“എടി കള്ളി നീ അച്ഛയെ കളിയാക്കുവാണോടി..” ചോദിച്ച് അവളുടെ കവിളിൽ ചുംബനം നൽകി കൊഞ്ചിച്ചു … പിന്നെ കുറേ നേരം അവരുമായി വിശേഷങ്ങൾ സംസാരിച്ചു നിന്നു … അവസരം മുതലാക്കി ഇടയ്ക്ക് രണ്ടുപേരും കൂടെ എന്നെ പൊളിച്ചു വാരുന്നുണ്ടായിരുന്നു…എങ്ങനെ ഇവളുമാരുടെ ഇടയിൽ നിന്ന് രക്ഷപെടുമെന്ന് ആലോചിക്കുകയായിരുന്നു ഞാൻ….
“ടീ.. അച്ചു…. നന്ദാ… ലച്ചു വാ കഴിയ്ക്കാമെന്ന് പറഞ്ഞ് ആതിര ചേച്ചിയുടെ വിളിയാണ് ആശ്വാസമായി വന്നത് …..
ഗൗരി ചെറിയമ്മയും….നയനേച്ചിയും…. അമ്മ അനുരാധയും അടങ്ങുന്ന പെണ്ണുങ്ങൾ വിളമ്പൽ ഏറ്റെടുത്തപ്പോഴേയ്ക്കും…. വിശ്വേട്ടനു പിറകേ ഗിരി അളിയനും വിളമ്പുന്നിടത്തു നിന്നും വലിയുന്നതാണ് കണ്ടത്..ദൂരെ രാഘവേട്ടൻ കാത്തു നിൽക്കുന്നുണ്ട്.. പോകുന്നതിനിടയിൽ ഗിരിയളിയൻ എന്നെ നോക്കി അങ്ങോട്ട് വരാന്നെന്ന് കണ്ണുകാണിച്ചപ്പോൾ ഞാൻ തലയാട്ടുന്നത് അഞ്ജലി കണ്ടു …..
അഞ്ജലി : ” നന്ദേട്ടാ ..ദേ.. വേണ്ടാട്ടോ…വൃതമാണ്….
മറക്കണ്ട … ” എന്ന വാണിംഗ് എത്തിയിരുന്നു…
ആഹാരം കഴിച്ച് ഞാൻ വിളമ്പാൻ അല്പനേരം അവരോടൊപ്പം കൂടി …. രാവിലത്തെ വിളമ്പൽ കഴിഞ്ഞ് തറവാടിന്റെ ചെറു തിണ്ണയിൽ ഇരിയ്ക്കുമ്പോഴാണ്…. ഗണപതി ഒരുക്കിന്റെ അവലും.. മലരും… പഴവും… ശർക്കരയും ചേർത്ത പ്രസാദവുമായി രമേച്ചി അങ്ങോട്ട് വന്നത്.. അതിൽ ബാക്കിയുള്ളത് എനിയ്ക്ക് നേരെ നീട്ടി … അതും കഴിചിരിയ്ക്കുമ്പോൾ…. പാറുക്കുട്ടിയെയും കളിപ്പിച്ച് ലക്ഷ്മിയും ഉമ്മറത്തേയ്ക്ക് വന്നു …

ഇതിന്റെ ബാക്കി ഉണ്ടാകുമോ?