നീലക്കണ്ണുള്ള രാജകുമാരി 4 [നന്ദൻ] 873

നന്ദൻ : “മോളെ…. അച്ചു….”

അവന്റെ ആ വിളിയിൽ അഞ്ജലി തകർന്നു പോയിരുന്നു …. അതു വരെ സംഭരിച്ചിരുന്ന ധൈര്യമെല്ലാം കണ്ണുനീരായി ഒഴുകുന്നത്  അവളറിഞ്ഞു… നന്ദനും വാക്കുകൾ നഷ്ടപെട്ട് വീർപ്പു മുട്ടി  ….എത്ര സമയം അങ്ങനെ നിന്നെന്നറിയില്ല…  ആതിര  വന്ന്  കരയുന്ന പാറൂട്ടിയെ നന്ദന്റെ കൈകളിൽ നിന്നും വാങ്ങിയപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് തിരികെ വന്നത് …. വല്യച്ഛനും അമ്മാവനും കൂടി ഞങ്ങൾക്ക് സംസാരിക്കാൻ എന്നപോലെ വിശ്വേട്ടനോട്‌ സംസാരിച്ചുകൊണ്ട് മാറി നിന്നു…

നന്ദൻ : ” അച്ചൂ… മോളെ…നീ എന്നോട് ക്ഷമിക്കു… എനിക്ക് തെറ്റുപറ്റി പോയ്”….

അത്‌ കേട്ട് നിൽക്കുമ്പോൾ അഞ്ജലിയുടെ  കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു … ഒന്നും മിണ്ടാതെ തൂണിൽ ചാരി നിൽക്കുന്ന വിശ്വനാഥനെ അവൾ   വീണ്ടും നോക്കി ….”വിശ്വനാഥന്റെ മനസ്സ് അപ്പോഴും തിരമാല പോലെ ഇരമ്പുകയായിരുന്നു… നന്ദൻ തിരിച്ചു വരുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചില്ല….തന്റെ കണക്കു കൂട്ടലുകൾ എല്ലാം  പൊളിഞ്ഞു വീഴുകയാണല്ലോ..?  വിശ്വൻ മനസ്സിലോർത്തു ….

“എന്തുണ്ട് വിശ്വാ സുഖമാണോ..?”” കൃഷ്ണമ്മാവന്റെ ചോദ്യം കേട്ട്  മുഖം തിരിച്ചു…

വിശ്വൻ : ” ആ.. സുഖമാണ്… ”

അവർ സംസാരിച്ചു നിൽക്കുമ്പോൾ അഞ്ജലി കണ്ണുകൾ തുടച്ച് ധൈര്യം വീണ്ടെടുത്ത് നന്ദന് അഭിമുഖമായി തിരിഞ്ഞു നിന്നു….

അഞ്‌ജലി : “ഈ ഒരു നിമിഷത്തിന് വേണ്ടി ആഗ്രഹിക്കാത്ത ദിവസങ്ങൾ ഇല്ല നന്ദേട്ടാ …”  ഒന്ന് ഫോൺ വിളിക്കാൻപോലും മനസ്സ് കാണിക്കാത്തയാൾക്ക് എന്ത്‌ പറ്റിയിപ്പോൾ..? ” തിരച്ചറിവുണ്ടാകാൻ…? നന്ദേട്ടന്റെ സംശയങ്ങൾ ഒക്കെ മാറിയോ…?  “വളരെ നല്ല കാര്യം…എന്നോടല്ല  വിശ്വേട്ടനോടാണ്…നന്ദേട്ടൻ ക്ഷമ പറയേണ്ടത് …. ഞാൻ ചീത്തയല്ലേ…? തേവിടിശ്ശി അല്ലേ……? ”

“അത്രെയും പറഞ്ഞവൾ കരഞ്ഞു പോയിരുന്നു….” അഞ്ജലിയുടെ വാക്കുകളിൽ അവസാനം സംസാരിച്ച ദിവസത്തെ പോലെ പതർച്ച…. പരിഭവമാണോ അതോ ദേഷ്യമാണോ ആ വാക്കുകളിൽ എന്ന് തിരിച്ചറിയാനാവാതെ നന്ദൻ നിന്ന് വിയർത്തു…..”… അല്പസമയം കഴിഞ്ഞ്…

നന്ദൻ : ” എനിക്കിപ്പോൾ മനസ്സിലാകും അച്ചു….നീ എന്റെ നല്ലൊരു ഭാര്യ എന്നതിലുപരി… വിശ്വേട്ടന് നീ നല്ലൊരു അനിയത്തിയായിരുന്നു…നിന്റെ ആ മനസ്സ് ഞാൻ മനസിലാക്കാഞ്ഞിട്ടല്ല…ഭർത്താവായ എന്നേക്കാൾ കൂടുതൽ പ്രാധാന്യം വിശ്വേട്ടന് കൊടുക്കുന്നു എന്ന തോന്നൽ…നീ എന്റേത് മാത്രമാണെന്നുള്ള സ്വാർത്ഥത….അതാണ് നമുക്കിടയിൽ സംഭവിച്ചതിനെല്ലാം കാരണം……അങ്ങനെ വിശ്വസിക്കാൻ ആണെനിക്കിഷ്ടം..” എന്നോട് ക്ഷമിക്കു മോളേ അച്ചു .. “ഞാൻ വിശ്വേട്ടനോട് നിനക്ക് വേണ്ടി മാപ്പ് ചോദിക്കാം… അഞ്‌ജലി തലയുയർത്തി  നിറകണ്ണുകളോടെ നന്ദനെ നോക്കി… ആ മുഖത്ത് പ്രകാശം വിരിയുന്നത് അവൻ കണ്ടു….

The Author

188 Comments

Add a Comment
  1. വന്നു അല്ലെ… അയച്ചിട്ടുണ്ട് അല്ലെ….. Thankuu ബ്രോ 🥰🥰🥰…. രാത്രിയോടെ വായിക്കാൻ പറ്റും ennu തോന്നുന്നു…. Thankuu 🥰🥰… Shoo ഇങ്ങനെ ആയിരിക്കും,അഞ്ചിലി വിശ്വൻ കളിക്ക് കാത്തിരിക്കുന്നു…🥰🥰🥰.

  2. ☹️☹️☹️😞😞😞😞😞😟😟😟🥺🥺🥺😰😰😥😥😢😢😢😓😓😣😣😞😞😞😠😠😠😠

Leave a Reply

Your email address will not be published. Required fields are marked *