കാശിയുടെയും പിന്നാലെ അരുണിന്റെ വാഹനവും ഒരു രണ്ടുനില വീടിന്റെ ഇന്റർ ലോക്ക് പാകിയ മുറ്റത്തേക്ക് കയറി….ഗേറ്റിന് അരികിലെ മതിലിൽ, നെയിം പ്ലേറ്റിൽ ‘ബൊഗെയ്ൻവില്ല’ എന്ന് എഴുതിയിരുന്നു…. മൂന്ന് വർഷത്തേക്ക് വീട് റെന്റിനു എടുത്തപ്പോ അവർ തന്നെ സ്ഥാപിച്ചത് ആയിരുന്നു ആ name plate
ജോഷ്വയുടെ കാൽ പാദം നിലത്ത് പതിച്ചതും ശമിച്ചു നിന്ന മഴ ഒന്നുകൂടെ ശക്തി പ്രാപിച്ചു….. മഴ നാനയാതെ ആറുപേരും ഓടി സിറ്റൗട്ടിലേക്ക് കയറി, കാലം തെറ്റി പെയ്യുന്ന മഴ നോക്കി നിന്നു…
ജോഷ്വ തിണ്ണയിലേക്ക് ഇരുന്ന്, വലത് ഷോൾഡറിലും നെറ്റിയിലും ഇടയ്ക്കിടെ തടവി… തൂണിലേക്ക് ചാരി ഇരുന്നു…
“വേദന ഉണ്ടോ….”
സെഫന്യ അവന്റെ അരികിൽ വന്നിരുന്നു…..ജോഷ്വ അവളെ വെറുതെ നോക്കി…. കണ്ണുകൾ കൂർമയോടെ തുറന്ന് ഏതൊരു മുഖം മൂടിയും പിളർന്നു നോക്കുന്ന നോട്ടം…സെഫന്യ പതറിപ്പോയി
അനുദ്ര ഉമ്മറ വാതിൽ തുറന്ന് അകത്തേക്ക് കയറി…. വാതിൽ തുറന്നത് കയറുന്നത് വിശാലമായ ഇടനാഴിയിലേക്ക്, താഴെ മൂന്ന് മുറികൾ, ഒരു ഡെയിനിങ് റൂം, അടുക്കള, സ്റ്റോർ റൂം…. മുകളിലെ നിലയിലും മൂന്ന് മുറികൾ…
“ജോഷ്വ വരു…ഞാൻ മുറി കാണിച്ചു തരാം….”
അരുൺ കൊണ്ടുവന്ന ജോഷ്വയുടെ ബാഗ് വാങ്ങിച്ച് കൈയിൽ പിടിച്ചു, നാൻസി അവനെയും വിളിച്ച് പടികൾ കയറി മുകളിലത്തെ നിലയിലേക്ക് പോയി…. കാശിയുടെ മുഖം ഇരുണ്ടു, അരുണിന്റെ കൈ തോളിൽ പതിഞ്ഞതും അവൻ ഒന്നുമില്ലെന്ന് തല അനക്കി ചിരിച്ചു……

സൂപ്പർ…
ന്തോക്കെയാ ഒളിഞ്ഞുകിടപ്പുണ്ട്.. ജോഷ്വാ ന്നാ ചെറുപ്പക്കാരൻ…അസാമാന്യ കഴിവുള്ള വ്യക്തി… ആകാംഷയേറുന്നു….
നന്ദൂസ്…
ബ്രോ നല്ല കഥയാണ് റീച്ച് നോക്കണ്ട എഴുതിക്കോ റീച്ച് താനേവന്ന് കൊള്ളൂ
പെട്ടന്ന് അടുത്ത പാർട്ട് പോരട്ടെ
Bro like kuravayalum pathi vazhiyil upeakshikkatuth bro. Nalla theme aahn👏. Next part vaikathe pratheekshikkunnu❤️