മൃഗം 7 [Master] 434

ഞാന്‍ തന്നെയാണ് ഈ സ്ഥാപനങ്ങള്‍ എല്ലാം നോക്കി നടത്തുന്നത്. മൂന്നിടത്തും എനിക്ക് വീടുകള്‍ ഉണ്ടെങ്കിലും എന്റെ കുടുംബം എറണാകുളത്താണ് താമസം. ആഴ്ചയില്‍ രണ്ടോമൂന്നോ ദിവസമേ ഞാനെന്റെ കുടുംബത്തിന്റെ കൂടെ കാണാറുള്ളൂ..ഇനി, ഞാന്‍ വിഷയത്തിലേക്ക് വരാം..”
മുന്‍പിലുള്ള ടീപോയില്‍ വച്ചിരുന്ന ഗ്ലാസില്‍ നിന്നും അല്പം വെള്ളം കുടിച്ച ശേഷം പുന്നൂസ് തുടര്‍ന്നു:
“വിഷയം പറയുന്നതിന് മുന്‍പ് എന്റെ ലേശം ചരിത്രം വാസു അറിയുന്നത് നല്ലതാണ്.. കല്യാണം കഴിഞ്ഞ് ഏറെക്കാലം എനിക്കും ഭാര്യയ്ക്കും കുട്ടികള്‍ ഉണ്ടായില്ല. ഞങ്ങള്‍ പല നേര്‍ച്ചകളും ചികിത്സകളും ഒക്കെ നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അങ്ങനെ നിരാശയില്‍ കഴിയുന്ന സമയത്താണ് വളരെ അവിചാരിതമായി ഈ വന്ദ്യനായ അച്ചനെ എനിക്ക് പരിചയപ്പെടാന്‍ ഇടയായത്. അദ്ദേഹവുമായി ഞാനെന്റെ വിഷമം പങ്കു വച്ചപ്പോള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കാം എന്നും ഒരു വര്‍ഷത്തിനുള്ളില്‍ എനിക്ക് ദൈവം ഒരു കുഞ്ഞിനെ നല്‍കും എന്നും അദ്ദേഹം എന്നെ ആശ്വസിപ്പിച്ച് പറഞ്ഞു. ഞാനത് അപ്പോള്‍ അത്ര കാര്യമായി എടുത്തിരുന്നില്ല എങ്കിലും ഒരു അത്ഭുതം പോലെ എന്റെ ഭാര്യ റോസ്‌ലിന്‍ അടുത്ത മാസം തന്നെ ഗര്‍ഭം ധരിച്ചപ്പോള്‍ അച്ചന്റെ വാക്കുകള്‍ എനിക്ക് ഓര്‍മ്മ വന്നു…” പുന്നൂസ് നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ മെല്ലെ തുടച്ചു.
വാസു അയാള്‍ പറയുന്നത് സാകൂതം കേള്‍ക്കുകയായിരുന്നു.
“അന്ന് തന്നെ ഞാന്‍ അച്ചനെ വന്നു കണ്ടു വിവരം അറിയിച്ചു. അങ്ങനെ വിവാഹം കഴിഞ്ഞ് ഏഴാം വര്‍ഷം ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞു ജനിച്ചു. ഡോണ എന്ന് അവള്‍ക്ക് ഞങ്ങള്‍ പേരിടുകയും ചെയ്തു. ആണും പെണ്ണുമായി എനിക്കും റോസ്‌ലിനും അവള്‍ മാത്രമേ ഉള്ളു. അതുകൊണ്ട് തന്നെ അവള്‍ക്ക് എല്ലാ സ്നേഹവും നല്‍കിയാണ്‌ ഞങ്ങള്‍ വളര്‍ത്തിയത്. എന്റെ സ്വത്തുക്കളുടെ ഏക അവകാശിയും അവള്‍ മാത്രമാണ്. പക്ഷെ എന്റെ മകള്‍ ഈ സ്വത്തിലും പണത്തിലും ഒന്നും യാതൊരു ഭ്രമവും ഇല്ലാത്ത കുട്ടിയാണ്. ചെറുപ്പം മുതല്‍ തന്നെ വേറിട്ട ചിന്താഗതി വച്ച് പുലര്‍ത്തിയിരുന്ന അവള്‍ക്ക് മറ്റു മനുഷ്യരെ സഹായിക്കാനും, തിന്മകള്‍ക്ക് എതിരെ പ്രതികരിക്കനുമുള്ള ഒരു ത്വര ബാല്യം മുതല്‍ തന്നെ ഉണ്ടായിരുന്നു. ഞങ്ങള്‍ അവളെക്കുറിച്ച് പല സ്വപ്നങ്ങളും കണ്ടു എങ്കിലും അവള്‍ക്ക് അവളുടേതായ ധാരണകളും ചിന്തകളും ഉണ്ടെന്നു മനസിലായപ്പോള്‍ അവളെ അവളുടെ ഇഷ്ടത്തിനു വിടാന്‍ ഞാനും ഭാര്യയും തീരുമാനിച്ചു..മോനെ…ഞാനിങ്ങനെ വിശദീകരിച്ചു പറയുന്നതില്‍ നിനക്ക് ബോറ് തോന്നുന്നുണ്ടോ?”
“ഇല്ല..സാറ് പറഞ്ഞോളൂ..” വാസു പുഞ്ചിരിയോടെ പറഞ്ഞു.

The Author

Master

Stories by Master

22 Comments

Add a Comment
  1. My absence on the site was not intentional. I fell into the whirlwind of some unexpected turn of events from where the quick exit was beyond my plan. I am slowly coming out of it and hopeful to join all the friends here with a mediocre story…..

    1. Welcome back.hope your busy shedule over.we need you as before.so come fast

    2. സ്മിത, ഇതാണ് സ്നേഹം. ഇതിനു പകരം നല്‍കാന്‍ എനിക്കും സ്നേഹം മാത്രമേ ഉള്ളൂ. സഹോദരസ്നേഹം അതിന്റെ ഉദാത്തമായ രൂപത്തില്‍ നമ്മളിവിടെ കാണുകയാണ്. നേരില്‍ കണ്ടാല്‍, കെട്ടിപ്പിടിച്ചു സ്നേഹം പകര്‍ന്നേനെ. പിന്നെ സാദാ കഥയൊന്നും എഴുതാന്‍ സ്മിതയ്ക്ക് പറ്റില്ല. എത്ര ശ്രമിച്ചാലും..അതുകൊണ്ട് ഉടായിപ്പ് ഡയലോഗ് ഒന്നും വേണ്ട; എന്തെഴുതിയാലും അതൊരു സംഭവമാക്കി മാറ്റാന്‍ സ്മിതയ്ക്കുള്ള നൈപുണ്യം ഈ സൈറ്റില്‍ സ്മിതയുടെ ഒരു വരി എങ്കിലും വായിച്ചിട്ടുള്ള ആര്‍ക്കും അറിയാവുന്ന കാര്യമാണ്..

      പ്രശ്നങ്ങള്‍ സുഖങ്ങളുടെ മറുവശം ആണ്. അതുകൊണ്ട് നമ്മള്‍ സുഖത്തെ എങ്ങനെ സ്വീകരിക്കുന്നോ, അതേപോലെ പ്രശ്നങ്ങളെയും സ്വീകരിക്കണം. വെളിച്ചത്തിന് പ്രസക്തി ഉള്ളത് ഇല്ലാത്ത ഇരുള്‍ ഉള്ളതുകൊണ്ട് തന്നെയാണ്.

      1. Thank you Master for the love, camaraderie and compassion to me who is so silly and nothing…

        1. If we don’t possess these qualities, we aren’t eligible to be called humans. thank you very much for your kind presence

  2. കമന്റുകള്‍ക്ക് മറുപടി ഇടാത്തത് അഹങ്കാരമാണ് എന്നാരും ധരിക്കരുത്. കമന്റ് ഇടാന്‍ വലിയ പ്രയാസം; പ്രോക്സിക്ക് തീരെ പവറില്ല. കഥ ഡോക്ടര്‍ക്ക് ഇമെയില്‍ ചെയ്യുന്നതുകൊണ്ടാണ് പ്രസിദ്ധീകരിക്കാന്‍ പറ്റുന്നത്. സൈറ്റില്‍ സബ്മിറ്റ് ചെയ്യാന്‍ പറ്റുന്നില്ല. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദിയുണ്ട്. ദയവായി അഭിപ്രായങ്ങള്‍ പറയുക. ഓരോരുത്തര്‍ക്കും പ്രത്യേകമായി മറുപടി ഇടാന്‍ സാധിക്കാത്തത് കൊണ്ടാണ്. നന്ദി.

  3. മാഷേ …
    ഒരാഴ്ച ഒരുപാടു കൂടുതൽ ആണ് .. കുറച്ചൂടെ നേരത്തേ ഇടാൻ പറ്റുവോ …
    ഓരോ ഭാഗം കഴിയുമ്പോഴും അടുത്തത് എന്ത്‌ എന്നുള്ള ആകാംശയാണ് …
    Thoolika

  4. Master…. Njn first time aaaa ithu pola oru story vayikkunnathu valare ishtapettu… Next part onnu pettannu aayal kollamarunnu

  5. njan ee story complete aayitte vayikkunullu tension adikkan vayya

  6. ഗുൽ മോഹറിനെ പ്രണയിച്ചവൻ

    ഒന്ന് തരാമോ മാസ്റ്റർ. ത്രിൽ അടിക്കുന്നു

  7. മാസ്റ്റർ ഈ കഥ വീണ്ടും വായിക്കുമ്പോൾ ഉള്ള സന്തോഷവും ഫ്രഷ്‌നെസ്സും അത്‌ ആ മാന്ത്രികതൂലികയുടെ വശ്യതതന്നെയാണ്.ആശംസകൾ നേരുന്നു. ഇത് ആവശ്യമായ തിരുത്തലോടെ പ്രസിദ്ധീകരിച്ചു കൂടെ

  8. Kurachokke mattam varuthiyittund alle master…enthayelum adipoli

  9. മാസ്റ്ററെ, ഒരാഴ്ചയൊന്നും കാത്തിരിക്കാൻ വയ്യ. ഒരു മൂന്ന് ദിവസം വരെ ക്ഷമിക്കും. അതു കഴിഞ്ഞാൽ എൻറെ കൈയ്യിലെ PDF എടുത്തങ്ങ് ഞാൻ വായിക്കും…..സത്യമായും വായിക്കും….ഹും….

    1. മഹിള അതിന്റെ pdf ഒന്ന് എനിക്ക് അയച്ചു തരാവോ…pls ഒരുപാടായി തിരഞ്ഞു നടക്കുന്നു….. തരുവാനെൽ mail id tharam

    2. Pls pdf onnu tharumo?

      1. athum ethum thammi vethyasam ondu…

        1. ഒരു മിണ്ടാപ്രാണി അടിമയുടെ കഥ എന്തായി ?

    3. @MahilaPrathap please dont share any links emails here.

      1. തീർച്ചയായും..ആർക്കും ഞാനത് അയക്കില്ല.
        ആദ്യ എപ്പിസോഡിൽ മാസ്റ്റർ പറഞ്ഞത് ഞാനോർക്കുന്നുണ്ട്.
        ഒരാഴ്ചത്തെ കാത്തിരിപ്പ് കഷ്ടമാണ്് കേട്ടോ…

  10. Wow Rocking! Thank you Master.

  11. മാസ്റ്റർ ക്ലാസ്… പക്ഷെ ഒരാഴ്ചത്തെ കാത്തിരിപ്പ് കഷ്ടമാണ്.

    1. മാസ്റ്റർ ക്ലാസ്… പക്ഷെ ഒരാഴ്ചത്തെ കാത്തിരിപ്പ് കഷ്ടമാണ്.

      yes you r right

      suni

Leave a Reply

Your email address will not be published. Required fields are marked *