നന്ദൻ : ” അയ്യോ… ഇപ്പോൾ എങ്ങനുണ്ട് ചേച്ചി… ഹോസ്പിറ്റലിൽ വല്ലതും പോണോ… “?
ആതിര : ” ഹേയ്…വേണ്ട നന്ദാ… ചെറിയ തലവേദന പോലെ അത്രേയുള്ളൂ… ”
നയന : “ചേച്ചിയ്ക്ക് ടാബ്ലറ്റ്സ് വേണേൽ ഞാൻ കൊടുത്തോളാം …. ടീ അച്ചു നിന്നാൽ എങ്ങനാ…
വല്ലതും കഴിയ്ക്ക്….ജോലിയുണ്ട് പെണ്ണേ … ”
അഞ്ജലി : ” മ്മ്…. എനിയ്ക്ക് നല്ലപോലെ വിശക്കുന്നുണ്ട് നന്ദേട്ടാ….. ” വാ കഴിക്കാമെന്ന് പറഞ്ഞവൾ എന്റെ കയ്യിൽ ചുറ്റിപിടിച്ചു …..
” ടീ .. മോളെന്ത്യേടി….? ” നന്ദന്റെ ചോദ്യം കേട്ടതും ….”
നയന : ” പാറൂട്ടി അപ്പുറത്ത് ലക്ഷ്മിയുടെ കയ്യിലുണ്ട്…. ” ആ… ദോ… വരുന്നു വാനരസംഘം…”
നയനേച്ചി ചൂണ്ടികാണിച്ചിടത്തേയ്ക്ക് നോക്കിയതും …താൻ മുൻപ് കണ്ട ആ സുന്ദരി പാറുക്കുട്ടിയേയും പിടിച്ച് … വാലുപോലെ കുട്ടിസംഘങ്ങളുമായി ഞങ്ങളുടെ അടുത്തേയ്ക്
നടന്ന് വന്നു ….ലക്ഷ്മി ഈ പേര് താൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നോർത്തു നിൽക്കുമ്പോൾ…
“അച്ചേ.. ന്ന് വിളിച്ച് പാറൂട്ടി എന്റെ നേരെ കൈനീട്ടി…”ചെറിയച്ചാന്ന്..”വിളിച്ച് അപ്പുമോനും അഞ്ജനമോളും….. അതു കണ്ട് കുശുമ്പ് തോന്നി ദീപുമോനും ദിയമോളും മാമാ..ന്ന് വിളിച്ച് ഓടിവന്നു കെട്ടിപിടിച്ചു….പാറൂട്ടിയോടും കുട്ടികളോടും വിശേഷം തിരക്കി തിരിയുമ്പോൾ … തന്നെത്തന്നെ നോക്കി ചിരിക്കുകയായിരുന്നു അഞ്‌ജലിയും ആ പെൺകുട്ടിയും … നന്ദൻ ഇടയ്ക്കിടയ്ക്ക് ഒളിക്കണ്ണിട്ട് ആ സുന്ദരിയെ നോക്കി …അവളും തന്നെ നോക്കുന്നുണ്ടെന്നു മനസ്സിലായതും നന്ദൻ ചെറുതായ് ഒന്ന് ചമ്മി….

ഇതിന്റെ ബാക്കി ഉണ്ടാകുമോ?