“അമ്മെ..അമ്മെ വേഗം വാ..” കണ്ണുകള്‍ തുടച്ച് വര്‍ദ്ധിച്ച ഉത്സാഹത്തോടെ ദിവ്യ അമ്മയെ വിളിച്ചു. രുക്മിണി അടുക്കളയില്‍ ചെയ്തുകൊണ്ടിരുന്ന ജോലി അവിടെ ഉപേക്ഷിച്ചിട്ട് ലിവിംഗ് റൂമിലെത്തി.
“എന്താ മോളെ..എന്തെങ്കിലും നല്ല വാര്‍ത്തയുണ്ടോ” അവള്‍ ചോദിച്ചു.
“നോക്കമ്മേ..” ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് ദിവ്യ ടിവിയിലേക്ക് വിരല്‍ ചൂണ്ടി. രുക്മിണി ആകാംക്ഷയോടെ നോക്കി.
“….പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ അയാളോട് ഞാന്‍ അല്പം പരുഷമായി സംസാരിച്ചു പോയി..അറിയാതെ സംഭവിച്ചതാണ്..അങ്ങനെ പറയരുതായിരുന്നു.. അതില്‍ പ്രകോപിതനായാണ് അയാള്‍ എന്നെ ആക്രമിച്ചത്…തെറ്റ് എന്റെ ഭാഗത്ത് തന്നെ ആയതുകൊണ്ട് ഇക്കാര്യത്തില്‍ അയാള്‍ നിരപരാധി ആണ് എന്ന് പറയാന്‍ വേണ്ടിയാണ് ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നത്..അയാള്‍ക്കെതിരെ യാതൊരു നിയമനടപടിയും ആവശ്യമില്ല എന്ന് ഞാന്‍ പോലീസിനോടും എനിക്ക് പിന്തുണ പ്രഖ്യാപിച്ച സകല സംഘടനകളോടും അഭ്യര്‍ത്ഥിക്കുന്നു..”
നമ്മള്‍ കേട്ടത് അഞ്ജനയുടെ വാക്കുകള്‍ ആണ്. സ്വന്തം തെറ്റ് തിരിച്ചറിഞ്ഞു അത് ഏറ്റു പറഞ്ഞുകൊണ്ട് നമുക്കേവര്‍ക്കും മാതൃക ആയിരിക്കുകയാണ് ഈ പെണ്‍കുട്ടി. ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ മകളെ പ്രേരിപ്പിച്ച ശ്രീ ഗൌരീകാന്തിന്റെ വാക്കുകള്‍ കൂടി നമുക്ക് കേള്‍ക്കാം.
“സര്‍..എന്തുകൊണ്ടാണ് അങ്ങ് മകളെ ആക്രമിച്ച വ്യക്തിയോട് നിരുപാധികം ക്ഷമിക്കാന്‍ തീരുമാനിച്ചത്?”
“സീ..തെറ്റ് ചെയ്തയാള്‍ അത് എന്തുകൊണ്ട് ചെയ്തു എന്ന് നോക്കുന്ന ഒരു ശീലം എനിക്കുണ്ട്. ഇന്നലെ മാധ്യമങ്ങള്‍ വഴിയാണ് എന്റെ മകളെ ഏതോ ഒരു വ്യക്തി മര്‍ദ്ദിച്ച വിവരം ഞാനറിയുന്നത്. അയാളെ എനിക്കറിയില്ല; അറിയുമായിരുന്നു എങ്കില്‍ എന്റെ മകളോടല്ല, അയാളോട് തന്നെ ഞാന്‍ കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞേനെ..കാരണം എന്റെ മകള്‍ അവളുടെ ഭാഗം ന്യായീകരിക്കാന്‍ അല്ലെ നോക്കൂ..പക്ഷെ അതുണ്ടായില്ല..തനിക്ക് പറ്റിയ തെറ്റ് അവള്‍ അല്പം വൈകി ആണെങ്കിലും തിരിച്ചറിഞ്ഞു..ഞാന്‍ പ്രേരിപ്പിച്ചത് കൊണ്ടല്ല അവളിതു മാധ്യമങ്ങളോട് പറഞ്ഞത്..എന്നോട് പറഞ്ഞ സത്യം മറ്റുള്ളവരും അറിഞ്ഞോട്ടെ എന്നുള്ളത് അവളുടെ തീരുമാനം തന്നെ ആയിരുന്നു അത്…എനിക്ക് എന്റെ മകളുടെ ഈ സന്മനസില്‍ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു…ഇതിനു കാരണക്കാരന്‍ ആയ ആ ചെറുപ്പക്കാരനതിരെ യാതൊരു നടപടിയും വേണ്ട എന്ന് ഞാനും അയാള്‍ക്ക് വേണ്ടി ആവശ്യപ്പെടുന്നു…”
വളരെ നന്ദി സര്‍…
ദിവ്യ നിറഞ്ഞ കണ്ണുകളോടെ, സന്തോഷത്തോടെ പുഞ്ചിരിച്ചുകൊണ്ട് അമ്മയെ നോക്കി; പിന്നെ നിലത്ത് കുമ്പിട്ട് ദൈവത്തെ നമസ്കരിച്ചു.
“ഈശ്വരാ..നീ കാത്തു..”
ബാക്കി കൂടി പോസ്റ്റ് ചെയ്യണേ
ഞങ്ങളൊക്കെ കണ്ണിൽ എണ്ണയും മണ്ണെണ്ണയും ഒക്കെ ഒഴിച്ച് കാത്തിരുന്ന് വായിച്ചതാ. ഇപ്പോഴാണെൽ എല്ലാ വ്യാഴാഴ്ചയും അടുത്ത ഭാഗം കിട്ടുമെന്ന് എങ്കിലും അറിയാമല്ലോ എന്നിട്ടാണ് Link എവിടെ PDF തരുമോ എന്നും ചോദിച്ച് നടക്കുന്നത്. കാത്തിരുന്ന് വായിക്കുന്നതിന്റെ സുഗം ഒന്നു വേറെ തന്നെയാ
അഭിപ്രായങ്ങള്‍ക്ക് നന്ദി.. മുന്‍പ് ഈ കഥയ്ക്ക് വന്നിരുന്ന കമന്റുകളുടെ പെരുമഴയുടെ സമയത്ത്, മറുപടി ഇടാന്‍ പ്രയാസം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സൈറ്റ് കാണാന്‍ സാധിക്കുന്നുണ്ട് എങ്കിലും നേരിട്ട് കഥ പോസ്റ്റ് ചെയ്യാനോ കമന്റ് പോസ്റ്റ് ചെയ്യാനോ പറ്റില്ല. പല തവണ ട്രൈ ചെയ്യുമ്പോഴാണ് ഒരു കമന്റ് പോസ്റ്റ് ആകുന്നത്. അതുകൊണ്ട് വായനക്കാര്‍ തെറ്റിദ്ധരിക്കരുത്….
Master,
ഈ കഥ ഇങ്ങനെ പോയാൽ ഒന്നോ രണ്ടോ വർഷമെടുക്കും തീരാൻ, daily upload ചെയ്താലും എല്ലാവരും എല്ലാ പാർട്ടുകളും വാഴിക്കും, അത് കൊണ്ട് മാസ്റ്റർ ദയവു ചെയ്ത് എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
ഓഹ് നല്ല ഒരു ഫീൽ ഓടെ തന്നെ ഈ പാർട്ടും വായിച്ചു മാസ്റ്റർ ജീ.
Uff ഇത്രത്തോളം Curiosity മറ്റു ഒരു Story ക്കും നൽകുവാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ഇന്ത്യയിലെ പ്രശ്നങ്ങളെക്കുറിച്ചൊക്കെ പറയുമ്പോഴും രോമാഞ്ചം കൂടുന്നു???? മാസ്റ്റർ????
ഈ കഥ മുൻപ് പലതവണ
വായിച്ചതാണ് എങ്കിലും വിണ്ടും
വായിക്കുബോൾ ഓരോ
ഭാഗങ്ങളിലും അത്യമായി
വായിക്കുന്ന ഒരു ഫിൽ
ലിങ്ക് ഉണ്ടെങ്കിൽ സെന്റ് ചെയ്യാമോ ????
link illa old story evide thanne vannathanu delete cheithu..
ഇന്ന് കഥ വരും എന്ന് ഞാൻ കരുതി.. ഇന്ന് വന്നു
ദിവസങ്ങൾ എണ്ണി കാത്തിരിക്കുവായിരുന്നു ഈ കഥയ്ക്ക് വേണ്ടി,ഇപ്പോത്തെങ്കിലും പോസ്റ്റ് ചെയ്തല്ലോ