“തമ്പുരാട്ടി… അതൊക്കെ നീലുവിന് വെറുതെ തോന്നുന്നതാ… അവൾക്ക് ഇപ്പൊ ആവശ്യം ഒരു കൂട്ടാണ്… ”
തമ്പുരാട്ടി എന്ത് എന്ന രീതിയിൽ തല ഉയർത്തി നോക്കി…
“ഞാൻ ഉദ്ദേശിച്ചത്… കല്യാണം തന്നെയാണ്…”
തമ്പുരാട്ടി പതിയെ എഴുന്നേറ്റു…
“രൂപേഷ് നീ എന്താണ് ഉദ്ദേശിക്കുന്നത്…”
“അതെ തമ്പുരാട്ടി… മനസ്സ് നിയന്ത്രിക്കാനുള്ള കഴിവ് നീലാംബരിക്ക് കിട്ടണമെങ്കിൽ കൂടെ ഒരാൾ വേണം… അവൾ ഒറ്റക്കാണെന്നുള്ള തോന്നൽ ആദ്യം മാറ്റണം… അതിന് കല്യാണത്തേക്കാൾ വലിയ ഒരു മരുന്നില്ല…”
“അതിനു അവൾ സമ്മതിക്കില്ല… ഉറപ്പാ…”
“സമ്മതിപ്പിക്കണം…അവളുടെ മനസ്സ് ആകെ അസ്വസ്ഥമാണ്. ഒരുപക്ഷെ ഒരു മാനസിക വിഭ്രാന്തി തന്നെ വന്നു കൂടായ്ക ഇല്ല… അവൾ ഇപ്പൊ എല്ലാരേയും ശത്രുക്കളായി കാണുന്നു… അത് മാറ്റണം… ഇല്ലെങ്കിൽ ചിലപ്പോ ദീപനെയും അവളെയും കൊല്ലാൻ പദ്ധതി ഇട്ടത് വരെ തമ്പുരാട്ടിയാണെന്ന് അവൾ പറയും… അവളെ മനസിലാക്കുന്ന സ്നേഹിക്കുന്ന ഒരു പുരുഷന്റെ സാമീപ്യം ഉണ്ടായാൽ തന്നെ കാര്യങ്ങൾ നേർ വഴിയിൽ ചിന്തിക്കാൻ അവളെ പ്രേരിപ്പിക്കും… ഒരുപക്ഷെ ദീപനെ മറക്കാൻ വരെ അത് ഉപകരിക്കും…” രൂപേഷിന്റെ കണ്ണുകൾ തിളങ്ങി…
“അതിന് ഒരു നല്ല പയ്യനെ കിട്ടണ്ടേ… ഇവൾക്കുണ്ടായ കാര്യങ്ങൾ ഇനി അറിയാൻ ആരെങ്കിലും ഉണ്ടോ… ഒരുവട്ടം കല്യാണം കഴിച്ച് ഡിവോഴ്സ് ആയി… പിന്നെ കല്യാണം കഴിക്കാതെ തന്നെ ഗർഭിണിയായ ഒരു യുവതിക്ക് ആര് ജീവിതം കൊടുക്കാനാണ്…” തമ്പുരാട്ടി ചോദിച്ചു…
“ഞാനൊരു കാര്യം പറഞ്ഞാൽ തെറ്റി ധരിക്കരുത്…”
“പറയൂ രൂപേഷ് ”
“ഞാൻ കല്യാണം കഴിച്ചോട്ടെ… നീലാംബരിയെ… ”
“ങേ… ” തമ്പുരാട്ടി ആദ്യം ശരിക്കൊന്ന് ഞെട്ടി… പിന്നെ കുറച്ച് നേരം ആലോചിച്ചു…
“ഇല്ല… രൂപേഷ് അത് ശരിയാവും എന്ന് തോന്നുന്നില്ല… അവൾ… അവൾ ഒരിക്കലും സമ്മതിക്കില്ല… ”
“സമ്മതിപ്പിക്കണം… ഇല്ലേൽ ചിലപ്പോ കാര്യങ്ങൾ കൈ വിട്ട് പോകും… ” ഒരു ഭീഷണിയുടെ സ്വരം രൂപേഷിന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു…
തമ്പുരാട്ടിക്ക് അത് തീരെ ഇഷ്ട്ടപെട്ടില്ല…
“രൂപേഷ് അത് നടക്കില്ല… ഇത് ഈ ദേവി തമ്പുരാട്ടിയുടെ തീരുമാനമാണ്… എന്താ… രൂപേഷിന് അത് മാറ്റാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ…”
“ഹ ഹ ഹ ഹ… അയ്യോ.. തമ്പ്രാട്ടി.. ക്ഷമിക്കണം… അടിയാണ് അറിയാതെ പറഞ്ഞു പോയതാണ്…” അവൻ കുനിഞ്ഞ് കുമ്പിട്ട് പറഞ്ഞു… തമ്പുരാട്ടിയുടെ മുഖത്ത് ഒരു തീക്ഷണത നിറഞ്ഞു നിന്നു… ഒപ്പം സ്വൽപ്പം അഹങ്കാരവും…
“പ് ഫ… നായിന്റെ മോളെ…” രൂപേഷ് തമ്പുരാട്ടിയുടെ കഴുത്തിൽ കുത്തി പിടിച്ചു…
Kunja etha adutha part varathe???
ഈ പാർട്ട് മൊത്തം അച്ചു കൊണ്ട് പോയല്ലേ….
അച്ചു ഒരു തടവ് സൊന്നാൽ അത് 101 തടവ് സൊന്നമാതിരി…..
????
ഹ ഹ ഹ… മ്മ്‌ടെ അച്ചുവല്ലേ
ഈ ഭാഗത്തെ സ്റ്റാർ അച്ചുവാണ്. എൻട്രി കിടുക്കി കളഞ്ഞല്ലോ അച്ചു. ആരെങ്കിലും ഒന്ന് ചെറുതായി ഓലപടക്കാം കാണിച്ചാൽ പേടിക്കുന്ന ആൾ ആണോ തമ്പുരാട്ടി. ശംസുവിന്റെ മുന്നിൽ നിന്നപ്പോലെ നെഞ്ചും വിരിച്ചു നിൽക്കേണ്ടേ.
തമ്പുരാട്ടിയുടെ ധൈര്യമെല്ലാം ചോർന്നുപോയിത്തുടങ്ങിയത് മനസിലായില്ലേ… സ്വന്തം മകൾക്ക് നേരെ നടന്ന ആക്രമണം തമ്പുരാട്ടിയെ തകർത്തില്ലേ… മാത്രമല്ല അത് തന്റെ മണ്ടത്തരം കൊണ്ടാണോ എന്ന് വരെ പേടിപ്പിച്ചിരിക്കുന്നു… മാത്രമല്ല മൂർത്തിയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത് തമ്പുരാട്ടിയാണ് എന്ന് വിളിച്ചു പറഞ്ഞു… സിന്ധുവിന്റെ കൊലപാതകത്തിൽ നിന്നും രൂപേഷിനെ പോലീസുകാരുടെ മുന്നിൽ നിന്നും രക്ഷപെടുത്തി … ഇതെല്ലം അറിയുന്ന ഒരാൾ ഇങ്ങനെയുള്ള സമയത്ത് പേടിപ്പിച്ചാ ആരായാലും ഒന്ന് പേടിക്കില്ലേ…
കുഞ്ഞാ പൊളിച്ചു . തിമർത്തു …
നല്ല ഒരു ഭാഗവും കൂടെ സമ്മാനിച്ചതിന് നന്ദി .
അടുത്ത ഭാഗവും കൂടെ പെട്ടന്ന് തരണെ
നന്ദി… ബെൻസി
Sangathi pwolichadukki
താങ്ക്സ് ആംബ്രോസ്