“ശരി അങ്ങനെയെങ്കിൽ അങ്ങനെ… എന്നെങ്കിലും സത്യം പുറത്ത് വരും…” തമ്പുരാട്ടി നെടുവീർപ്പോടെ പറഞ്ഞു…
“ഹാ അതെന്തെങ്കിലുമാവട്ടെ… ഇപ്പൊ ഞാൻ വന്നത് വേറൊരു കാര്യത്തിനാ… എന്തോ ജയിലിൽ നിന്നിറങ്ങി കൊറേ പണികൾ ഒക്കെ ചെയ്തു… പക്ഷെ ഒന്നും ആയില്ല… അങ്ങനെയിരിക്കുമ്പോ കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു ദിവസം കണ്ണൂര് വച്ച് ഞാൻ ഒരാളെ പരിചയപെട്ടു… എന്തോ ബിസിനസ് ആവശ്യത്തിനായി വന്ന ഒരു മൂർത്തിയെ… അയാളുമായി സംസാരിച്ചപ്പോഴാണ് ഒരു കാര്യം മനസിലാവുന്നത്… ഞാൻ തേടി നടക്കുന്ന ശ്രീദേവി അന്തർജ്ജനവും അയാളുടെ ബോസ് ആയ ദേവി തമ്പുരാട്ടിയും ഒരാളെന്നെന്ന് മനസിലാവുന്നത്… പിന്നെ അവിടുന്ന് ഇവിടെ വരെ എത്താൻ കുറച്ച് കളികൾ ഒക്കെ വേണ്ടി വന്നു… പറഞ്ഞു വന്ന കാര്യം എന്താണെന്ന് വെച്ചാൽ… എന്റെ ജീവിതം കൊണ്ട് കെട്ടിപ്പടുത്തിയ ഈ സാമ്രാജ്യത്തിൽ നിന്നും ചെറിയൊരു പങ്ക് എനിക്ക് കിട്ടണം…”
ദേവി തമ്പുരാട്ടി അയാളെ രൂക്ഷമായി നോക്കി
“എന്താ കുഞ്ഞിരാമൻ… മറന്നുപോയോ… ഈ ദേവി തമ്പുരാട്ടിയെ…” അൽപ്പം അഹങ്കാരം കലർന്ന സ്വരത്തിൽ പറഞ്ഞു
“ഓ… അറിയാമേ…” അയാൾ എളിമ അഭിനയിച്ചു … പിന്നെ അയാളുടെ ശബ്ദം മാറി
“വെറുതെ പേടിപ്പിക്കല്ലേ തമ്പുരാട്ടി… ഇപ്പോഴത്തെ സെൽവാക്ക് വച്ച് കൊണ്ട് ഈ ആര്യനെ തൊടച്ച് നീക്കാം എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ആ വിചാരം അങ്ങ് തട്ടുമ്പുറത്ത് കേറ്റി വെച്ചേക്ക്… എനിക്ക് കിട്ടണം… അവകാശപ്പെട്ടത്… ഇനി ഞാൻ വരുമ്പോ അത് എത്രയാണെന്നും എനിക്കറിയണം…”
അയാൾ പടികെട്ടിറങ്ങി നടന്നു… ദേവി തമ്പുരാട്ടി വിഷമത്തോടെ അയാളുടെ പോക്കും നോക്കി ഇരുന്നു…
***************************************
ദേവി തമ്പുരാട്ടി ഹോളിലെ രാജകീയമായ കസേരയിൽ ഒരൽപ്പം തളർച്ചയോടെ ഇരുന്നു… ഒന്നിനു ഒന്നായി… തമ്പുരാട്ടിയുടെ ഓർമകൾ കൊറേ വർഷങ്ങൾക്ക് പുറകിലേക്ക് പോയി…
(തമ്പുരാട്ടിയുടെ ശരിക്കുള്ള കഥ)
“ഹോ എന്റെ ദേവി ഇങ്ങനെ വെള്ളം തെറിപ്പിക്കാതെ…” ഭദ്ര പറഞ്ഞു…
“ഓ… അല്ലെങ്കിൽ ചേച്ചി തന്നെയല്ലേ കൂടുതലും വെള്ളം തെറിപ്പിക്കാറ്…”
കഷ്ടപാടുകൾക്കിടയിലും ആ ചേച്ചിയും അനിയത്തിയും വളർന്നു… ദരിദ്രനായ വാമദത്തൻ നമ്പൂതിരിപ്പാടിന്റെ മക്കളായി… വലുതായപ്പോൾ ഏതൊരു പുരുഷനെയും ആകർഷിക്കാൻ കഴിവുള്ള രണ്ട് മാദക തിടമ്പുകളായി ശ്രീഭദ്രയും ശ്രീദേവിയും… ആരാണ് കൂടുതൽ അഴക് എന്ന് അന്നാട്ടിലെ എല്ലാ ആളുകൾക്കും സംശയമായിരുന്നു….
ഇല്ലത്തെ ദാരിദ്ര്യം… അച്ഛൻ തിരുമേനിയെ വല്ലാതെ കുഴപ്പത്തിലാക്കി… രാജവാഴ്ചയുടെ കാലമല്ലെങ്കിലും തമ്പുരാനേ പോയി കാണാൻ തീരുമാനിച്ചു…
ആദികേശവ വർമ്മ… അയാളുടെ രണ്ടു മക്കളിൽ മൂത്തവൻ… രുദ്രപ്രതാപ വർമ്മ…
കാരുണ്യത്തിന്റെ നിറകുടമാണ് ആദികേശവ വർമ്മ എങ്കിൽ അതിന്റെ നേരെ വിപരീതമായിരുന്നു മൂത്ത മകൻ രുദ്രൻ…
കൊള്ളാം, ഇനിയും തകർത്തു പൊടിച്ചെടുക്കുക…all the best!.
All enthayi baki radi ya yo
അയച്ചിട്ടുണ്ട്
പ്രിയപ്പെട്ട കുഞ്ഞൻ,
രണ്ടുമൂന്നു ദിവസമെടുത്ത് മൊത്തം പതിനഞ്ചു ഭാഗങ്ങളും വായിച്ചു. സാധാരണ ത്രില്ലർ സസ്പെൻസ് എന്നൊക്കെ കേട്ടാൽ ഉടനേ സ്ഥലം കാലിയാക്കും. എന്നാൽ നല്ല കലക്കൻ കളികളുള്ള ഒരിറോട്ടിക്ക് ത്രില്ലറാണല്ലോ കുഞ്ഞൻ വായനക്കാർക്ക് തന്നത്? ചരടുകളെല്ലാം എങ്ങനെയാണ് ഓർത്തിരിക്കുന്നത്? കലക്കൻ കഥ. കലക്കൻ തമ്പുരാട്ടിയും.
പതിനഞ്ചിൽക്കൂടുതൽ ഭാഗങ്ങൾ. ഇതൊക്കെയെങ്ങിനെ?
ഋഷി