ഓരോരുത്തരുടെയും ഭാവങ്ങൾ സെഫന്യ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…. മുകളിലേക്കുള്ള പടികൾ കയറുന്ന ജോഷ്വയെ നോക്കി അവൾ മൊബൈൽ കൈയിൽ എടുത്തു….
“I met a guy today who is having an inverted cross around his neck… His name is Joshua and I felt him as something else”
Whatsappil ഫാദർ എന്ന് സേവ് ചെയ്തിരുന്ന നമ്പറിലേക്ക് സെഫന്യ ടെക്സ്റ്റ് ചെയ്തു…
.
.
.
“ഫ്രഷ് ആയി വരൂ…..ഫുഡ് എടുത്ത് വക്കാം ”
ജോഷ്വക്കുള്ള മുറി തുറന്നുകൊടുത്തുകൊണ്ട് നാൻസി പറഞ്ഞു…. അവൻ ഇടതുകൈ നീട്ടി അവളുടെ കൈയിൽ നിന്നും തന്റെ ബാഗ് വാങ്ങി, മുറിക്ക് അകത്തുകയറി….പിന്തിരിഞ്ഞ് നടക്കുന്നവന്റെ ഉറച്ച മാംസളമായ പുറത്ത് കാണുന്ന മുറിവുകൾ കണ്ട്
നാൻസിക്ക് ഉള്ളിൽ ഒരു വേദന അനുഭവപ്പെട്ടു…. അവിടവിടെ ഒത്തിരി മുറിഞ്ഞിട്ടുണ്ട്….ഒരുകൈകൊണ്ട് എന്ത് ചെയ്യാനാണ്…. പാവം
.
.
.
നാൻസി മുറിയിലേക്ക് വന്നതും വാതിലിന്റെ പിന്നിൽ മറഞ്ഞുനിന്നിരുന്ന കാശി അവളെ പിന്നിൽ നിന്നും പുണർന്നു…
“കാശി…. ഡ്രസ്സ് മുഴുവൻ ബ്ലഡ് ആണ്… ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം….”
“വേണ്ട….”
അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി
“എന്താ ചെക്കാ…..”
“എനിക്ക് ഇഷ്ടമല്ല….”

സൂപ്പർ…
ന്തോക്കെയാ ഒളിഞ്ഞുകിടപ്പുണ്ട്.. ജോഷ്വാ ന്നാ ചെറുപ്പക്കാരൻ…അസാമാന്യ കഴിവുള്ള വ്യക്തി… ആകാംഷയേറുന്നു….
നന്ദൂസ്…
ബ്രോ നല്ല കഥയാണ് റീച്ച് നോക്കണ്ട എഴുതിക്കോ റീച്ച് താനേവന്ന് കൊള്ളൂ
പെട്ടന്ന് അടുത്ത പാർട്ട് പോരട്ടെ
Bro like kuravayalum pathi vazhiyil upeakshikkatuth bro. Nalla theme aahn👏. Next part vaikathe pratheekshikkunnu❤️