“നിങ്ങൾ ബുദ്ധിമുട്ടിപ്പിക്കാൻ നോക്കുകയാണോ , അല്ലലോ അല്ലേ?”
അയാൾ നെടുവീർപ്പിട്ടു.
ഞാൻ ഒന്നും പറഞ്ഞില്ല.
“കാരണം നിങ്ങൾ ഒരു ബുദ്ധിമുട്ട് ആവുകയാണെങ്കിൽ അത് എന്നെ വളരെ ബുദ്ധിമുട്ടിക്കും .”
അദ്ദേഹം കണ്ണുകൾ ഉയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി . കണ്ണടയില്ലാതെ ആ കണ്ണുകൾ ,അവർ ദുർബലരാണെന്ന് തോന്നി .. അത് അയാൾക്കൊരു സങ്കടകരവും ദുർബലവുമായ രൂപം നൽകുകയും ചെയ്തു.
“എനിക്ക് താങ്കളെ ഈ പ്രശ്നത്തിൽനിന്നു സഹായിക്കാനാകുമോയെന്നറിയാൻ മാത്രമാണ് ഞാൻ ഇവിടെയെത്തിയത്, എന്നാൽ നിങ്ങൾ ഇങ്ങനെയൊരു ബുദ്ധിമുട്ടാവുകയണെങ്കിൽ പിന്നെ എനിക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല .
നിങ്ങൾ എന്നെ സഹായിക്കാൻ അനുവദിച്ചാൽ ഇതെല്ലാം വളരെ എളുപ്പമാകുമെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ?” ഏഹ് ?
അയാൾ എന്നെ ഉറ്റുനോക്കുന്നത് തുടർന്നു, ആ മുഖം മുഴുവൻ തന്ടെ ഓഫർ സ്വീകരികൂ എന്ന് എന്നോട് അഭ്യർത്ഥിച്ചു.
“ശരി,” ഞാൻ പറഞ്ഞു
“നിങ്ങൾക്ക് എന്നെ സഹായിക്കാൻ കൃത്യമായി എന്താണ് ചെയ്യാൻ കഴിയുന്നത് ? .”
അവന്റെ രൂപം തിളങ്ങി.
“നിങ്ങൾ എന്നെ പൂർണമായി ട്രസ്റ്റ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”
“എന്തുകൊണ്ട്?”
ഞാൻ അന്വേഷിച്ചു.
ഒരു ചെറിയ വിരാമത്തിനുശേഷം അയാൾ കണ്ണട മാറ്റി പകരം പുഞ്ചിരിച്ചു.
“എന്തെന്നാൽ , ഞാൻ നിങ്ങളുടെ സുഹൃത്താണ്.”
രണ്ടാമത്തെ തവണ അയാൾ മുറിയിലേക്ക് വന്നപ്പോൾ വാതിൽ വളരെ പതുക്കെ ശബ്ദം കേൾപ്പിക്കാതെ അടയ്ക്കുന്നതിൽ അയാൾ വിജയിച്ചു , അതിൽ അയാൾ എന്തെങ്കിലും ആനന്ദം കണ്ടെത്തിയിരുന്നോ ആവോ ..
ഡോറിന്റെ മൂർച്ചയുള്ള ശബ്ദം ഒരു നുഴഞ്ഞുകയറ്റം പോലെ, അനാവശ്യമായി ഇന്ദ്രിയങ്ങളെ ഡിസ്റ്റർബ് ചെയ്യുന്നു…
എന്നിട്ട് പതിയെ എന്റെ എതിർവശത്തെ കസേരയിൽ കയറി ഒരു എലിയെപ്പോലെ നിശബ്ദനായി ഇരുന്നു.
Super
Adutha part eppol idum
വായിച്ചവർ ദയവായി അഭിപ്രായം പറയുക , continue ചെയ്യണൊന്ന് അറിയാൻ വേണ്ടിയാണു .. നിങ്ങളുടെ പ്രചോദനങ്ങളാണ് എഴുത്തുകാരന്റെ ഇന്ധനം
Thanks man VayChtt enganundenn parayane
First like and first cmnt ente vaka