കോളേജിലേക്ക് പുതിയ കുട്ടികൾ വരുന്ന ദിവസം റാഗിംങ് ഒക്കെ ഉണ്ടാവാറുണ്ടെങ്കിലും അത് അതിരു വിടുന്ന ചില സമയങ്ങൾ പലപ്പോഴും ഉണ്ടാവാറണ്ട്…
അന്നും അതുപോലെ ഒന്നുണ്ടായി…
അന്ന് ആദി അവന്റെ അമ്മയെ ഗേറ്റിനടുത്ത് നിർത്തിയിട്ട് ബൈക്കിന്റെ കീ വാങ്ങാൻ വേണ്ടി കോളേജിലേക്ക് പോയ സമയം….
പൂവലൻമാർ പതിവ് പുഷ്പ്പിക്കലുമായി അവിടെ നിൽക്കുന്നുണ്ട്. പുതിയ കുട്ടികൾ കോളേജിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്…പെട്ടെന്ന് രണ്ടു പെണ്കുട്ടികൾ ആദിയുടെ അമ്മയെ കണ്ട് അവരുടെ അടുത്തേക്ക് ഓടി..
: ടീച്ചർ….!!!
അവരുടെ വിളി കേട്ട് തിരിഞ്ഞു നോക്കിയ ജാനകിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു….
ജാനകി പഠിപ്പിച്ച് കൊണ്ടിരുന്നപ്പോൾ അവരുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികളായിരുന്നു… ആവണിയും അമൃതയും…
നിഷ്കളങ്കരായ രണ്ട് നാട്ടിൻപുറത്ത്കാരികൾ
രണ്ടു പേരും സഹോദരിമാരായിരുന്നു..
മൂത്തവൾ ആവണി, അനിയത്തി അമൃത
രണ്ട് പേരും ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചായിരുന്നു പഠിക്കാൻ വന്ന് കൊണ്ടിരുന്നത്..
അവരുടെ അമ്മ കൂലിപ്പണിക്ക് പോയിട്ടായിരുന്നു ഒരു ആക്സിഡന്റിൽ നടു തളർന്ന് പോയ അവരുടെ അച്ഛനെയും അവരെയും പോറ്റിയിരുന്നത്..
തങ്ങളുടെ അവസ്ഥ നല്ല പോലെ അറിയാവുന്ന അവരുടെ ഉള്ളിൽ പഠിത്തം അല്ലാത്ത മറ്റൊരു കാര്യവും ഉണ്ടായിരുന്നില്ല…
എങ്ങനെയെങ്കിലും പഠിച്ച് ഒരു ജോലി നേടി അച്ഛനെയും അമ്മയെയും അവരുടെ കഷ്ടപ്പാടിൽ നിന്ന് മോചിപ്പിക്കുക അതായിരുന്നു സദാ സമയവും അവാരുടെ ഉള്ളിലെ ചിന്ത…..
ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും കഷ്ടപ്പെട്ട് ജീവിതം പടുത്തുയർത്താൻ നോക്കുന്ന അവരോട് രണ്ടു പേരോടും ജാനകിക്ക് വളരെയധികം സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു.
ആസ്മയുടെ ചെറിയ പ്രശ്നമുള്ള ആവണിക്ക് പത്താം ക്ലാസ്സിൽ ഉയർന്ന മാർക്കോടെ ജയിച്ച ആ സമയത്തു അവളുടെ രോഗം മൂർച്ഛിച്ചതോടെ ഒരു കൊല്ലത്തോളം ചികിത്സയിൽ കഴിയേണ്ടി വന്നു..
അങ്ങനെ അടുത്ത വർഷം മുതൽ ആവണിയും അമൃതയും ഒരേ ക്ലാസിൽ ചേർന്ന് പഠിക്കാൻ തുടങ്ങി…
അവരുടെ കാര്യങ്ങളെല്ലാം അറിയുന്ന ജാനകി അവർ നിരസിച്ചിട്ടും
പലപ്പോഴായി അവർക്ക് വേണ്ട പല സഹായങ്ങളും ചെയ്ത് കൊടുക്കാറുണ്ടായിരുന്നു..അതു കൊണ്ട് തന്നെ അവർക്കും ജാനകിയെ വലിയ ഇഷ്ട്ടം ആയിരുന്നു.
നെക്സ്റ്റ് പാർട്ട് എന്നാ വരുന്നത്
അടിപൊളി ബ്രോ….. ഇഷ്ടപ്പെട്ടു. Next പാർട്ട് പെട്ടെന്ന് പോന്നോട്ടെ ???
❣️ജിത്തു-ജിതിൻ ❣️
❣❣❣
അടിപൊളി ബ്രോ. ????
???
Dear Ovabi, നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു.
Regards.
???
മച്ചാനെ നനയിട്ടുണ്ട് ???
???
നൈസ് ബ്രോ
???
നന്നായിട്ടുണ്ട് അടുത്ത പാർട്ട് ഇട് ബ്രോ
വൈകാതെ തന്നെ ഇടാം bro
Nice bro
???
നന്നായിട്ടുണ്ട് bro കുറച്ച് കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും
????