?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King] 737

ഞാൻ: മോളെ….. ഞാൻ എന്താ ഈ കേൾക്കുന്നെ…. അമ്മായി….. അമ്മായി ഒന്നും പറഞ്ഞില്ലല്ലോ…..

 

ദേവു: എല്ലാത്തിനും കാരണം അവരാ ഏട്ടാ…. അച്ഛനും മാമനും…..ഞാൻ സമ്മതിക്കില്ല എന്ന് പറഞ്ഞപ്പോ അച്ഛൻ എന്നെ പൊതിരേ തല്ലി…. ഇന്നും തല്ലി…

അവളുടെ കവിളിലും കയ്യിലും എല്ലാം അടികൊണ്ടതിന്റെ പാട് ഉണ്ട്..

ദേവു: അമ്മയും ചേച്ചിയും ഇതിനു കൂട്ട് നിൽക്കുന്നുണ്ട് ഏട്ടാ….

അതുകൂടി കേട്ടപ്പോൾ എന്റെ സമനില ആകെ തകിടംമറഞ്ഞപ്പോലെ ആയി.

ഞാൻ: ഇല്ല… അങ്ങനെ ഒരിക്കലും സംഭവിക്കില്ല…. അവർ…. അവർ…അവരെന്റെ ചേച്ചിയും അമ്മായിയും ആണ്…

ദേവു: അവർ തന്നെ ചെയ്തത്….. അവരാ ചതിച്ചത്…. നന്ദിയില്ലാത്തവർ….

അവൾ ദേഷ്യത്തോടെ ചീറി..

ദേവു: എന്നെ വിട്ട് കൊടുക്കല്ലേ ഏട്ടാ…. ഏട്ടൻ ഇല്ലെങ്കിൽ ഞാൻ ചത്തു പോകും…. സത്യമായും ഞാൻ ചാവും…

ഞാൻ അവളെ പിടിച്ച് എന്റെ മാറോട് അണച്ചു. അവർക്കൊപ്പം ഞാനും കരയാൻ തുടങ്ങി.

‘” എടി ഒരുമ്പെട്ടവളെ…..'”

പെട്ടെന്ന് അമ്മാവന്റെ ശബ്ദം ആണ് ഞാൻ അവിടെ കേട്ടത്…

അയാൾ ദേവുവിനെ എന്നിൽ നിന്നും വലിച്ച് അവളുടെ കരണം നോക്കി ശക്തിയിൽ ഒന്ന് പൊട്ടിച്ചു.അടിയുടെ ആഘാതത്തിൽ എന്റെ ദേവു കട്ടിലിന്റെ കാലിൽ പോയി തലയിടിച്ചു.ചെറുതായി ചോര വരുന്നുണ്ട്…

അത് കണ്ടപ്പോൾ എന്നിലെ കോപത്തിന്റെ അഗ്നി പർവതം പൊട്ടി

 

‘”ഡാ….. ‘”

 

ഞാൻ അയാളുടെ നേരെ ചീറി പാഞ്ഞു…

അയാളുടെ കരണം നോക്കി ഒന്ന് കൊടുത്ത് ആ കഴുത്തിൽ പിടിച്ച് പൊക്കി. എന്റെ കയ്യിൽ ബലത്തിൽ അയാളുടെ കാലുകൾ നിലത്തു നിന്നും പൊങ്ങി. ഞാൻ അത്രക്ക് ദേഷ്യത്തിൽ ആണ്. ശ്വാസം കിട്ടാതെ അയാൾ പിടക്കാൻ തുടങ്ങി.

 

പെട്ടെന്ന് ഒരു ഉന്തു കിട്ടിയാണ് ഞാൻ നിലത്തേക്ക് വീണത്. എഴുന്നേറ്റ് നോക്കിയപ്പോൾ അമ്മായി.

 

അമ്മായി: കൊല്ലുമോടാ എന്റെ ഉണ്ണിയേട്ടനെ നീ……

 

അമ്മായി രൗദ്ര ഭാവമുള്ള മുഖവുമായി എന്നോട് ചോദിച്ചു. അമ്മായിയെ ഇതിനു മുമ്പ് ഞാൻ അങ്ങനെ കണ്ടിട്ടില്ല.

 

ഞാൻ: അമ്മായി…. അയാൾ ദേവുവിനെ എന്റെ മുന്നിൽ ഇട്ട്…….

 

അമ്മായി: അതിന്…. അത് അവളുടെ അച്ഛനാടാ നായെ…. അവളെ തല്ലിയാലും കൊന്നാലും നിനക്കെന്താ…..

The Author

Demon king

This deal with be the devil

80 Comments

Add a Comment
  1. കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    DK മുത്തേ പൊളിച്ചു…

    ഒരു ത്രില്ലിംഗ് സ്റ്റോറി..
    ഇഷ്ടായി ?

    സ്നേഹം മാത്രം???

  3. എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി

  4. എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല

  5. Super!!

  6. ഹായ് ഡി കെ,

    ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.

    സ്നേഹപൂർവ്വം
    സംഗീത്

    1. നീ ഇവടേം വന്നോ..

      ?????

      Tnx മുത്തേ

  7. Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro

    1. കൊള്ളാം.

  8. ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?

    നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?

    അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️

    സ്നേഹം ❤️

    1. Tnks rahul bro… Evade kurach ayallo kanditt

      1. ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ്‌ പാർട്ട്‌ വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.

    2. Tnks rahul bro… Evade kurach ayallo kanditt ?

  9. Romanjification?

  10. Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി

    1. ഇത്‌ ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്

  11. ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്

    1. Tnx ഡീ….❤️

Leave a Reply

Your email address will not be published. Required fields are marked *