എന്റെ പെട്ടെന്നുള്ള ഞെട്ടൽ കണ്ട് സച്ചിനും രാഹുലും ബാക്കിയുള്ള പെൺകുട്ടികളും ഞെട്ടിയുണർന്നു. മുന്നിൽ നിൽക്കുന്ന ആ നാഗകുമാരനെയും നാഗകന്യകയെയും കണ്ട് എല്ലാവരുടെയും ശ്വാസം ഒന്നു നിന്നു.
മുറിയിലെ ആ കനത്ത നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് തക്ഷകൻ മുന്നോട്ട് വന്ന് ഗാംഭീര്യമുള്ള സ്വരത്തിൽ പറഞ്ഞു:
“പരിശീലനത്തിനുള്ള സമയമായി… ആണുങ്ങൾ എന്റെ കൂടെ വരിക.”
അവന്റെ ആജ്ഞാപിക്കുന്നതുപോലെയുള്ള ആ നോട്ടം എന്നിലും സച്ചിനിലും രാഹുലിലുമാണ് ചെന്നുനിന്നത്.
തുടർന്ന് നാഗിക തന്റെ കൂർത്ത കണ്ണുകൾ കൊണ്ട് റോസിനെയും കൃതികയെയും നോക്കി അല്പം മൃദുവായി പറഞ്ഞു:
“നിങ്ങൾ എന്റെ കൂടെ വരിക…”
അപ്പൊ ആമിയും നിധിയുമോ? അവർ പരസ്പരം നോക്കി. അവർക്കുള്ള പരിശീലനം സാക്ഷാൽ മാനസ നേരിട്ടാണല്ലോ നൽകുന്നത്. മാനസയുടെ വരവിനായി കാത്തുനിൽക്കുന്ന അവർക്കരികിലൂടെ ഞങ്ങൾ വാതിൽക്കലേക്ക് നടന്നു. ആമിയുടെയും നിധിയുടെയും മുഖത്ത് ചെറിയൊരു പേടിയുണ്ടായിരുന്നെങ്കിലും, അവർ ഞങ്ങൾക്ക് ധൈര്യം തരാനെന്നോണം പതുക്കെ ഒന്ന് പുഞ്ചിരിച്ചു. ‘സൂക്ഷിക്കണം’ എന്ന് ആമിയുടെ കണ്ണുകൾ പറയുന്നത് എനിക്ക് വായിച്ചെടുക്കാമായിരുന്നു.
ഞങ്ങൾ തിരിച്ച് അവർക്കും ധൈര്യം കൊടുക്കുന്നതുപോലെ തലയാട്ടി.
ഞങ്ങളെ യാത്രയാക്കി അവർ ആ മുറിയിൽ തന്നെ നിന്നു.
തക്ഷകന് പിന്നാലെ ഞാനും സച്ചിനും രാഹുലും ആ വലിയ ഇടനാഴിയിലൂടെ നടന്നു. എതിർവശത്തേക്ക് നാഗികയ്ക്കൊപ്പം റോസും കൃതികയും നടന്നു മറയുന്നത് ഞാൻ തിരിഞ്ഞുനോക്കി. ഒരൊറ്റ രാത്രികൊണ്ട് ഞങ്ങളുടെ ജീവിതം എങ്ങോട്ടാണ് മാറിമറിഞ്ഞത്!

ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!
the best
oh man u r super.. 🔥🔥🔥 waiting for next part
oh man u r super.. 🔥🔥🔥
ennada pannivachirukke ,…. sahikinilla
legendary ✨🥰🫂