മൈ ഡീമൻ [മഹി] 100

മൈ ഡീമൻ

My demon | Author : Mahi


 

മൂന്നാം യാമം….

 

നിലാവ് തൂകി അർത്ഥ ചന്ദ്രൻ ആകാശത്ത് തെളിഞ്ഞു നിന്ന സമയം, നിറവൂരിനു സമീപത്തെ ഒരു രണ്ടുനില വീടിനുമുന്നിൽ   വെള്ള ലോഹ ധരിച്ച മൂന്നുപേർ പ്രത്യക്ഷപ്പെട്ടു….

 

 

അതിൽ ഒരാൾ മുന്നിലേക്ക് കയറി പഠിപ്പുര വാതിലിൽ ആഞ്ഞടിച്ചു….നിർത്താതെയുള്ള വാതിലിലെ തട്ടൽ കേട്ട് നിമിഷങ്ങൾക്കകം ആ വീടിനു വെളിച്ചം പടർന്നു…. വാതിൽ തുറന്ന് 45 വയസിനടുത്ത് പ്രായം തോന്നിക്കുന്ന ഒരാൾ പുറത്തേക്ക് വന്നു…. മുറ്റത്ത് നിൽക്കുന്ന മൂന്നുപേരെകണ്ട് അയാൾ അമ്പരന്നു,

 

അവരുടെ നിൽപ്പ്, മുഖത്തെ ഭാവം, കണ്ണുകളുടെ നിറം, വസ്ത്ര ധാരണം….

 

മൂവരും വെള്ള നിറത്തിലെ ലോഹയാണ് ധരിച്ചിരുന്നത്…. വൃത്തതിനുള്ളിൽ നക്ഷത്രം പതിപ്പിച്ച നിർമ്മിത രീതിയിലുള്ള ലോക്കറ്റോടുകൂടിയ മാല കഴുത്തിൽ അണിഞ്ഞിരുന്നു….കറുത്ത മഷി ഒഴിച്ചതുപോലെ ഇരുട്ടിന്റെ നിറം പടർന്ന കണ്ണുകളോടെ അവർ അയാളെ നോക്കി….

 

 

“….നിങ്ങളൊക്കെ ആരാ….”

 

അവരുടെ കണ്ണുകളുടെ അസുരത കണ്ട് ഭയന്ന് രണ്ടടി പിന്നിലേക്ക് മാറിക്കൊണ്ട് അയാൾ ചോദിച്ചു…. അടുത്ത നിമിഷം അതിലൊരാൾ കാറ്റിന്റെ വേഗതയിൽ പാഞ്ഞുവന്ന് അയാളുടെ കഴുത്തിനുപിടിച്ച് ചുവരിനോട് ചേർത്തു…..

 

 

ഇരുമ്പിന്റെ ബലമുള്ള കൈകളിൽ കിടന്ന് അയാൾ ഒരിറ്റു ശ്വാസത്തിനായി പിടഞ്ഞു… കഴുത്തിലെ മാംസത്തിന് ചതവുപറ്റി, ഞരമ്പുകൾ പൊട്ടി, എല്ലുകൾ പലതായി ഒടിഞ്ഞുമാറി….

 

The Author

മഹി

www.kkstories.com

6 Comments

Add a Comment
  1. Bakki poratte bro

    1. Ayachu bro

  2. Bro, nice തീം ആണ്. നല്ലൊരു startingum. എന്ത് കൊണ്ട് readers കുറഞ്ഞുന്ന് അറിയില്ല. ഇ really hope you ട്ടോ continue വിത്ത്‌ ദിസ്‌ story. All the best❤

    1. ഇതുപോലെ ഒരു 20+ part എഴുതി ഞാൻ കെട്ടിപ്പൂട്ടി വച്ചിട്ടുണ്ട് 😅😅

      1. Personally ഇത്തരം fantasy stories ആണ് ഏറ്റവും ഇഷ്ടം. ഇവിടെ ആദ്യായിട്ട് വായിച്ചതും ഈയൊരു തീം ആയിരുന്നു. Unfortunately ഇപ്പോൾ intreast ഉള്ള കഥകൾ ഒന്നും കാണാറില്ല. ഈ story കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഇത്രയും കുറവ് response കണ്ട് അത്ഭുതം ആണ് തോന്നിയത്.ഒപ്പം ഒരു സങ്കടവും. Effort ഇട്ട് എഴുതുന്നതിനു അർഹിക്കുന്ന പരിഗണന കിട്ടാത്ത വിഷമം മനസ്സിലാക്കുന്നു. ഒപ്പം അത് മറികടന്നു എഴുത്തിൽ മുന്നേറാൻ സാധിക്കട്ടെ 🫂❤

  3. നന്ദുസ്

    ത്രില്ലിംഗ് സ്റ്റോറി….
    തുടരൂ….

Leave a Reply to കണ്ണൻ Cancel reply

Your email address will not be published. Required fields are marked *