നേർച്ചക്കോഴി 4 [Danmee] 304

അവളെ  ഇതിൽ ഇടപെടുത്തണ്ട ……  ഞങ്ങളുടെ  കാര്യം തന്നെ  അവളുടെ വാപ്പാക്ക്  സംശയം  ഉണ്ട്  അതിന്റെ  ഇടക്ക്  ഇതുകുടെ  കേട്ടാൽ…….  നമുക്ക്  വേറെ  എന്തെങ്കിലും  നോക്കാം

റിയാസ് പറഞ്ഞതിലും കാര്യം ഉണ്ട്  ഒരാളെ  രക്ഷപെടുത്തതാൻ  മറ്റൊരാളെ ബലിയാട് ആക്കണോ.  അവൻ  ഷാഹിനയെ നോക്കി പറഞ്ഞു.

” ഡി  ഞാൻ  ഇവരുടെ  കൂടെ  പോകുവാണോ നീ  പതുക്കെ  നടന്നോ ”

അതും പറഞ്ഞു  റിയാസ്  ഞങ്ങളുടെ  കൂടെ  പുറത്തേക്ക് വന്നു.  റിയാസ്  വണ്ടിയിൽ  കയറിയപ്പോൾ  ഞാനും അവന്റെ  കൂടെ  കയറി.  അനന്ദു ഞങ്ങളുടെ പുറകെ  അവന്റെ  വണ്ടിയിൽ  വന്നു.  ഞങ്ങൾ  കോളേജിലേക്ക്  ചെല്ലുമ്പോൾ  പതിവുപോലെ  പോലെ  എന്നെ  എല്ലാവരും  നോക്കുന്നുണ്ടായിരുന്നു  അതൊന്നും ശ്രെദ്ധിക്കാതെ റിയാസ് വണ്ടി  ഓടിച്ചു  ഷെഡിൽ കയറ്റി. ഞാൻ  വണ്ടിയിൽ നിന്നും  ഇറങ്ങുമ്പോൾ തന്നെ  അനന്ദുവും  അവിടെ  എത്തി.  അനന്ദു വണ്ടി വെച്ചു എന്നിട്ട്  വണ്ടിയിലെ  ബാഗിൽ  ഇരുന്ന  എന്റെയും  അവന്റെയും  ബുക്ക്‌ എടുത്ത് എന്റേത് എന്റെ കയ്യിൽ തന്നു.  ഞാനും  അനന്ദുവും  ക്ലാസിലേക്ക് നടക്കാൻ  ഒരുങ്ങിയപ്പോൾ റിയാസ്  പറഞ്ഞു.

” ഡാ ഷാഹിന  ഇങ്ങ് എത്തിയിട്ട്  ക്ലാസ്സിലേക്ക്  പോകാം ”

ഞങ്ങൾ  ഷെഡിൽ തന്നെ  ഷാഹിന വരുന്നതും നോക്കി  നിന്നു.  കുറച്ചു നേരം  കഴിഞ്ഞു  അവിടേക്ക്  കോളേജ് ബസ്  വന്നു നിന്നു.  അതിൽ  നിന്നു  പെൺകുട്ടികൾ ഇറങ്ങി പോകുന്നുണ്ട് .  അപ്പോഴാണ്  ഞാൻ  ഓർത്തത്  അഞ്‌ജലിയും  ബസ്സിൽ  ആണല്ലോ  വരുന്നത്. ഞാൻ അവൾ  ഇറങ്ങുന്നുണ്ടോ എന്ന്  നോക്കി നിന്നു.  ബസ്സിൽ നിന്നും എല്ലാവരും  ഇറങ്ങി  കഴിഞ്ഞു പക്ഷെ  അവളെ  കണ്ടില്ല.  അവൾ  ഇന്ന്  വന്നില്ലയിരിക്കും എന്ന്  ഞാൻ  മനസ്സിൽ  ഓർത്തു.  പക്ഷെ  ബസിന്റെ  അവസാനത്തെ  സീറ്റിൽ  നിന്നു  അവൾ  എഴുന്നേൽക്കുന്നത് ഞാൻ  ബസിന്റെ  വിൻഡോ ഗ്ലാസിൽ  കൂടെ  കണ്ടു.  അവൾ  തലയിൽ  കൂടി  ഷാൾ ഇട്ടിട്ട്  ഉണ്ട് .  അവൾ  ബസ്സിൽ  നിന്നു  ഇറങ്ങി ഇന്നലത്തെ  പോലെ  പഴയ  കാന്റീൻന്റെ  അടുത്തേക്ക്  നടക്കാൻ  തുടങ്ങി.  ഞാൻ  അവളെയും  നോക്കി  നിന്നു.  പക്ഷെ  ഞങ്ങളുടെ  കൂടെ  ഷെഡിൽ ഉണ്ടായിരുന്ന പിള്ളേർ  അവളെ  തിരിച്ചറിഞ്ഞു.   അവർ  അവിടെ  നിന്നു കൊണ്ട്  തന്നെ  കമന്റ്  അടിക്കാനും  മറ്റും  തുടങ്ങി.  അവൾ  അതൊന്നും  ശ്രെദ്ധിക്കാതെ  മുന്നോട്ട് നടന്നു. പക്ഷെ  പുറത്ത് നിന്നും കോളേജിലേക്ക് വന്ന  കുട്ടികൾ അവളോട്  ഓരോന്ന്  പറഞ്ഞു കൊണ്ട്  പുറകെ  നടക്കാൻ  തുടങ്ങി  അത്‌  കണ്ടപ്പോൾ  ഞാൻ  ഷെഡിൽ  നിന്നും  ഇറങ്ങാൻ തുടങ്ങി  പക്ഷെ  അനന്തുവും  റിയാസും  എന്നെ  തടഞ്ഞു.
ആരോരുത്തൻ  അവളുടെ  ഷാളിൽ പിടിച്ചപ്പോൾ  അത്‌  അവളുടെ  തലയിൽ നിന്നു  ഷോൾഡർഇൽ വീണു കിടന്നു  പെട്ടെന്ന്  അവൾ  മുഖം  പോത്തികരഞ്ഞു കൊണ്ട്  അവിടെ  നിന്നു.  അപ്പോൾ ഒട്ടും  പ്രേതിക്ഷിക്കാതെ ഷാഹിന  അവളുടെ  അടുത്ത്  വന്ന് അവളെ  പിടിച്ചു .  പൊട്ടിക്കരഞ്ഞു കൊണ്ട്  അഞ്‌ജലി  ഷാഹിനയെ  കെട്ടിപിടിച്ചു  കരഞ്ഞു.  ഷാഹിന  അഞ്ജലിയെയും കൊണ്ട്  അവളുടെ  ക്ലാസിലേക്ക് തന്നെ  നടന്നു. പക്ഷെ അപ്പോഴും  അവരുടെ പുറകിൽ നിന്നു അവന്മാർ മാറിയിരുന്നില്ല.  ഷാഹിന  ഇടപ്പെട്ടതോട് കൂടി  റിയാസ്  പിന്നെ  അവിടെ  നിന്നില്ല അവൻ  അങ്ങോട്ടേക്ക് ഓടി  പുറകെ  ഞാനും  അനന്ദുവും.
റിയാസ്  അഞ്ജലിയെ  ആശ്വസിപിച്ചു കൊണ്ട് പോകുന്ന ഷാഹിനയുടെ  പുറകെ  നടന്നു.  അവരുടെ  പുറകെ  വന്നവരെ തുറിച്ചു നോക്കികൊണ്ട്  ഞങ്ങളും.  ഞങ്ങൾ   അഞ്ജലിയെ  അവളുടെ  ക്ലാസിൽ ആക്കി.  തിരിച്ചു നടക്കാൻ  തുടങ്ങിയപ്പോൾ .  അവളുടെ  ക്ലാസ്സിൽ  നിന്നു  അടക്കി പിടിച്ച  സംസാരങ്ങൾ  കേട്ട്  ഞാൻ  ക്ലാസ്സിൽ  ഓടി കേറി.  അവിടെ  ഉണ്ടായിരുന്നവരെ നോക്കി  പറഞ്ഞു.

” ഇനി  ആരെങ്കിലും ഇവളെ എന്തെങ്കിലും  പറഞ്ഞു  എന്നറിഞ്ഞാൽ…… ”

റിയാസും എന്റെ  പുറകെ  ക്ലാസിലേക്ക്  കേറി  അഞ്ജലിയോടായി പറഞ്ഞു.

The Author

24 Comments

Add a Comment
  1. Thanikk bakki ezhuthan thalparyam ille

  2. ബാക്കി ഇല്ലേ

  3. ഇങ്ങന്നെ നിർത്തി പോവനാണെങ്കിൽ എഴുതേണ്ടി ഇരുന്നില്ല….. ഇനി വേറെ വല്ല കാരണവും കൊണ്ട് എഴുതാൻ പറ്റാത്തതാണെങ്കിൽ ഒന്ന് പറയാമായിരുന്നു അടുത്ത പാർട്ട് ഒരുപാട് വൈകും എന്ന്… ഇത് വരും എന്ന് പറഞ്ഞിട്ട് പിന്നെ ഒരു വിവരവും ഇല്ല.

  4. നിങ്ങളെല്ലാവരും ഒരേ വഞ്ചിയില് തോണിക്കാരാ ആയിക്കൊണ്ടിരിക്കു. ഞങ്ങൾ തരുന്ന സപ്പോർട്ട് എന്ന് യാതൊരു വിലയും കൽപ്പിക്കാതെ കഥാ പാതി വച്ച് നിർത്തിപ്പോന്നു വളരെ മോശം ഉള്ള പരിപാടിയാണ്

  5. Bro pls ithinte baki ezhuthu…….

  6. Bro next part enne varum

  7. ഒരു കാര്യം മനസ്സിലായി ഇതിലെ നായകൻ ഒരു ബീരു ആണ്.

  8. ഇന്ദുചൂഡൻ

    ???

  9. നല്ല ഒരു തീം ആണ്‌,എഴുതുന്ന ശൈലിയും കൊള്ളാം പക്ഷെ ഫ്ലാഷ്ബാക്ക് ഒക്കെ പറയുമ്പോൾ മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. അതൊന്നു ശ്രദ്ധിക്കണം ബാക്കി ഒക്കെ നല്ലതാണ്.

  10. ബ്രോ വിമർശനങ്ങൾ എല്ലാം സർവ്വ സാധാരണമല്ലേ

    So പറയുന്നവർ പറയട്ടെ

    Keep going

  11. വായനക്കാരൻ

    കഥ ഒക്കെ സൂപ്പറാണ് പക്ഷെ ഒന്നും മനസ്സിലാകുന്നില്ല എന്നതാണ് ഒരു പ്രശ്നം
    ഇടക്ക് പോലീസ് ഇടിച്ചു എന്ന് പറയുന്നു
    അടുത്ത വരിയിൽ കഥ വേറെ സ്ഥലത്ത് എത്തുന്നു
    പിന്നെ വീണ്ടും ബൈക്ക് മറിഞ്ഞു വീണ അവിടെ ഇരിക്കുന്നു എന്ന് പറയുന്നു വീണ്ടും അടുത്ത വരിയിൽ വേറെ കഥാപശ്ചാത്തലം വരുന്നു

    ഒന്നും അങ്ങോട്ട് കണക്ട് ആകുന്നില്ലല്ലോ

    Nonlinear ആയിട്ടാണോ കഥ എഴുതുന്നത്?

    Anyway waiting for next part

  12. Superb bro
    Please continue….

  13. തൃശ്ശൂർക്കാരൻ?

    കാത്തിരിക്കുന്നു ബ്രോ സ്നേഹത്തോടെ ?????????

  14. ബ്രോ ഒരിക്കലും നിരാശൻ ആകരുത്. നിങ്ങൾ മുന്നോട്ട് കഥയുമായി മുന്നോട്ടു പോകുക. പിന്നെ കണക്ഷൻസ് അൽപ്പം ശ്രെദ്ധിക്കുക. എല്ലാം ശെരിയാകും നിങ്ങൾ അവസാനം നല്ല ഒരു സ്റ്റോറി റൈറ്റർ ആകും all the best kooduthal kadhakal vayikkuka athilninnum nalla ezhuthinte ideas kittum. Kathakal. Com il kayari aparijithan onnu vaikkuka vaikkunnavare kannumunnil nerittu kanikkunna oru mayajalakkarane athinte ezhuthil ningalkku kanam appol onnude all tha best bro????

  15. ആ.. ഇതിങ്ങനെ ഒരു മലര് കഥ…..
    നോളൻ ആണോ വായനക്കാര്…
    എന്തൊക്കെയോ എഴുതി വെക്കുന്നു.അതിന് പ്രണയം എന്നൊരു ടാഗും…
    അതിനിടക്ക് ഒന്നും മനസ്സിലാവാത്ത കൊറേ കഥാപാത്രങ്ങളുടയ പേരും…അഞ്ജന അഞ്ജലി ആരാരൊക്കെ ആണോ എന്തോ …ഇതിനിടക്ക് പോലീസ് സ്റ്റേഷനിൽ പോയി ന്ന്. …ബാഗ് തട്ടി.. ചേച്ചി കണ്ട്…എന്നിട്ടോ..ആആആആആ
    ..
    പിന്നെ ഒരു മാസം ഗ്യാപ്പും….ഒന്നാമതേ കിളി പാറിയ എഴുത്തും പിന്നെ താമസവും.. കൊള്ളാം ✍✍✍
    നല്ല എഴുത്തുകാരൻ അല്ല എന്ന് തോന്നിയാൽ എഴുതരുത്.. ഒരു ഊഞ്ഞാലാട്ടിയ ആമുഖം…..

    1. അത്രക്കി മോശം ഒന്നും ആയിട്ട് തോന്നുന്നില്ല..നല്ലൊരു സ്റ്റോറി ആണെന് തോനുന്നു..എഴുതുന്ന രീതി കുറച്ച confusing ആണെന്നേ ഉള്ളു..ഇതിന്റെ മുൻപത്തെ part ഒക്കെ വെച്ച് നോക്കുമ്പോൾ ഈ part അത്രക്കി പോരാ എന്നെ ഉള്ളു..എഴുത്തുകാരന്റെ ചില നേരത്തെ mood കഥയെ ബാധികയുമല്ലോ..അല്ലാതെ അദ്ദേഹം ഒരിക്കലും ഒരു മോശം എഴുത്തുകാരൻ ആവുന്നില്ല..വേറെ കഥകൾ എടുത്ത വായിച്ചാൽ അത് മനസിലാവും..പിന്നെ എഴുതി തുടങ്ങുമ്പോൾ ഒരു പക്ഷെ എല്ലാരും ഇങ്ങനൊക്കെ തന്നെ ആവും എന്നു വെച്ച എഴുതുന്നത് നിർത്തുകയാണെങ്കിൽ ഇന്ന് ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടാകില്ലയിരുന്നു..എങ്ങനെ എഴുതുന്നു എന്നുള്ളതല്ല എഴുതി തുടങ്ങിതു പൂർത്തിയാക്കുന്നതാണ് ഒരെഴുത്തുകാരന്റെ ധർമ്മം…കാരണം ആ കഥക്കയായി ഒരു പക്ഷേ ഒരാൾ എങ്കിലും കാത്തിരിക്കയുന്നുണ്ടാകാം..

      1. അർജുനൻ പിള്ള

        അതേ ബ്രോയ് പാസ്റ്റ് പ്രെസെന്റ് മിക്സ്‌ ആകുമ്പോൾ ഉള്ള കൺഫ്യൂഷൻ
        ചില സ്ഥലങ്ങളിൽ ക്ലാരിറ്റി കുറവുണ്ട്
        eg : പോലിസ് സ്റ്റേഷനിൽ പോയ സംഭവം വിവരിച്ചതു
        വനിതാ പോലീസിനെ തെറിവിളിച്ചത് എന്തിനാണ് എന്നു ക്ലിയർ ആയില്ല
        തുടരൂ …..?
        ഒന്നുകൂടെ ശ്രദ്ധിച്ചാൽ മതി

    2. Anoop ബ്രോ. തുടക്കക്കാരൻ അല്ലൈ.. ശെരിയാകും പിന്നെ താൻ വേണേൽ വായിച്ചാൽ മതി നെഗറ്റീവ് കമന്റ് അടിച്ചു ഇത് പൂർത്തിയാകുനുള്ള മൂഡ് കളയണ്ട. ഓരോ എഴുത്തുകാരനും ഒരേ ശൈലി കാണുമല്ലോ അവന്റെ ശൈലിയുടെ ആണ് അവൻ എഴുതുന്നത് …

    3. അത്ര മോശം പറയാൻ മാത്രം പ്രശ്നം ഒന്നുല്ല തുടക്കാരണ് എന്ന നിലയിൽ അയാൾ അയാളുടെ max കൊടുക്കുന്നുണ്ട് വെറുതെ എന്തിനാ demotivate ചെയ്യുന്നേ

  16. Super bro… bhaki ponnotte

  17. Nalla interesting aanu story..Page kuranjaalum kuzhapalya bro pettanu full aaku..

  18. Bro nte writing enike set aayitte ishtam aane

  19. Mosham writer oo ente ponne broii ningalde story ellam kidilan stry aane variety item. Njn innalem ithinte munbile part le poyi cmnt itta rnu backi kanathonde

Leave a Reply

Your email address will not be published. Required fields are marked *