പെട്ടന്നാണ് എന്തോ വിളിച്ചു കൂവിക്കൊണ്ട് അച്ചു ഓടിക്കയറി അങ്ങോട്ട് വന്നത്. ഞങ്ങൾ ഒരുപോലെ ഞെട്ടി. അതേനിമിഷം…., ഞാൻ ഞെട്ടലോടെ കണ്ടു, ചേച്ചിയുടെ കണ്ണുകളിൽ ഞെട്ടലല്ല ഒരു തരം പക. അനുവാദമില്ലാതെ തന്റെ മടയിൽ കയറിയവരെ നോക്കുന്ന ഒരു കാട്ടുമൃഗത്തിന്റെ ഭാവം!!! ചീറുന്ന ഭാവം!!!
ഇവനെന്താ കിളി പോയി നിക്കുന്നെ??? അച്ചു എന്നെ നോക്കിക്കൊണ്ട് ചേച്ചിയോടായി ചോദിച്ചു.
ആ… മറുപടി ഒറ്റ വാക്കിൽ ഒതുങ്ങി.
പിന്നെ???
എനിക്കെങ്ങും അറിയാമേലാ…പോയന്വേഷിക്ക്….ചേച്ചിയുടെ വാക്കുകളിൽ വല്ലാത്തൊരു മൂർച്ച. ദേഷ്യം. ആ ചോദ്യത്തോടുള്ള അനിഷ്ടം. അതെല്ലാം ഞാൻ കണ്ടു.
ആഹാ. അപ്പൊ രണ്ടുംകൂടി കാലത്തേ ഒടക്കി നിക്കുവാണല്ലേ??? അച്ചു എന്തോ കണ്ടുപിടിച്ച മട്ടിൽ പറഞ്ഞു.
ആണെങ്കി???
അതൊക്കെ പിന്നെപ്പറയാം…വാടാ…നിന്നെ ശിവേട്ടൻ വിളിക്കുന്നൂ….അച്ചു എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ ഇരുവരെയും നോക്കി നിൽക്കുകയായിരുന്നു. ഞെട്ടലിൽ നിന്നു ഞാൻ അപ്പോഴും മുക്തനായിട്ടില്ലായിരുന്നു.
യാന്ത്രികമായി അവളുടെ പിന്നാലെ പോകുമ്പോൾ ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കി. എന്നെ ഞെട്ടിക്കുന്ന കാഴ്ചയാണ് അവിടെ ഞാൻ കണ്ടത്. ചേച്ചിയുടെ മുഖത്ത് കുറച്ചു മുമ്പ് കണ്ട ചെകുത്താന്റെ ഭാവം….കയ്യിൽ ഒരു പേപ്പർവെയ്റ്റ്.!!! അത് അച്ചുവിന്റെ നേർക്ക് എറിയാനാണെന്നു ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായി….ചേച്ചിയുടെ കണ്ണുകൾ വല്ലാതെ പിടക്കുന്നുണ്ടായിരുന്നു….ഒരു മാനസിക രോഗിയെപ്പോലെ….!!!! എന്റെ കാലുകൾ അറിയാതെ നിശ്ചലമായി… എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു…… ആ ഒറ്റ നിമിഷം…. എന്റെ മനസ് വിളിച്ചുപറഞ്ഞു…. ചേച്ചിക്ക്….ചേച്ചിക്കെന്തോ മാനസിക രോഗമാണ്…… അതേ….ഭ്രാന്ത്…!!!!
(തുടരും…)
നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഹൃദയപൂർവ്വം നിങ്ങളുടെ ജോ
Jo kutta 2017 kazhiju ethu 2018 anu vegam akat next part venam engu porete
Super super super super ..
ഇതൊഴികെ..
“അവിടെ ബന്ധുക്കളില്ല….സുഹൃത്തുക്കളില്ല….അമ്മയും പെങ്ങളുമില്ല….ആണും പെണ്ണും മാത്രം…!! ”
അമ്മാവന്റെ വീട്ടിൽ നിന്ന് വന്നിട്ട് ആരാതിയോട് ആദ്യമായി മിണ്ടുമ്പോഴൊക്കെ അച്ചുവിന് ദേഷ്യമായിരുന്നല്ലോ ..
ഇപ്പോൾ അച്ചുവിന്റെ യടുത്തു സംസാരം വളരേ കുറവായിരുന്നിട്ടും ..
അച്ചുവിന് പരിഭവമില്ലല്ലോ ..
അതിനു പിറകിൽ എന്തോ ഉണ്ട്..
ഉം
ഉം ..
അവസാനത്തെ പേജ് വിട്ടുപോയിരുന്നു .
ഉം ..