നീലാംബരി 15 [കുഞ്ഞൻ] 436

“നീലാംബരി…”
ആളുകളുടെ പരിഹാസത്തിന് പാത്രമാവാതിരിക്കാൻ രുദ്രനും ദേവി തമ്പുരാട്ടിയും പതിയെ പാലക്കാട്ടേക്ക് വീട് മാറി… കോവിലകം ഗ്രൂപ്പിന്റെ അവിടെയുള്ള ബിസിനസ്സ് ഒക്കെ നോക്കി കൂടി… താമസിയാതെ ദേവി തമ്പുരാട്ടിയുടെ ജീവിതത്തിലേക്ക് സന്തോഷം വീണ്ടും കടന്ന് വന്നു കൊണ്ടിരുന്നു… അവിടെ വെച്ചായിരുന്നു ദേവി തമ്പുരാട്ടിയുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അല്ലെങ്കിൽ തന്റെ ജീവിതത്തിലെ കറുത്ത ഒരു ഏട്…
ഒരു സ്ത്രീയുടെ സുഖത്തിൽ മതിവരുന്നതായിരുന്നില്ല രുദ്രപ്രതാപവർമയുടെ കാമം… ദേവി തമ്പുരാട്ടിയെ അയാൾക്ക് മടുത്ത് തുടങ്ങിയിരുന്നു… അതെ സമയം മകളോടുള്ള അമിത വാത്സല്യം അയാളെ അവരിൽ നിന്നും അകന്നുപോവാനും സമ്മതിച്ചില്ല… അതെ സമയം രുദ്രപ്രതാപവർമ്മ തന്റെ കാമം ശമിപ്പിക്കാൻ പല സ്ത്രീകളുമായും രഹസ്യ ബന്ധം പുലർത്തി പോന്നു…
ദേവി തമ്പുരാട്ടി പതിയെ ബിസിനസ് കാര്യങ്ങളിലും ഇടപെടാൻ തുടങ്ങി… വർഷം രണ്ട് കഴിഞ്ഞു… അതിനിടയിൽ ദേവി തമ്പുരാട്ടിക്ക് ഒരു കൂട്ട് കിട്ടി… ശിവകാമി… 18 വയസ്സായിട്ടുണ്ടാവും എന്ന് പറയാം… കാരണം അവൾക്ക് വിവാഹം ആലോചിച്ചു തുടങ്ങി വീട്ടുകാർ… ജാതക പ്രകാരം 19 വയസ്സിനുള്ളിൽ മംഗലം നടന്നില്ലെങ്കിൽ പിന്നെ 30 വയസ്സ് കഴിഞ്ഞേ വിവാഹം ഉണ്ടാവൂ എന്ന് പ്രശസ്ത കണിയാൻ ഗണിച്ച് പറഞ്ഞതോടെ വീട്ടുകാർ കൊണ്ടുപിടിച്ചുള്ള കല്യാണ ആലോചനയിലാണ്… ഇത്ര ചെറുപ്പത്തിലേ ബിസിനസ് കാര്യങ്ങൾ ശ്രദ്ധിക്കുന്ന ദേവി തമ്പുരാട്ടിയോട് ശിവകാമിക്ക് വലിയ മതിപ്പും ബഹുമാനവും ആയിരുന്നു… ദേവിയാണെങ്കിലോ തനിക്ക് വളരെ നല്ല ഒരു സുഹൃത്തിനെ കിട്ടിയ സന്തോഷത്തിലും ആയിരുന്നു… അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും പരസ്പരം ഷെയർ ചെയ്തു…
ഇടയ്ക്കിടെ തമ്പുരാന്റെ ഇളയ സഹോദരി പാലക്കാട്ട് വന്നു നിൽക്കുന്നത് പതിവായി… തമ്പുരാൻ അതിൽ പ്രത്യേകിച്ച് അസന്തുഷ്ടത കാണിച്ചുമില്ല… ദേവിക്ക് ശരിക്കും വലിയൊരനുഗ്രഹമായിരുന്നു തമ്പുരാന്റെ ഇളയ സഹോദരി മഹാലക്ഷ്മി… ശിവകാമിയോട് പറയാൻ സാധിക്കാത്ത അവളുടെ വികാരങ്ങളും വിചാരങ്ങളും അവൾക്ക് മഹാലക്ഷ്മിയോട് പറയാൻ സാധിച്ചിരുന്നു… വേറെ ഒന്നും അല്ല… രുദ്രൻ തമ്പുരാന്റെ വഴിവിട്ട ബന്ധങ്ങൾ…
“ഏട്ടത്തി… ഇത്ര പാവാവരുത്… അതുകൊണ്ടാ ഏട്ടൻ ഇങ്ങനെ കാള കളിച്ച് നടക്കണേ… അവിടെ കോലോത്ത് അച്ഛൻ തമ്പുരാന് ശരിക്കും വയ്യാണ്ടായി… ഏട്ടത്തി എത്രേം പെട്ടെന്ന് ഏട്ടന്റെ പേരിലുള്ള എല്ലാ സ്വത്തുക്കളും നീലുവിന്റെ പേർക്ക് മാറ്റിച്ചോളൂ…”
ലക്ഷ്മിയുടെ ആ ഉപദേശം ശരിക്കും ഏറ്റു… പിടിച്ച പിടിയാലേ അച്ഛൻ തമ്പുരാനും അമ്മത്തമ്പുരാട്ടിയും കൂടി ആ സ്വത്തുക്കൾ മൂന്ന് പേരുടെയും പേരിലാക്കി… നീലാംബരിയുടെ പേരിൽ മാത്രം ആക്കിയാൽ മതിയെന്ന് ദേവി തമ്പുരാട്ടി പറഞ്ഞെങ്കിലും അച്ഛൻ തമ്പുരാന്റെ നിർദ്ദേശപ്രകാരം ദേവി തമ്പുരാട്ടിയെയും ഉൾപ്പെടുത്തി… നടത്തിപ്പവകാശം പൂർണമായും രുദ്രൻ തമ്പുരാന് നൽകിയതുമില്ല…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...

65 Comments

Add a Comment
  1. ക്യാ മറാ മാൻ

    കൊള്ളാം, ഇനിയും തകർത്തു പൊടിച്ചെടുക്കുക…all the best!.

  2. All enthayi baki radi ya yo

    1. കുഞ്ഞൻ

      അയച്ചിട്ടുണ്ട്

  3. പ്രിയപ്പെട്ട കുഞ്ഞൻ,

    രണ്ടുമൂന്നു ദിവസമെടുത്ത്‌ മൊത്തം പതിനഞ്ചു ഭാഗങ്ങളും വായിച്ചു. സാധാരണ ത്രില്ലർ സസ്പെൻസ്‌ എന്നൊക്കെ കേട്ടാൽ ഉടനേ സ്ഥലം കാലിയാക്കും. എന്നാൽ നല്ല കലക്കൻ കളികളുള്ള ഒരിറോട്ടിക്ക്‌ ത്രില്ലറാണല്ലോ കുഞ്ഞൻ വായനക്കാർക്ക് തന്നത്‌? ചരടുകളെല്ലാം എങ്ങനെയാണ് ഓർത്തിരിക്കുന്നത്‌? കലക്കൻ കഥ. കലക്കൻ തമ്പുരാട്ടിയും.

    പതിനഞ്ചിൽക്കൂടുതൽ ഭാഗങ്ങൾ. ഇതൊക്കെയെങ്ങിനെ?

    ഋഷി

Leave a Reply

Your email address will not be published. Required fields are marked *