുമാണ്…”
ബാക്കി കൂടി പോസ്റ്റ് ചെയ്യണേ
ഞങ്ങളൊക്കെ കണ്ണിൽ എണ്ണയും മണ്ണെണ്ണയും ഒക്കെ ഒഴിച്ച് കാത്തിരുന്ന് വായിച്ചതാ. ഇപ്പോഴാണെൽ എല്ലാ വ്യാഴാഴ്ചയും അടുത്ത ഭാഗം കിട്ടുമെന്ന് എങ്കിലും അറിയാമല്ലോ എന്നിട്ടാണ് Link എവിടെ PDF തരുമോ എന്നും ചോദിച്ച് നടക്കുന്നത്. കാത്തിരുന്ന് വായിക്കുന്നതിന്റെ സുഗം ഒന്നു വേറെ തന്നെയാ
അഭിപ്രായങ്ങള്‍ക്ക് നന്ദി.. മുന്‍പ് ഈ കഥയ്ക്ക് വന്നിരുന്ന കമന്റുകളുടെ പെരുമഴയുടെ സമയത്ത്, മറുപടി ഇടാന്‍ പ്രയാസം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സൈറ്റ് കാണാന്‍ സാധിക്കുന്നുണ്ട് എങ്കിലും നേരിട്ട് കഥ പോസ്റ്റ് ചെയ്യാനോ കമന്റ് പോസ്റ്റ് ചെയ്യാനോ പറ്റില്ല. പല തവണ ട്രൈ ചെയ്യുമ്പോഴാണ് ഒരു കമന്റ് പോസ്റ്റ് ആകുന്നത്. അതുകൊണ്ട് വായനക്കാര്‍ തെറ്റിദ്ധരിക്കരുത്….
Master,
ഈ കഥ ഇങ്ങനെ പോയാൽ ഒന്നോ രണ്ടോ വർഷമെടുക്കും തീരാൻ, daily upload ചെയ്താലും എല്ലാവരും എല്ലാ പാർട്ടുകളും വാഴിക്കും, അത് കൊണ്ട് മാസ്റ്റർ ദയവു ചെയ്ത് എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
ഓഹ് നല്ല ഒരു ഫീൽ ഓടെ തന്നെ ഈ പാർട്ടും വായിച്ചു മാസ്റ്റർ ജീ.
Uff ഇത്രത്തോളം Curiosity മറ്റു ഒരു Story ക്കും നൽകുവാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ഇന്ത്യയിലെ പ്രശ്നങ്ങളെക്കുറിച്ചൊക്കെ പറയുമ്പോഴും രോമാഞ്ചം കൂടുന്നു???? മാസ്റ്റർ????
ഈ കഥ മുൻപ് പലതവണ
വായിച്ചതാണ് എങ്കിലും വിണ്ടും
വായിക്കുബോൾ ഓരോ
ഭാഗങ്ങളിലും അത്യമായി
വായിക്കുന്ന ഒരു ഫിൽ
ലിങ്ക് ഉണ്ടെങ്കിൽ സെന്റ് ചെയ്യാമോ ????
link illa old story evide thanne vannathanu delete cheithu..
ഇന്ന് കഥ വരും എന്ന് ഞാൻ കരുതി.. ഇന്ന് വന്നു
ദിവസങ്ങൾ എണ്ണി കാത്തിരിക്കുവായിരുന്നു ഈ കഥയ്ക്ക് വേണ്ടി,ഇപ്പോത്തെങ്കിലും പോസ്റ്റ് ചെയ്തല്ലോ