അഞ്ജലിയെയും പാറുക്കുട്ടിയെയും തന്റെ കുടുംബത്തിന്റെ അഭിമാനവും ഓർത്താണ് താൻ ഒന്നും ചെയ്യാതിരുന്നത്…ഇനിയും താൻ പോയില്ലെങ്കിൽ ഈ ചെറിയ അകൽച്ചയിൽ…അഞ്ജലിയെ തനിക്ക് ചിലപ്പോൾ എന്നന്നേക്കുമായി ആ വിശ്വനാഥൻ നഷ്ടപ്പെടുത്തുമോ എന്ന പേടി….മനസിലേക്ക് വന്നപ്പോൾ ഞാൻ വേഗം എണീറ്റ് റെഡിയായി… ചെറിയച്ഛന്റെ കാറിൽ ഞങ്ങൾ യാത്രതിരിച്ചു. ഡ്രൈവ് ചെയ്യുന്നതിനിടയിൽ ചെറിയച്ഛൻ വാച്ചിൽ നോക്കിക്കൊണ്ട്…” നന്ദാ നമ്മൾ അവിടെ എത്തുമ്പോഴേക്കും ഇരുട്ടാകുമല്ലോ? “….”മ്മ്” മൂളിക്കൊണ്ട് മൊബൈൽ എടുത്ത്നോക്കി..അഞ്ച് മണി കഴിഞ്ഞിരിക്കുന്നു ഇനിയും ഒരുമണിക്കൂറിലതികം ഓട്ടമുണ്ട് അഞ്ജലിയുടെ കടമ്പനാട്ടുള്ള വീട്ടിലേക്ക് ….
വല്യച്ഛൻ പതുക്കെ പോയാൽ മതി മഴയത്ത് ബ്രേക്ക് കിട്ടില്ല ചിലപ്പോൾ..?… “മോനെ ഏതെങ്കിലും ബേക്കറിയുടെ മുൻപിൽ വണ്ടി നിർത്തണേ പാറുക്കുട്ടിക്ക് എന്തെങ്കിലും വാങ്ങണ്ടേ?”…. എന്റെ തോളിൽ തട്ടിക്കൊണ്ട് അമ്മ ചോദിച്ചു …. “ഇന്ന് ഞായറാഴ്ച അല്ലേ അമ്മേ എല്ലാം അവധിയാണ്. അടൂർ എത്തുമ്പോൾ വാങ്ങാമെന്ന് പറഞ്ഞ് ഞാൻ സീറ്റിലേക്ക് ചാരിക്കിടന്നു… അമ്മ മൂളുക മാത്രം ചെയ്തു… “നയനയുംഗിരിയും എന്താ സാവിത്രി വരാഞ്ഞത്?… കൃഷ്ണമ്മാവൻ അമ്മയോട് ചോദിക്കുന്നത് കേട്ടു…. ” ഗിരി അവിടില്ല കോയമ്പത്തൂർ എങ്ങാണ്ട് പോയിരിക്കുവാ… കടയിലേക്കുള്ള തുണികൾ എടുക്കാനോ മറ്റോ”… ” അവനില്ലാതെ രണ്ട് പിള്ളേരേം കൊണ്ട് അവള് ഈ മഴയത്ത് ഒറ്റക്ക് എങ്ങനെ വരാനാ”…? അമ്മയുടെയും അമ്മാവന്റെയും സംസാരം കേട്ട് ഞാൻ പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു….
ഇല്ലിക്കൽ തറവാടിന്റെ അടുക്കളയിൽ അഞ്‌ജലി രാത്രിയിലേക്കുള്ള അത്താഴത്തിന് അരി കഴുകുമ്പോൾ പുറത്ത് ഒരു ജീപ്പിന്റെ ശബ്ദം കേട്ട് . “വിശ്വേട്ടൻ ഇന്ന് നേരത്തെ വന്നെന്ന് തോന്നുന്നല്ലോ വല്യേച്ചി ” നിലത്ത് തേങ്ങ ചിരകിക്കൊണ്ടിരുന്ന ആതിരയെ നോക്കിചോദിച്ചു… “മ്മ് ” മൂളിക്കൊണ്ട് ആതിര…”മഴയായത് കൊണ്ട് പണിക്കാര് പോയിക്കാണുമെടി അതായിരിക്കും”…….തേങ്ങാപീര വാരി കളിച്ചോണ്ടിരുന്ന പാറുക്കുട്ടി ജീപ്പിന്റെ ഹോൺ മുഴങ്ങിയപ്പോൾ “ബല്ല്യച്ചാ”ന്നും പറഞ്ഞു ഉമ്മറത്തേക്ക്ഓടുന്നത്കണ്ട്….. “മോളെ വീഴും ഓടണ്ടാ വല്യച്ഛൻ ഇങ്ങ് വരും, മുറ്റത്ത് ഇറങ്ങല്ലേ “…..പാറുക്കുട്ടിയോടായി അഞ്ജലി വിളിച്ചു പറഞ്ഞു…” ഉമ്മറത്ത് അപ്പുമോനും അഞ്ജന മോളും ഉണ്ടെടി നീ പേടിക്കണ്ട … അരികഴുകി അടുപ്പിലെ കലത്തിലേക്കിടുമ്പോൾ ആരതി പറയുന്നത് കേട്ട അഞ്ജലി…. “മ്മ് “….”വിശ്വേട്ടന്റെ അടുത്ത് പോകാത്ത പെണ്ണായിരുന്നു ഇപ്പോൾ വല്യച്ഛനെ മതി ഊണിനും ഉറക്കത്തിനുമിപ്പോൾ”…..
കൊള്ളാം…… വളരെ നന്നായി തുടങ്ങി…..
????
ഒരു രക്ഷയും ഇല്ല അടിപൊളി പിന്നെ പകുതിക്കിട്ട് പോകരുത് അപേക്ഷയാണ്
ഇല്ല തീർച്ചയായും എഴുതി തീർക്കും.. ❤️❤️