അപ്പോഴാണ് മൂർത്തിയുടെ മനസിലെ നന്മ ദേവി തമ്പുരാട്ടിക്ക് മുഴുവനായും മനസിലായത്… അവളെ ഇവിടുന്നു നിന്നും രക്ഷപെടുത്തി സ്വയം അപകടത്തിൽ ചെന്ന് ചാടിയ മൂർത്തിയെ ദേവി തമ്പുരാട്ടി മനസാലെ അഭിനന്ദിച്ചു…
“പറയെടാ… പട്ടി… ”
“നിർത്ത്… നിർത്താനാ പറഞ്ഞത്…” തമ്പുരാട്ടിയുടെ ശബ്ദം പതിവിലും ഉയർന്നിരുന്നു…
“എന്തിനാ… എന്തിനാ അവളെ അന്വേഷിക്കുന്നത്… ” അതെ ദേഷ്യത്തിൽ തന്നെ പറഞ്ഞു…
“ഞാനാ… ഞാനാ അവളെ രക്ഷപെടുത്തിയത്… അല്ലെങ്കിൽ സ്വന്തം ഏട്ടൻ തന്നെ… അവളെ…” തമ്പുരാട്ടി പൂമുഖത്തെ ചവിട്ടു പടിയിൽ തളർന്നിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി
“മതിയായില്ലേ നിങ്ങൾക്ക്… എന്തിനാ എന്നോട് ഇത്രേം ക്രൂരത… അവളെ കൊല്ലുന്നതിനു പകരം എന്നെ കൊല്ല്… നിങ്ങൾ എന്റെ ജീവിതത്തിൽ വന്നപ്പോ തൊട്ട് മനഃസമാധാനം ഞാൻ അറിഞ്ഞിട്ടില്ല… എനിക്കിനി വയ്യ…”
“നിർത്തടി… ” ഒരു ആക്രോശമായിരുന്നു തമ്പുരാന്റെ…
“നീ രക്ഷപെടുത്താൻ നോക്കിട്ട് കാര്യമില്ല… എന്റെ പരമ്പരയിലെ ഒരു പെണ്ണും പെഴച്ച് പെറ്റിട്ടില്ല… അവളെ ജീവനോടെ ആരും ഇനി കാണില്ല…” തമ്പുരാൻ പറഞ്ഞു
“ശരിയാ… നിങ്ങടെ കുടുംബത്തിന് പെഴപ്പിച്ചല്ലേ ശീലമുള്ളൂ…”
ആഞ്ഞൊരടിയായിരുന്നു അതിന് മറുപടി… പിന്നെ കൂടെ വന്ന ഗുണ്ടകളേം കൂട്ടി ജീപ്പെടുത്ത് പുറത്തേക്ക് പോയി…
അടികൊണ്ട് വീണ തമ്പുരാട്ടിയെ മൂർത്തി എഴുനേൽക്കാൻ സഹായിച്ചു…
കണ്ണുകൾ കലങ്ങിയിരുന്നു…
“തമ്പുരാട്ടി… കുഴപ്പമൊന്നും ഇല്ലല്ലോ…”
“മൂർത്തി… ലക്ഷ്മി… അവൾക്കൊന്നും സംഭവിക്കരുത്… അയാൾടെ കൈയിൽ കിട്ടരുത്… ” തമ്പുരാട്ടി ഒരു അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു…
തമ്പുരാട്ടിയെ അവിടെ നിർത്തി മൂർത്തി ഓടി പുറത്തേക്ക്… ഇരുളിലേക്ക് ഓടി മറയുന്ന മൂർത്തിയെ ഇപ്പോഴും ദേവി തമ്പുരാട്ടി ഓർത്തിരിക്കുന്നു…
ഓർമകളുടെ വലയത്തിൽ നിന്നും തമ്പുരാട്ടി പുറത്തേക്ക് വന്നു…
“തമ്പുരാട്ടി… തമ്പുരാട്ടി…” ആ വിളി പഴയകാലത്തിന്റെ മാറാപ്പിൽ നിന്നും ദേവി തമ്പുരാട്ടിയെ എഴുന്നേൽപ്പിച്ചു…
“ഹാ… ഭാസ്കരേട്ടനോ… എന്താ ഭാസ്ക്കരേട്ടാ…”
“അത്… എനിക്ക് പറയാമോ എന്നറിയില്ല… ”
“എന്തായാലും പറഞ്ഞോളൂ… ഭാസ്‍കരേട്ടനെ പോലുള്ള നല്ല ആളുകളെ ഞാൻ അകറ്റി നിർത്താൻ ശ്രമിക്കരുതായിരുന്നു… ഒരു നല്ല മനസ്സ് കൊറേ കാലം എന്നോടൊപ്പം ഉണ്ടായിരുന്നു… അത് നഷ്ടപ്പെട്ടതോടെ എന്റെ എല്ലാ ഐശ്വര്യവും നഷ്ട്ടപെട്ടു… ഇനി ഭാസ്കരേട്ടനെ കൂടി നഷ്ട്ടപെടുത്തിയാൽ ചിലപ്പോ…. ” അർദ്ധോക്തിയിൽ തമ്പുരാട്ടി നിർത്തി…
കൊള്ളാം, ഇനിയും തകർത്തു പൊടിച്ചെടുക്കുക…all the best!.
All enthayi baki radi ya yo
അയച്ചിട്ടുണ്ട്
പ്രിയപ്പെട്ട കുഞ്ഞൻ,
രണ്ടുമൂന്നു ദിവസമെടുത്ത് മൊത്തം പതിനഞ്ചു ഭാഗങ്ങളും വായിച്ചു. സാധാരണ ത്രില്ലർ സസ്പെൻസ് എന്നൊക്കെ കേട്ടാൽ ഉടനേ സ്ഥലം കാലിയാക്കും. എന്നാൽ നല്ല കലക്കൻ കളികളുള്ള ഒരിറോട്ടിക്ക് ത്രില്ലറാണല്ലോ കുഞ്ഞൻ വായനക്കാർക്ക് തന്നത്? ചരടുകളെല്ലാം എങ്ങനെയാണ് ഓർത്തിരിക്കുന്നത്? കലക്കൻ കഥ. കലക്കൻ തമ്പുരാട്ടിയും.
പതിനഞ്ചിൽക്കൂടുതൽ ഭാഗങ്ങൾ. ഇതൊക്കെയെങ്ങിനെ?
ഋഷി