മൃഗം 7 [Master] 423

“അവളെ വധിക്കാനോ മാനഭംഗപ്പെടുത്താനോ ആണ് മുന്‍മന്ത്രി അറേബ്യന്‍ ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയിരിക്കുന്നത്. അവന്മാര്‍ അത് ചെയ്യാന്‍ ശക്തരാണ്..അതുകൊണ്ട് തന്നെ അവളുടെ ജീവന്‍ അപകടത്തിലുമാണ്. ഒപ്പം അവള്‍ അവര്‍ക്കെതിരെ തെളിവുകള്‍ തേടി അവരെ ഇല്ലാതാക്കാന്‍ പ്രതിജ്ഞ എടുത്തിരിക്കുകയും കൂടി ചെയ്തിരിക്കുന്നതോടെ പ്രശ്നം അതീവ ഗുരുതരമായി തീര്‍ന്നിരിക്കുകയാണ്..”
“ഇത് സാറ് മകളോട് പറഞ്ഞില്ലേ?” വാസു ചോദിച്ചു.
“പറഞ്ഞു..പക്ഷെ അവള്‍ ആരെയും ഭയക്കുന്ന കൂട്ടത്തിലല്ല. ആരെയും ഭയന്നു തന്റെ കര്‍ത്തവ്യത്തില്‍ നിന്നും അണുവിട മാറാന്‍ മനസില്ല എന്നാണ് അവള്‍ എന്നോട് പറഞ്ഞത്. അവളുടെ ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗം സെക്യൂരിറ്റി ഏര്‍പ്പെടുത്തുക എന്നത് മാത്രമാണ്. പക്ഷെ അവള്‍ അതിനും തയാറല്ല. മാത്രമല്ല പല അസമയത്തും ജോലി സംബന്ധമായി പോകേണ്ടി വരുന്ന അവളെ കൊച്ചിയിലുള്ള ഒരാളെയും എനിക്ക് വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റില്ല… എല്ലാം ആഭാസന്മാരാണ്..എന്റെ മകള്‍ കാണാന്‍ അതിസുന്ദരിയും…അതുകൊണ്ട് എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയില്‍ എത്തിയപ്പോള്‍ ആണ് അച്ചനെ കണ്ടൊന്നു സംസാരിച്ചാലോ എന്നെനിക്ക് തോന്നിയത്..”
വാസു തലയാട്ടി.
“അറേബ്യന്‍ ഡെവിള്‍സ് എന്നറിയപ്പെടുന്ന ഈ ഗാംഗ് യാതൊരു മനസാക്ഷിയും ഇല്ലാത്ത ക്രൂരന്മാര്‍ ആണ്.. അവരുടെ കൈയില്‍ അവള്‍ വീണാല്‍, അവരവളെ പിച്ചി ചീന്തും..എനിക്കത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. കാത്തുകാത്തിരുന്നുണ്ടായ ഏക മകള്‍ നഷ്ടമായാല്‍ പിന്നെ ഞാനോ ഭാര്യയോ ജീവിച്ചിരിക്കില്ല..എന്തിനുവേണ്ടി ഞങ്ങള്‍ ജീവിക്കണം? ഭാര്യയും ഞാനും ഈ വിവരം അറിഞ്ഞത് മുതല്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. എനിക്ക് അവളെ രക്ഷിക്കണം… അച്ചനോട് ഞാനിത് പറഞ്ഞപ്പോള്‍ നിന്റെ പേരാണ് അദ്ദേഹം പറഞ്ഞത്…അച്ചനില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമാണ്..അതുകൊണ്ട് നിനക്ക് ഇക്കാര്യത്തില്‍ എന്നെ സഹായിക്കാന്‍ പറ്റുമോ എന്നറിയാന്‍ ആണ് ഞാന്‍ വന്നത്..”
പുന്നൂസ് പറഞ്ഞു നിര്‍ത്തി പ്രതീക്ഷയോടെ അവനെ നോക്കി.
“സഹായിക്കാം..” വാസു അല്പം പോലും ആലോചിക്കാതെയാണ് മറുപടി നല്‍കിയത്. അത് പുന്നൂസിനെയും അച്ചനെയും ചെറുതായി ഞെട്ടിച്ചു.
“വാസു എന്റെ മകളുടെ ജീവന്‍ പോലെതന്നെ നിന്റെ ജീവനും ജീവിതവും എനിക്ക് വിലപ്പെട്ടതാണ്‌..ഇതിലെ അപകടം അറിഞ്ഞുകൊണ്ട് തന്നെയാണോ നീ സമ്മതം മൂളിയത്..” പുന്നൂസ് ചോദിച്ചു.
വാസു ചിരിച്ചു. പിന്നെ അയാളുടെ കണ്ണിലേക്ക് നോക്കി.
“സാറേ..എവിടെയോ ആര്‍ക്കോ ജനിച്ച ഒരു ഊര് തെണ്ടിയാണ് ഞാന്‍. ഒരു പൂജാരിയാണ്‌ എന്നെ എന്റെ വളര്‍ത്തമ്മയെ ഏല്‍പ്പിച്ചത്..എന്നെ ഈ ജീവിതത്തില്‍ ആകെപ്പാടെ സ്നേഹിച്ചിട്ടുള്ള വ്യക്തി ആ അമ്മ മാത്രമാണ്..പിന്നെ ഈ അച്ചനും…

The Author

Master

Stories by Master

22 Comments

Add a Comment
  1. My absence on the site was not intentional. I fell into the whirlwind of some unexpected turn of events from where the quick exit was beyond my plan. I am slowly coming out of it and hopeful to join all the friends here with a mediocre story…..

    1. Welcome back.hope your busy shedule over.we need you as before.so come fast

    2. സ്മിത, ഇതാണ് സ്നേഹം. ഇതിനു പകരം നല്‍കാന്‍ എനിക്കും സ്നേഹം മാത്രമേ ഉള്ളൂ. സഹോദരസ്നേഹം അതിന്റെ ഉദാത്തമായ രൂപത്തില്‍ നമ്മളിവിടെ കാണുകയാണ്. നേരില്‍ കണ്ടാല്‍, കെട്ടിപ്പിടിച്ചു സ്നേഹം പകര്‍ന്നേനെ. പിന്നെ സാദാ കഥയൊന്നും എഴുതാന്‍ സ്മിതയ്ക്ക് പറ്റില്ല. എത്ര ശ്രമിച്ചാലും..അതുകൊണ്ട് ഉടായിപ്പ് ഡയലോഗ് ഒന്നും വേണ്ട; എന്തെഴുതിയാലും അതൊരു സംഭവമാക്കി മാറ്റാന്‍ സ്മിതയ്ക്കുള്ള നൈപുണ്യം ഈ സൈറ്റില്‍ സ്മിതയുടെ ഒരു വരി എങ്കിലും വായിച്ചിട്ടുള്ള ആര്‍ക്കും അറിയാവുന്ന കാര്യമാണ്..

      പ്രശ്നങ്ങള്‍ സുഖങ്ങളുടെ മറുവശം ആണ്. അതുകൊണ്ട് നമ്മള്‍ സുഖത്തെ എങ്ങനെ സ്വീകരിക്കുന്നോ, അതേപോലെ പ്രശ്നങ്ങളെയും സ്വീകരിക്കണം. വെളിച്ചത്തിന് പ്രസക്തി ഉള്ളത് ഇല്ലാത്ത ഇരുള്‍ ഉള്ളതുകൊണ്ട് തന്നെയാണ്.

      1. Thank you Master for the love, camaraderie and compassion to me who is so silly and nothing…

        1. If we don’t possess these qualities, we aren’t eligible to be called humans. thank you very much for your kind presence

  2. കമന്റുകള്‍ക്ക് മറുപടി ഇടാത്തത് അഹങ്കാരമാണ് എന്നാരും ധരിക്കരുത്. കമന്റ് ഇടാന്‍ വലിയ പ്രയാസം; പ്രോക്സിക്ക് തീരെ പവറില്ല. കഥ ഡോക്ടര്‍ക്ക് ഇമെയില്‍ ചെയ്യുന്നതുകൊണ്ടാണ് പ്രസിദ്ധീകരിക്കാന്‍ പറ്റുന്നത്. സൈറ്റില്‍ സബ്മിറ്റ് ചെയ്യാന്‍ പറ്റുന്നില്ല. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദിയുണ്ട്. ദയവായി അഭിപ്രായങ്ങള്‍ പറയുക. ഓരോരുത്തര്‍ക്കും പ്രത്യേകമായി മറുപടി ഇടാന്‍ സാധിക്കാത്തത് കൊണ്ടാണ്. നന്ദി.

  3. മാഷേ …
    ഒരാഴ്ച ഒരുപാടു കൂടുതൽ ആണ് .. കുറച്ചൂടെ നേരത്തേ ഇടാൻ പറ്റുവോ …
    ഓരോ ഭാഗം കഴിയുമ്പോഴും അടുത്തത് എന്ത്‌ എന്നുള്ള ആകാംശയാണ് …
    Thoolika

  4. Master…. Njn first time aaaa ithu pola oru story vayikkunnathu valare ishtapettu… Next part onnu pettannu aayal kollamarunnu

  5. njan ee story complete aayitte vayikkunullu tension adikkan vayya

  6. ഗുൽ മോഹറിനെ പ്രണയിച്ചവൻ

    ഒന്ന് തരാമോ മാസ്റ്റർ. ത്രിൽ അടിക്കുന്നു

  7. മാസ്റ്റർ ഈ കഥ വീണ്ടും വായിക്കുമ്പോൾ ഉള്ള സന്തോഷവും ഫ്രഷ്‌നെസ്സും അത്‌ ആ മാന്ത്രികതൂലികയുടെ വശ്യതതന്നെയാണ്.ആശംസകൾ നേരുന്നു. ഇത് ആവശ്യമായ തിരുത്തലോടെ പ്രസിദ്ധീകരിച്ചു കൂടെ

  8. Kurachokke mattam varuthiyittund alle master…enthayelum adipoli

  9. മാസ്റ്ററെ, ഒരാഴ്ചയൊന്നും കാത്തിരിക്കാൻ വയ്യ. ഒരു മൂന്ന് ദിവസം വരെ ക്ഷമിക്കും. അതു കഴിഞ്ഞാൽ എൻറെ കൈയ്യിലെ PDF എടുത്തങ്ങ് ഞാൻ വായിക്കും…..സത്യമായും വായിക്കും….ഹും….

    1. മഹിള അതിന്റെ pdf ഒന്ന് എനിക്ക് അയച്ചു തരാവോ…pls ഒരുപാടായി തിരഞ്ഞു നടക്കുന്നു….. തരുവാനെൽ mail id tharam

    2. Pls pdf onnu tharumo?

      1. athum ethum thammi vethyasam ondu…

        1. ഒരു മിണ്ടാപ്രാണി അടിമയുടെ കഥ എന്തായി ?

    3. @MahilaPrathap please dont share any links emails here.

      1. തീർച്ചയായും..ആർക്കും ഞാനത് അയക്കില്ല.
        ആദ്യ എപ്പിസോഡിൽ മാസ്റ്റർ പറഞ്ഞത് ഞാനോർക്കുന്നുണ്ട്.
        ഒരാഴ്ചത്തെ കാത്തിരിപ്പ് കഷ്ടമാണ്് കേട്ടോ…

  10. Wow Rocking! Thank you Master.

  11. മാസ്റ്റർ ക്ലാസ്… പക്ഷെ ഒരാഴ്ചത്തെ കാത്തിരിപ്പ് കഷ്ടമാണ്.

    1. മാസ്റ്റർ ക്ലാസ്… പക്ഷെ ഒരാഴ്ചത്തെ കാത്തിരിപ്പ് കഷ്ടമാണ്.

      yes you r right

      suni

Leave a Reply

Your email address will not be published. Required fields are marked *