മൈ ഡീമൻ 2 [മഹി] 94

 

 

 

“Dont touch my stuffs….”

 

 

ജോഷ്വയുടെ ശബ്ദം കേട്ടതും അനുദ്ര ഒന്ന് ഏങ്ങി… കൈയിലിരുന്ന ബുക്ക് തിരികെ ഇരുന്നിടത്ത് വച്ചു….

 

 

“ഞാൻ… കോഫി… ”

 

 

 

“ആർക്ക് കോഫി?..”

 

 

 

 

 

“നി…നിനക്ക്….”

അവളൊന്നു വിരണ്ടു…. ചെന്നിയിൽ വിയർപ്പുകണങ്ങൾ ഉരുണ്ടുകൂടി

 

 

 

 

 

 

“ഞാൻ ചോദിച്ചോ?….”

 

 

 

 

“അത്…. അതുപിന്നെ തലവേദന ഉള്ളതുപോലെ തോന്നി…. കോഫി കുടിച്ചാൽ….ചിലപ്പോ മാറും….”

 

 

പതർച്ചയോടെ എങ്ങനെയോ പറഞ്ഞൊപ്പിച്ചവൾ… ഇതെന്താണ് ഇത്ര വിക്ക്, ഇത്ര വിറയൽ…

 

അവൾ ഒരുവേള മുഖം തിരിച്ച് അവനെ നോക്കി…ഒരു ബ്ലാക്ക് ഹാഫ് സ്ലീവ് ടീഷർട്ട് ആയിരുന്നു അവന്റെ വേഷം… അതേ നിറത്തിലെ പാന്റും ഷൂസും… കറുത്ത വസ്ത്രംത്തിൽ അവന്റെ കഴുത്തിൽ അണിഞ്ഞിരുന്ന കുരിശുമാല എടുത്തുകാണിച്ചു…. ഒടിഞ്ഞ കൈ ഹാങ് ചെയ്യാതെ നെഞ്ചോട് ചേർത്ത് മടക്കി വച്ചിരിക്കുന്നു….

കൈ ഇങ്ങനെ വച്ചിരുന്നാൽ എങ്ങനെയാ…. കൈക്ക് ബലം കൊടുക്കാതെ തൂക്കി ഇട്ടിരുന്നാലല്ലേ ഒടിഞ്ഞിടം പെട്ടെന്ന് ഊറിപിടിക്കു….

എന്തിനോ അനുവിന് ഉള്ളിൽ ദേഷ്യം തോന്നി…. ഇന്ന് കണ്ടുമുട്ടിയ ഒരാൾക്കുവേണ്ടി ഉള്ളം എന്തിനിങ്ങനെ വ്യാകുലപ്പെടുന്നു എന്നുമാത്രം അവൾക്ക് മനസ്സിലായില്ല….

 

 

 

“ഈ രാത്രി  ഇനി എങ്ങോട്ടാണ്….”

 

അവന്റെ വസ്ത്രധാരണം കണ്ട് പുറത്തെവിടേക്കോ പോകാൻ ഇറങ്ങിയതാണെന്ന് തെറ്റിദ്ധരിച്ച് അനു ചോദിച്ചു….സമയം ഏകദേശം പതിനൊന്ന് മണി കഴിഞ്ഞിരുന്നു….

The Author

3 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ…
    ന്തോക്കെയാ ഒളിഞ്ഞുകിടപ്പുണ്ട്.. ജോഷ്വാ ന്നാ ചെറുപ്പക്കാരൻ…അസാമാന്യ കഴിവുള്ള വ്യക്തി… ആകാംഷയേറുന്നു….

    നന്ദൂസ്…

  2. ബ്രോ നല്ല കഥയാണ് റീച്ച് നോക്കണ്ട എഴുതിക്കോ റീച്ച് താനേവന്ന് കൊള്ളൂ
    പെട്ടന്ന് അടുത്ത പാർട്ട് പോരട്ടെ

  3. Bro like kuravayalum pathi vazhiyil upeakshikkatuth bro. Nalla theme aahn👏. Next part vaikathe pratheekshikkunnu❤️

Leave a Reply

Your email address will not be published. Required fields are marked *