നേർച്ചക്കോഴി 4 [Danmee] 304

റിയാസ്:  നീയും ഇവനും കൂടെ  ആ  അരവിന്ദനെ കാണാൻ പോയി. ഇവൻ അവനെ കണ്ടിട്ട്  തിരിച്ചുവന്നപ്പോൾ നിന്നെ  കണ്ടില്ല …. അവിടെ  അനേഷിച്ചപ്പോൾ നിന്നെ  പോലീസ് കൊണ്ടുപോയി എന്നു പറഞ്ഞു ……… ഇവൻ എന്നെ  വിളിച്ചു ……  ഇതിനു ഇടക്ക് എന്താ  സംഭവിച്ചത്

ഞാൻ : ഡാ  ഇവൻ  എന്തോ  ജോലിയുടെ  ആവിശ്യത്തിനു അരവിന്ദനെ കാണാൻ പോണം  എന്നു പറഞ്ഞു വീട്ടിൽ വന്നിരിന്നു….. അവനെ വിളിച്ചപ്പോൾ ടൗണിൽ ഏതോ cma ടെ മുകളിൽ ഉണ്ടെന്ന് പറഞ്ഞു. ഞാനും ഇവനും കൂടെ ടൗണിലേക്ക് പോയി……. ടൗൺ എത്തിയപ്പോൾ ഞാൻ  വണ്ടി സ്ലോ ചെയ്ത്  അവനെ  നോക്കികൊണ്ട് വണ്ടി ഓടിച്ചു പോകുക ആയിരുന്നു…….. അപ്പൊ ഇവന്റെ  കൽ അവിടെ ഇരുന്ന  ഏതോ ഒരു വണ്ടിയിൽ തട്ടി അത്‌ മറിഞ്ഞു വീണു…… ഏതോ സെയിൽസ്മാന്റെ വണ്ടി ആയിരുന്നു അത്‌… അതിൽ ഇരുന്ന വലിയ ബാഗിലാ ഇവന്റെ കാലുതട്ടിയത്………. പെട്ടെന്ന് സംഭവിച്ചത് കൊണ്ട് എന്താ  നടന്നത് എന്ന്  പെട്ടെന്ന് മനസിലായില്ല……….. ഇവൻ വണ്ടിയിൽ നിന്നു ഇറങ്ങി അത്‌ നേരെ വെച്ചു……….  ഞാൻ നോക്കുമ്പോൾ ആ പെണ്ണുംപിള്ള ഇതൊക്ക  നോക്കികൊണ്ട് റോഡിനു അപ്പുറം നിൽക്കുന്നുണ്ടായിരുന്നു…… നമ്മൾ അവരെ മയന്റ് ചെയ്യാതെ അവിടെ നിന്നു വലിഞ്ഞു….. പിന്നെ ഇവൻ അരവിന്ദനെ കാണാൻ മുകളിലേക്കു പോയപ്പോൾ ഞാൻ തയെ വണ്ടിയിൽ തന്നെ  ഇരിക്കുക ആയിരുന്നു………  അപ്പോഴാ……………..   എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല……..  പൊട്ടു പുല്ല്

റിയാസ്: ഡാ നീ  ആ പെട്ടിക്കട കണ്ടോ അതുകഴിഞ്ഞുള്ള വഴിക്ക്  മുന്നിൽ വണ്ടി നിർത്തു

റിയാസ്  അനന്തുവിനെ നോക്കികൊണ്ട് പറഞ്ഞു.  അനന്തു വണ്ടി സ്‌ലോ ചെയ്ത് റിയാസ് പറഞ്ഞ സ്ഥാലത് വണ്ടി  നിർത്തി .  ആ  ഇടവഴിൽ ഷാഹിന  നില്പുണ്ടായിരുന്നു.  റിയാസ്  അവളെ  കൈകാണിച്ചു വിളിച്ചു . അവൾ  പെട്ടെന്ന്  കാറിന്റെ  ഡോർ  തുറന്നു അകത്തു  കയറി.

ഷാഹിന:  എത്ര  നേരം ആയി ഞാൻ  ഇവിടെ  നിൽക്കുന്നു  എന്ന്  അറിയുമോ………..  ആരെങ്കിലും  കണ്ടെങ്കിൽ  എല്ലാം  തീർന്നേനെ……….  നിങ്ങൾ  എന്താ  ലേറ്റ്  ആയത്.

റിയാസ് : നിന്റെ  ബ്രദർ കിടന്ന്  ഉറങ്ങി പോയി……….  നല്ല  ഉത്തരവാദിത്തം ഉള്ള  ബ്രദർ…………   ഡാ  അനന്തു  വണ്ടി വിട്ടോ

ഇന്ന്  റിയാസിന്റെയും ഷാഹിനയുടെയും രജിസ്റ്റർ മാരേജ്  ആണ്.  ഒളിച്ചോട്ടം  ഒന്നും അല്ല  ഒരു മുൻകരുതൽ എന്ന പോലെ  ഇപ്പോൾ  വിവാഹം  രജിസ്റ്റർ ചെയ്യുന്നു എന്നെ  ഉള്ളു.  റിയാസും  ആയുള്ള കല്ല്യാണത്തിന്  ഷാഹിനയുടെ വാപ്പ  സമ്മതിക്കും എന്ന് ഒരു ഉറപ്പും ഇല്ല .  സാമ്പത്തികം  ആണ്  പ്രശ്നം….  ഒരേ മതം  ആണെന്ന് പറഞ്ഞിട്ട് ഒന്നും  കാര്യം  ഇല്ല.  ഒളിച്ചോടാൻ ഓക്കേ  പ്ലാൻ  ചെയ്തതാ ഷാഹിന സമ്മതിച്ചില്ല ഒടുവിൽ വിവാഹം   രജിസ്റ്റർ ചെയ്ത് വെക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു.  നമ്മുടെ  നാട്ടിൽ  നിന്നു  കുറച്ചകലെ ഉള്ള  ഒരു  രജിസ്റ്റർഓഫീസിൽ  അനന്തുവിന്റെ ഒരു  റിലേറ്റീവ്  വർക്ക്‌  ചെയ്യുന്നുണ്ട് അയാൾ  മുഖേനെ  കുറച്ചു  നാൾ  മുൻപ് വിവാഹത്തിന് ഉള്ള  ഒരുക്കങ്ങൾ ഒക്കെ  നടത്തി.  നോട്ടീസ് ബോർഡിൽ  വിവരം  പതിക്കുന്നത് ഒക്കെ അയാൾ  ഒഴിവാക്കിതന്നു.  അങ്ങനെ  ഇന്നാണ് ആ ദിവസം

അനന്തു  എവിടെയും  നിർത്താതെ വണ്ടി  ചവിട്ടി വിടുക ആണ്. പുറകിൽ റിയാസും ഷാഹിനയും അവരുടെ  ഭാവികാര്യങ്ങൾ  ചർച്ചചെയ്ത്  ഇരിക്കുക ആണ്.  ഞാൻ  സീറ്റിലേക് ചാരികിടന്നു

*……………………………………………………………………..*

The Author

24 Comments

Add a Comment
  1. Thanikk bakki ezhuthan thalparyam ille

  2. ബാക്കി ഇല്ലേ

  3. ഇങ്ങന്നെ നിർത്തി പോവനാണെങ്കിൽ എഴുതേണ്ടി ഇരുന്നില്ല….. ഇനി വേറെ വല്ല കാരണവും കൊണ്ട് എഴുതാൻ പറ്റാത്തതാണെങ്കിൽ ഒന്ന് പറയാമായിരുന്നു അടുത്ത പാർട്ട് ഒരുപാട് വൈകും എന്ന്… ഇത് വരും എന്ന് പറഞ്ഞിട്ട് പിന്നെ ഒരു വിവരവും ഇല്ല.

  4. നിങ്ങളെല്ലാവരും ഒരേ വഞ്ചിയില് തോണിക്കാരാ ആയിക്കൊണ്ടിരിക്കു. ഞങ്ങൾ തരുന്ന സപ്പോർട്ട് എന്ന് യാതൊരു വിലയും കൽപ്പിക്കാതെ കഥാ പാതി വച്ച് നിർത്തിപ്പോന്നു വളരെ മോശം ഉള്ള പരിപാടിയാണ്

  5. Bro pls ithinte baki ezhuthu…….

  6. Bro next part enne varum

  7. ഒരു കാര്യം മനസ്സിലായി ഇതിലെ നായകൻ ഒരു ബീരു ആണ്.

  8. ഇന്ദുചൂഡൻ

    ???

  9. നല്ല ഒരു തീം ആണ്‌,എഴുതുന്ന ശൈലിയും കൊള്ളാം പക്ഷെ ഫ്ലാഷ്ബാക്ക് ഒക്കെ പറയുമ്പോൾ മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. അതൊന്നു ശ്രദ്ധിക്കണം ബാക്കി ഒക്കെ നല്ലതാണ്.

  10. ബ്രോ വിമർശനങ്ങൾ എല്ലാം സർവ്വ സാധാരണമല്ലേ

    So പറയുന്നവർ പറയട്ടെ

    Keep going

  11. വായനക്കാരൻ

    കഥ ഒക്കെ സൂപ്പറാണ് പക്ഷെ ഒന്നും മനസ്സിലാകുന്നില്ല എന്നതാണ് ഒരു പ്രശ്നം
    ഇടക്ക് പോലീസ് ഇടിച്ചു എന്ന് പറയുന്നു
    അടുത്ത വരിയിൽ കഥ വേറെ സ്ഥലത്ത് എത്തുന്നു
    പിന്നെ വീണ്ടും ബൈക്ക് മറിഞ്ഞു വീണ അവിടെ ഇരിക്കുന്നു എന്ന് പറയുന്നു വീണ്ടും അടുത്ത വരിയിൽ വേറെ കഥാപശ്ചാത്തലം വരുന്നു

    ഒന്നും അങ്ങോട്ട് കണക്ട് ആകുന്നില്ലല്ലോ

    Nonlinear ആയിട്ടാണോ കഥ എഴുതുന്നത്?

    Anyway waiting for next part

  12. Superb bro
    Please continue….

  13. തൃശ്ശൂർക്കാരൻ?

    കാത്തിരിക്കുന്നു ബ്രോ സ്നേഹത്തോടെ ?????????

  14. ബ്രോ ഒരിക്കലും നിരാശൻ ആകരുത്. നിങ്ങൾ മുന്നോട്ട് കഥയുമായി മുന്നോട്ടു പോകുക. പിന്നെ കണക്ഷൻസ് അൽപ്പം ശ്രെദ്ധിക്കുക. എല്ലാം ശെരിയാകും നിങ്ങൾ അവസാനം നല്ല ഒരു സ്റ്റോറി റൈറ്റർ ആകും all the best kooduthal kadhakal vayikkuka athilninnum nalla ezhuthinte ideas kittum. Kathakal. Com il kayari aparijithan onnu vaikkuka vaikkunnavare kannumunnil nerittu kanikkunna oru mayajalakkarane athinte ezhuthil ningalkku kanam appol onnude all tha best bro????

  15. ആ.. ഇതിങ്ങനെ ഒരു മലര് കഥ…..
    നോളൻ ആണോ വായനക്കാര്…
    എന്തൊക്കെയോ എഴുതി വെക്കുന്നു.അതിന് പ്രണയം എന്നൊരു ടാഗും…
    അതിനിടക്ക് ഒന്നും മനസ്സിലാവാത്ത കൊറേ കഥാപാത്രങ്ങളുടയ പേരും…അഞ്ജന അഞ്ജലി ആരാരൊക്കെ ആണോ എന്തോ …ഇതിനിടക്ക് പോലീസ് സ്റ്റേഷനിൽ പോയി ന്ന്. …ബാഗ് തട്ടി.. ചേച്ചി കണ്ട്…എന്നിട്ടോ..ആആആആആ
    ..
    പിന്നെ ഒരു മാസം ഗ്യാപ്പും….ഒന്നാമതേ കിളി പാറിയ എഴുത്തും പിന്നെ താമസവും.. കൊള്ളാം ✍✍✍
    നല്ല എഴുത്തുകാരൻ അല്ല എന്ന് തോന്നിയാൽ എഴുതരുത്.. ഒരു ഊഞ്ഞാലാട്ടിയ ആമുഖം…..

    1. അത്രക്കി മോശം ഒന്നും ആയിട്ട് തോന്നുന്നില്ല..നല്ലൊരു സ്റ്റോറി ആണെന് തോനുന്നു..എഴുതുന്ന രീതി കുറച്ച confusing ആണെന്നേ ഉള്ളു..ഇതിന്റെ മുൻപത്തെ part ഒക്കെ വെച്ച് നോക്കുമ്പോൾ ഈ part അത്രക്കി പോരാ എന്നെ ഉള്ളു..എഴുത്തുകാരന്റെ ചില നേരത്തെ mood കഥയെ ബാധികയുമല്ലോ..അല്ലാതെ അദ്ദേഹം ഒരിക്കലും ഒരു മോശം എഴുത്തുകാരൻ ആവുന്നില്ല..വേറെ കഥകൾ എടുത്ത വായിച്ചാൽ അത് മനസിലാവും..പിന്നെ എഴുതി തുടങ്ങുമ്പോൾ ഒരു പക്ഷെ എല്ലാരും ഇങ്ങനൊക്കെ തന്നെ ആവും എന്നു വെച്ച എഴുതുന്നത് നിർത്തുകയാണെങ്കിൽ ഇന്ന് ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടാകില്ലയിരുന്നു..എങ്ങനെ എഴുതുന്നു എന്നുള്ളതല്ല എഴുതി തുടങ്ങിതു പൂർത്തിയാക്കുന്നതാണ് ഒരെഴുത്തുകാരന്റെ ധർമ്മം…കാരണം ആ കഥക്കയായി ഒരു പക്ഷേ ഒരാൾ എങ്കിലും കാത്തിരിക്കയുന്നുണ്ടാകാം..

      1. അർജുനൻ പിള്ള

        അതേ ബ്രോയ് പാസ്റ്റ് പ്രെസെന്റ് മിക്സ്‌ ആകുമ്പോൾ ഉള്ള കൺഫ്യൂഷൻ
        ചില സ്ഥലങ്ങളിൽ ക്ലാരിറ്റി കുറവുണ്ട്
        eg : പോലിസ് സ്റ്റേഷനിൽ പോയ സംഭവം വിവരിച്ചതു
        വനിതാ പോലീസിനെ തെറിവിളിച്ചത് എന്തിനാണ് എന്നു ക്ലിയർ ആയില്ല
        തുടരൂ …..?
        ഒന്നുകൂടെ ശ്രദ്ധിച്ചാൽ മതി

    2. Anoop ബ്രോ. തുടക്കക്കാരൻ അല്ലൈ.. ശെരിയാകും പിന്നെ താൻ വേണേൽ വായിച്ചാൽ മതി നെഗറ്റീവ് കമന്റ് അടിച്ചു ഇത് പൂർത്തിയാകുനുള്ള മൂഡ് കളയണ്ട. ഓരോ എഴുത്തുകാരനും ഒരേ ശൈലി കാണുമല്ലോ അവന്റെ ശൈലിയുടെ ആണ് അവൻ എഴുതുന്നത് …

    3. അത്ര മോശം പറയാൻ മാത്രം പ്രശ്നം ഒന്നുല്ല തുടക്കാരണ് എന്ന നിലയിൽ അയാൾ അയാളുടെ max കൊടുക്കുന്നുണ്ട് വെറുതെ എന്തിനാ demotivate ചെയ്യുന്നേ

  16. Super bro… bhaki ponnotte

  17. Nalla interesting aanu story..Page kuranjaalum kuzhapalya bro pettanu full aaku..

  18. Bro nte writing enike set aayitte ishtam aane

  19. Mosham writer oo ente ponne broii ningalde story ellam kidilan stry aane variety item. Njn innalem ithinte munbile part le poyi cmnt itta rnu backi kanathonde

Leave a Reply

Your email address will not be published. Required fields are marked *