മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ [ആദിത്യൻ] 120

“അതങ്ങ് ഭരണങ്ങാനം പള്ളില് പോയി പറഞ്ഞാ മതി. ഇത് നിങ്ങൾ പ്രായമായവര് വീണ്ടും യങ് ആയി തോന്നാൻ വേണ്ടി പറയണതല്ലേ?” തർക്കിക്കാൻ ഞാനും മിടുക്കനാണ്.

“ഹേയ് , ഐ ആം നോട് ദാറ്റ് ഓൾഡ്, ഓക്കേ?” പ്രായത്തെ പറയുന്നത് അല്ലേലും ആർക്കാണ് ഇഷ്ടപ്പെടുക.

“നമുക്ക് ഒരു കാര്യം ചെയ്യാം. നയന്റീസിനെ പറ്റി ആർക്കാണ് കൂടുതൽ അറിയാവുന്നത് എന്ന് നോക്കാം. അപ്പൊ അറിയാലോ ആരാണ് ശരിക്കുള്ള 90s കിഡ്സ് എന്ന് ?” അവർ എന്നെ വെല്ലുവിളിച്ചു.

“ഡീൽ.” ഫ്ലൈറ്റിനു ഇനിയും സമയമുള്ളത് കൊണ്ട് ഞാനും റെഡി ആയിരുന്നു.

ആ വെല്ലുവിളിയിൽ ഞാൻ ദയനീയമായി പരാജയപെട്ടു എന്ന് പറയേണ്ടതില്ലല്ലോ?. പക്ഷെ ഫ്ലൈറ്റ് ബോർഡ് ചെയ്യാനുള്ള വിളി വന്നപ്പോഴേക്ക് ഞങ്ങൾ നല്ല കമ്പനി ആയി.

ഇതിനിടയിൽ ആ ലേഡിയുടെ പേര് ജാസ്മിൻ എന്നാണെന്നും അവർ ലണ്ടനിലേക്ക് ആണെന്നും ഞാൻ മനസ്സിലാക്കി (എന്റെ ഫ്ലൈറ്റിന്റെ ലേ ഓവർ ലണ്ടനിൽ ആയിരുന്നു.) അവിടെ ഒരു IT കമ്പനിയിൽ കഴിഞ്ഞ പത്തു വർഷത്തോളമായി ജോലി ചെയ്യുന്നു. പക്ഷെ അവർ ഇപ്പോഴും സിംഗിൾ ആണെന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞാൻ പക്ഷെ അതിനെപ്പറ്റി കൂടുതൽ ഒന്നും ചോദിച്ചില്ല.

ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾക്കു സാമ്യത ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. മലയാളം സാഹിത്യത്തിലും അവർക്കുള്ള താല്പര്യവും അറിവും എന്നെ അത്ഭുതപ്പെടുത്തി. തിരിച്ചു മ്യൂസിക്കിൽ എൻറെ വൈവിധ്യമാർന്ന താല്പര്യങ്ങൾ അവരെ അത്ഭുതപെടുത്തിയതായി എനിക്കും തോന്നി. ചുരുക്കത്തിൽ ഫ്ലൈറ്റ് ബോർഡ് ചെയ്യാനുള്ള അന്നൗൺസ്‌മെന്റ് വന്നപ്പോൾ ഞങ്ങൾ രണ്ടു പേരും സത്യത്തിൽ നിരാശരായി.

പക്ഷെ അന്നൗൺസ്‌മെന്റ് വന്ന് ഫ്ലൈറ്റിൽ കേറാനായി ബിസിനെസ്സ് ക്ലാസ് ക്യൂവിൽ നിന്ന അവർ തൊട്ട് പുറകിൽ പോയി നിന്ന എന്നെക്കണ്ട് “വിവേക് ബിസിനെസ്സ് ക്ലാസ്സിലാണോ?” എന്ന് വളരെ സന്തോഷത്തോടെ ചോദിച്ചു. ഒരു സ്റ്റുഡന്റിനു എങ്ങനെ ബിസിനെസ്സ് ക്ലാസിൽ കിട്ടും എന്ന ചോദ്യം ന്യായവുമാണ്.

“അപ്ഗ്രേഡ് ചെയ്തതാണ് ” എന്ന് ഞാനും മറുപടി കൊടുത്തു.

പക്ഷെ ഞങ്ങളുടെ സീറ്റുകൾ വളരെ അകലെ ആയിരുന്നു. അത് കണ്ട് ജാസ്മിന്റെ മുഖം വീണ്ടും വാടുന്നത് ഞാൻ ശ്രദ്ധിച്ചു.

ഒരുപക്ഷെ ഞങ്ങളുടെ പരിചയത്തിനു ഇത്രയേ ആയുസുള്ളൂ എന്ന് കരുതി ഞാൻ എന്റെ സീറ്റിലേക്ക് പോയിരുന്നു. ജാസ്മിന്റെ കൂടെ ഇരിക്കാൻ പറ്റാത്തതിൽ ഞാൻ നിരാശനായിരുന്നെങ്കിലും ബിസിനെസ്സ് ക്ലാസിലെ ആദ്യ യാത്ര ആഘോഷമാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

നല്ല പരന്ന വലിയ സീറ്റിൽ ഞാൻ വിടർന്നിരുന്നു. തൊട്ടടുത്ത സീറ്റിൽ അൻപത് വയസ്സ് തോന്നിപ്പിക്കുന്ന ഒരു ചേട്ടനായിരുന്നു. പുള്ളി കേറിയപാടെ ബിസിനെസ്സ് മാഗസിൻ ഒക്കെ മറിച്ചു നോക്കുന്ന തിരക്കിലായിരുന്നു. അപ്പൊ ലണ്ടൻ വരെ കമ്പനി പോയിട്ട് പേരിനു പോലും മിണ്ടാൻ ഒരാളെ കിട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു.

ഫോണും ഹെഡ്സെറ്റും എടുത്ത് അഗത്തിന്റെ ഒരു പാട്ടും വെച്ച് ഞാൻ കണ്ണടച്ചു കിടന്നു. ഒരു പാട്ട് തീർന്നില്ല, കയ്യിൽ ആരോ തട്ടുന്നത് അറിഞ്ഞാണ് ഞാൻ നോക്കിയത്.

ജാസ്മിൻ .

ഹെഡ്സെറ്റ് ഊരി എന്താണെന്ന് ചോദിക്കാൻ തുടങ്ങുമ്പോഴേക്ക് അവൾ എൻറെ അടുത്തിരിക്കുന്ന ചേട്ടനോട് സീറ്റ് എക്സ്ചേഞ്ച് ചെയ്യുമോ എന്ന ചോദിക്കുകയാണെന്ന് മനസ്സിലായി. ജാസ്മിന് എൻറെ കൂടെ ഇരിക്കാൻ

The Author

14 Comments

Add a Comment
  1. നല്ല തുടക്കം. അടുത്ത പാർട്ട്‌ എവിടെ ബ്രോ

  2. Bro next part please

  3. കൊള്ളാം

  4. Adithya..
    nalla plot and adipoli story. Verumoru cliche relationship aakkathirunnenkil ennu aashikkunnu.
    And meera, I met her before, but never a jasmine !
    Ezhuthukarante swathanthryam aanu, enkilum adutha oru part und ennariyumbol ulla aakamsha aanu..

  5. Nalla thudakkam

  6. nalla thudakkam. Pettennu thanne adutha bhagam poratte

  7. നന്ദൂ

    ❤️❤️❤️❤️

  8. വേട്ടക്കാരൻ

    ആദിത്യാ,കൊള്ളാംസൂപ്പർ ഇതുതകർക്കും.മനോഹരമായ അവതരണം. പെട്ടെന്ന് അടുത്തപാർട്ട് താ….

  9. കൊള്ളാലോ ആദി… ഇതൊരു ഒന്നൊന്നര കഥയാകുമെന്ന് കരുതുന്നു…നല്ല തുടക്കം…വരികളിലോക്കെ നല്ല feel ഉണ്ട്….അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  10. Dear ആദിത്യൻ, കഥ നന്നായിട്ടുണ്ട്. വല്ലാത്തൊരു ഫീലിംഗ്. മീരയാണോ ജാസ്മിൻ ആണൊ കൂടുതൽ മനസ്സിൽ കയറിയത് എന്ന് സംശയം. Waiting for the next part.
    Regards.

  11. തുടക്കം സൂപ്പർ bro. അടുത്ത പാർട്ട്‌ പെട്ടന്നു പോന്നോട്ടെ??

  12. പാലാക്കാരൻ Palaikkaran

    തുടക്കം തകർത്തല്ലോ… അടിപൊളി

  13. Adi pwoli bro..adikam vaikipikaathe oroo partsum iduka..nan daily vaayikunna vyakthi aanu..athoondu oru curiosity unde

  14. കൊള്ളാം നല്ല ഒരു അവതരണം കഥ വായിക്കുമ്പോൾ അത് മനസ്സിൽ ഒരു ചിത്രം ആയി വരുന്നു, അടുത്ത പാർട്ട്‌ ഉടനെ വരും എന്ന് വിശ്വസിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *