നീലാംബരി 15 [കുഞ്ഞൻ] 436

“അറിയില്ല തമ്പ്രാട്ടി.. പുറത്തെക്ക് പോകുന്നത് കണ്ടു… ഒപ്പം ആ ഭട്ടതിരിയും ഉണ്ടായിരുന്നു… ” ഷംസു പറഞ്ഞു…
ആ ദിവസം മുഴുവൻ തമ്പുരാട്ടി അയാളെ കാത്തിരുന്നു… മുഖത്ത് നോക്കി നാല് വർത്തമാനം പറയാൻ… പക്ഷെ ഇരുട്ടിയിട്ടും കണ്ടില്ല…
രാത്രി 10 മണിയായപ്പോ മൂർത്തി ഓടിക്കിതച്ചെത്തി…
“തമ്പുരാട്ടി ചതിച്ചു… ”
“എന്താ മൂർത്തി… ”
“ആ വാസുദേവ ഭട്ടതിരിയെ തമ്പുരാനും കുറച്ച് പേരും കൂടി കൊന്നു… ”
“എന്തിന്…” തമ്പുരാട്ടി ഉറക്കെ ചോദിച്ചു…
“അത്… അത്… ” അപ്പോഴേക്കും ലക്ഷ്മി തമ്പ്രാട്ടി അവിടേക്ക് ഓടി വന്നു…
“പറയ് മൂർത്തി എന്താ സംഭവിച്ചത്…”
“ഞാൻ… ഞാൻ… അത്… ലക്ഷ്മി തമ്പ്രാട്ടിയും ഭട്ടതിരിപ്പാടും തമ്മിൽ…”
“ങേ… ” ദേവി തമ്പുരാട്ടി ശരിക്കും ഞെട്ടി വിറച്ചു..
“ലക്ഷ്മി സത്യാണോ…” തമ്പുരാട്ടി ചോദിച്ചു…
“തമ്പുരാട്ടി അവർ ജഡം കാട്ടിൽ മറവ് ചെയ്യാൻ പോയിരിക്കുവാ… അത് കഴിഞ്ഞാൽ ഇങ്ങോട്ട് വരും… ”
ഇതെല്ലം കേട്ട് അവിടുത്തെ പണിക്കാരനായ ഭാസ്‍കരേട്ടൻ വന്നു…
“ഭാസ്കരേട്ട…” തമ്പുരാട്ടി വിളിച്ചു…
“ഇവളെ… ഇവളെ ഇപ്പൊ തന്നെ മാറ്റണം… എവിടേക്കെങ്കിലും…” തമ്പുരാട്ടി പറഞ്ഞു…
അങ്ങനെ ലക്ഷ്മി തമ്പുരാട്ടിയെ ഭാസ്കരൻ ചേട്ടൻകൊണ്ടു പോയി…
അൽപ്പം കഴിഞ്ഞപ്പോഴേക്കും കലി തുള്ളി രുദ്രപ്രതാപ വർമ്മ ബംഗ്ളാവിലേക്ക് വന്നു…
“മൂർത്തി…”
വന്നപാടെ മൂർത്തിയെ അയാൾ ഉഗ്രസ്വരത്തിൽ വിളിച്ചു…
“എവിടെ… അവൾ എവിടെ… ” അയാൾ ഗർജ്ജിച്ചു…
“അറിയില്ല തമ്പുരാൻ… ” മൂർത്തി അൽപ്പം ഭയത്തോടെ പറഞ്ഞു…
“നീ അവളെ രക്ഷപെടാൻ സഹായിച്ചു അല്ലെടാ നായെ…” ആക്രോശിച്ചുകൊണ്ട് അയാൾ മൂർത്തിയെ ആഞ്ഞു ചവിട്ടി…
“ഇല്ല തമ്പുരാനേ… ഞാൻ തമ്പ്രാട്ടിയെ കാണാനില്ലായിരുന്നു…” മൂർത്തി ഒരു കള്ളം പറഞ്ഞു…
“പ്ഫ… നായിന്റെ മോനെ… കള്ളം പറയുന്നോ… ” തമ്പുരാൻ പിന്നെയും നിലത്തിട്ട് മൂർത്തിയെ ചവിട്ടി.
അയാൾ ഗുണ്ടകളോടായി പറഞ്ഞു… “കേറി നോക്കടാ.. കണ്ടാൽ വലിച്ച് പിടിച്ച് കൊണ്ട് വാ…”
ഗുണ്ടകൾ ഉള്ളിലേക്ക് പാഞ്ഞു… പിന്നാലെ തമ്പുരാനും
കൊട്ടാരത്തിനുൾവശം മുഴുവൻ തിരഞ്ഞെങ്കിലും ലക്ഷ്മി തമ്പ്രാട്ടിയെ കാണാൻ സാധിച്ചില്ല… അയാൾ പുറത്തേക്ക് വന്നു…
“ഡാ… നാറി… നീ അവളെ എങ്ങോട്ടാ മാറ്റിയത്… നിന്റടുത്ത് ഞാൻ പറഞ്ഞപ്പോഴേ വിചാരിച്ചു…. നീ അവളെ രക്ഷപെടുത്താൻ കൂട്ട് നിൽക്കുമെന്ന്… ” തമ്പുരാൻ വീണ്ടും മൂർത്തിയെ തൊഴിച്ചു…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...

65 Comments

Add a Comment
  1. ക്യാ മറാ മാൻ

    കൊള്ളാം, ഇനിയും തകർത്തു പൊടിച്ചെടുക്കുക…all the best!.

  2. All enthayi baki radi ya yo

    1. കുഞ്ഞൻ

      അയച്ചിട്ടുണ്ട്

  3. പ്രിയപ്പെട്ട കുഞ്ഞൻ,

    രണ്ടുമൂന്നു ദിവസമെടുത്ത്‌ മൊത്തം പതിനഞ്ചു ഭാഗങ്ങളും വായിച്ചു. സാധാരണ ത്രില്ലർ സസ്പെൻസ്‌ എന്നൊക്കെ കേട്ടാൽ ഉടനേ സ്ഥലം കാലിയാക്കും. എന്നാൽ നല്ല കലക്കൻ കളികളുള്ള ഒരിറോട്ടിക്ക്‌ ത്രില്ലറാണല്ലോ കുഞ്ഞൻ വായനക്കാർക്ക് തന്നത്‌? ചരടുകളെല്ലാം എങ്ങനെയാണ് ഓർത്തിരിക്കുന്നത്‌? കലക്കൻ കഥ. കലക്കൻ തമ്പുരാട്ടിയും.

    പതിനഞ്ചിൽക്കൂടുതൽ ഭാഗങ്ങൾ. ഇതൊക്കെയെങ്ങിനെ?

    ഋഷി

Leave a Reply

Your email address will not be published. Required fields are marked *