അനുദ്ര ജാള്യതയോടെ പറഞ്ഞു…. അവൾ ഗ്ലാസ്സിലേക്ക് കോഫി പകരുന്നത് അരുൺ നോക്കി നിന്നു
“ആർക്കാ ഈ രാത്രിയിൽ കോഫി….”
“അതുപിന്നെ…. അയാൾ… അല്ല അവന്… ജോഷ്വക്ക്…. കോഫി…..”
ജോഷ്വ എന്ന പേര് കേട്ടതും അരുണിന്റെ മുഖം വലിഞ്ഞു….ജോഷ്വ എന്ന വ്യക്തിയെക്കുറിച്ച് വേർതിരിക്കാൻ കഴിയാത്തൊരു ചിന്ത അവന്റെ മനസ്സിൽ മുള പൊട്ടിയിരുന്നു… ഒരു നെഗറ്റീവ് വൈബ് ഉള്ളൊരു വ്യക്തിത്വം…. ഒരുപക്ഷെ അത് കാറിലിരുന്നുള്ള അവന്റെ പെരുമാറ്റവും സംസാരവുമൊക്കെ കണ്ടുള്ള തോന്നൽ ആയിരിക്കാം….
“അവനെന്തിനാ നീ കോഫി ഉണ്ടാക്കുന്നെ…?…”
“നെറ്റി പൊട്ടിയതല്ലേ….തലക്ക് നല്ല ഭാരവും വേദനയും ഉണ്ടെന്ന് തോന്നി…… ”
അരുണിനെ ഒന്ന് നോക്കി ഒഴിച്ചുവച്ച കോഫിയുമായി അനുദ്ര മുകളിലെ ജോഷ്വയുടെ മുറി ലക്ഷ്യമാക്കി നടന്നു…. പടികൾ കയറി, മുറിയുടെ വാതിലിൽ തട്ടി നോക്കിയെങ്കിലും അകത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല…. അവൾ ഒന്നുകൂടെ ആഞ്ഞ് തട്ടിയതും വാതിൽ മലർക്കെ തുറന്നു
മുറി ശൂന്യമായിരുന്നു….ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ട് അവൻ അകത്തുണ്ടെന്ന് അവൾ ഊഹിച്ചു….കോഫി അടുത്തുള്ള ടേബിളിൽ വച്ച് തിരിയുന്ന സമയം, ബെഡിൽ ഇരിക്കുന്ന ക്യാൻവാസ് സ്കെച്ച് ബുക്ക് അവളുടെ കണ്ണുകളിൽ ഉടക്കി
അവൻ വരച്ചത് ആയിരിക്കുമോ…. ആ ബുക്കിൽ തെളിഞ്ഞുകാണുന്ന കുഞ്ഞുവാവയുടെ ചിത്രത്തിലേക്ക് അവൾ സൂക്ഷിച്ചുനോക്കി….ചിലരുടെ വിരൽ തുമ്പുകളിൽ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്…. അല്ലെങ്കിൽ ഒരാൾക്ക് എങ്ങനെയാണ് ഇതുപോലെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരയ്ക്കാൻ കഴിയുന്നത്

സൂപ്പർ…
ന്തോക്കെയാ ഒളിഞ്ഞുകിടപ്പുണ്ട്.. ജോഷ്വാ ന്നാ ചെറുപ്പക്കാരൻ…അസാമാന്യ കഴിവുള്ള വ്യക്തി… ആകാംഷയേറുന്നു….
നന്ദൂസ്…
ബ്രോ നല്ല കഥയാണ് റീച്ച് നോക്കണ്ട എഴുതിക്കോ റീച്ച് താനേവന്ന് കൊള്ളൂ
പെട്ടന്ന് അടുത്ത പാർട്ട് പോരട്ടെ
Bro like kuravayalum pathi vazhiyil upeakshikkatuth bro. Nalla theme aahn👏. Next part vaikathe pratheekshikkunnu❤️