നീലക്കണ്ണുള്ള രാജകുമാരി 4 [നന്ദൻ] 873

“അച്ഛനും മകളും എന്തോ വലിയ സംസാരത്തിൽ ആണ്.”.. ആ കാഴ്ച കണ്ട് നോക്കി നിൽക്കുമ്പോൾ അഞ്‌ജലിയുടെ മുഖത്ത് പുഞ്ചിരിയും കണ്ണുനീരും ഇടകലർന്നിരുന്നു …നന്ദന്റെ മുഖത്തേക്കവൾ സൂക്ഷിച്ചു നോക്കി…..

“പച്ചപ്പട്ട് ഞൊറിഞ്ഞുടുത്ത് കരിമ്പു വില്ലേന്തി പുഷ്പബാണങ്ങൾ ധരിച്ച്… താമ്പൂല ചർവിതനായി എപ്പോഴും പുഞ്ചിരിക്കാറുള്ള…തന്റെ ജീവനായ നന്ദേട്ടന് ഇതെന്ത് പറ്റി….? എന്ത്‌ സുന്ദരൻ  ആയിരുന്നു… മുഖത്ത് ആ പഴയ പ്രസരിപ്പ് കാണാനാവുന്നില്ല … വിഷാദം നിഴലിച്ചിരിക്കുന്നു….ദീശ വളർന്നിരിക്കുന്നു…. ചീകിയൊതുക്കാത്ത നീളൻ മുടി  മുഖത്തേക്ക് വീണ് അലക്ഷ്യമായ് പാറികളിക്കുന്നു … മൊത്തത്തിൽ തന്റെ നന്ദേട്ടനെ ഇപ്പോൾ ഒരു ഭ്രാന്തനെപ്പോലെ തോന്നുന്നു …. രണ്ട് മാസത്തെ വിരഹതയിൽ  തനിയ്ക്ക് തോന്നുന്നതാണോ….? ”

ചിന്തിച്ചു നിൽക്കുമ്പോൾ ആതിര  ചായയുമായി വന്നു … അഞ്ജലിയെ നോക്കി….

ആതിര : “കൊണ്ടുപോയി കൊടുക്ക് അച്ചു…..”

അവൾ നിറഞ്ഞ കണ്ണുകൾ മറയ്ക്കാൻ പാടുപെട്ടു കൊണ്ട്  …..

അഞ്‌ജലി : ” നന്ദേട്ടാ…. ചായ…”…..

വിളികേട്ട് തിരിഞ്ഞ നന്ദന്റെ കണ്ണിൻ തുമ്പുകളിലേക്ക്…. വിസ്മയത്തിൻ്റെ  വർണ്ണ ചിത്രങ്ങൾ കയറി വരുന്നത് അഞ്‌ജലി കണ്ടു….അവൾ കണ്ണുകൾ പിൻവലിച്ചു ചായ കപ്പ്‌ അവന് നേരെ നീട്ടി…നന്ദൻ ചായ വാങ്ങി..തന്റെ ഭാര്യയെ അടിമുടി നോക്കി.. തന്റെ അച്ചു തന്നെയാണോ ഇത്..രണ്ട് മാസം കാണാതെ ഇരുന്നപ്പോൾ തന്റെ പെണ്ണിന്  സൗന്ദര്യം കൂടിയത് പോലെ അവന് തോന്നി… രണ്ടുപേരും പരസ്പരം മിണ്ടാനാവാതെ അല്പനേരം നിന്നുപോയ്‌ …എന്ത്  പറയണമെന്നറിയാതെ നിന്ന മൗന നിമിഷങ്ങൾക്ക് വിരാമമിട്ട്….

നന്ദൻ :  “സുഖമല്ലേ..?”

മറുപടിയായി ഒരു ചിരി നൽകാൻ ശ്രമിച്ചുവെങ്കിലും   അഞ്ജലിയുടെ ചുണ്ടുകളും കണ്ണുകളും ചതിച്ചു… അവന്റെ മുഖത്തേക്ക് നോക്കി…

അഞ്‌ജലി : “മ്മ്…നന്ദേട്ടനോ..?.”……ഒരു മറുചോദ്യം ചോദിച്ചു….

നന്ദൻ : “മ്മ്… സുഖം….”

മാസങ്ങൾക്ക് ശേഷം ആ ശബ്ദം കേട്ടപ്പോൾ നെഞ്ചിനുള്ളിൽ കനൽ ആളിക്കത്തുന്നത് പോലെ അഞ്‌ജലിയ്ക്ക് തോന്നി…. ഉള്ളിൽ നിന്നും പൊട്ടി ച്ചിതറിയ തേങ്ങൽ എത്ര അടക്കിയിട്ടും നിയന്ത്രണം വിട്ടു പുറത്തേക്ക് വന്നു പോയി… സാരിയുടെ അറ്റം കൊണ്ട് പെട്ടെന്ന് വായ പൊത്തി പിടിച്ചു തിരിഞ്ഞു സൈഡിലേക്ക് വിശ്വനെ നോക്കി …..പിന്നെയും മൗനം താണ്ഡവമാടിയ കുറെയേറെ നിമിഷങ്ങൾ കടന്നുപോയ് …എല്ലാവർക്കും ചായ നൽകി നന്ദനെ നോക്കാതെ തിരിഞ്ഞു നടക്കുമ്പോൾ  … അഞ്ജലിയെ കണ്ട്… “മ്മേ…അമ്മേ…”  കൈനീട്ടി പാറൂട്ടി കരച്ചിൽ തുടങ്ങി…നന്ദൻ പാറൂട്ടിയെയും എടുത്ത് അഞ്ജലിയുടെ അടുത്തേക്ക് നടന്നു …

The Author

188 Comments

Add a Comment
  1. വന്നു അല്ലെ… അയച്ചിട്ടുണ്ട് അല്ലെ….. Thankuu ബ്രോ 🥰🥰🥰…. രാത്രിയോടെ വായിക്കാൻ പറ്റും ennu തോന്നുന്നു…. Thankuu 🥰🥰… Shoo ഇങ്ങനെ ആയിരിക്കും,അഞ്ചിലി വിശ്വൻ കളിക്ക് കാത്തിരിക്കുന്നു…🥰🥰🥰.

  2. ☹️☹️☹️😞😞😞😞😞😟😟😟🥺🥺🥺😰😰😥😥😢😢😢😓😓😣😣😞😞😞😠😠😠😠

Leave a Reply

Your email address will not be published. Required fields are marked *