നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 887

 

അവൻ തുടർന്നു:

 

“””പ്രപഞ്ചത്തിന്റെ താളവും ലയവും സംഹാരവും തന്റെ വിരൽത്തുമ്പിൽ നിർത്തുന്ന സാക്ഷാൽ പരമശിവൻ! കൈലാസനാഥനായ ആ മഹാദേവന്റെ തൃക്കണ്ണിലെ അഗ്നിജ്വാലകൾ പോലും തോറ്റുപോവുന്ന അത്രയും ശക്തിയുണ്ടായിരുന്നു ആദിമ നാഗമാണിക്യത്തിന്.

 

കാലങ്ങൾക്കപ്പുറം, ആ ഒറ്റ മാണിക്യത്തിന്റെ ശക്തി പ്രപഞ്ചത്തിന് താങ്ങാൻ കഴിയാത്തത്ര വിനാശകരമായി മാറിയപ്പോൾ, ആ നാഗമാണിക്യത്തിന്റെ അപാരമായ ശക്തി കുറയ്ക്കുന്നതിനായി ഭഗവാൻ ശിവൻ തന്നെ അതിൽ നിന്നും പുതിയ മൂന്ന് അമൂല്യ രത്നങ്ങൾക്ക് രൂപം നൽകി!””””

 

പരമശിവൻ നേരിട്ട് നാഗമാണിക്യത്തിൽ നിന്നും രൂപപ്പെടുത്തിയെടുത്ത രത്നങ്ങൾ! എന്റെ രോമങ്ങൾ എഴുന്നേറ്റുനിന്നു. സച്ചിൻ ശ്വാസം വിടാൻ പോലും മറന്ന് അവനെത്തന്നെ നോക്കിനിൽക്കുകയായിരുന്നു.

 

“അങ്ങനെ ഭഗവാൻ പരമശിവൻ സാക്ഷാൽ നാഗമാണിക്യത്തിൽ നിന്നും രൂപപ്പെടുത്തിയെടുത്ത ആ മൂന്ന് അമൂല്യ രത്നങ്ങളാണ്… ചന്ദ്രകാന്തം, ഇന്ദ്രനീലം, പിന്നെ ഈ രുധിരമണി.”

 

തക്ഷകൻ ഒരോ പേരും വളരെ സ്ഫുടമായി പറഞ്ഞു.

 

“എന്നാൽ…”

 

തക്ഷകന്റെ സ്വരം പെട്ടെന്ന് കടുത്തു.

 

“ആ മൂന്നെണ്ണത്തിൽ വെച്ച് ഏറ്റവും അപകടകാരിയായ, ഏറ്റവും കൂടുതൽ സംഹാരശേഷിയുള്ള കൊടുംചുവപ്പുള്ള രത്നമാണ് മുകളിൽ ആ കാണുന്ന രുധിരമണി! ഈ പ്രപഞ്ചത്തിലെ സകല ആയുധങ്ങൾക്കും ഊർജ്ജം പകരാനും, ഇല്ലാത്തൊരു ലോകം തന്നെ മായാജാലം പോലെ സൃഷ്ടിച്ചെടുക്കാനും ഇതിന് കഴിയും. അതുകൊണ്ടാണ് പുറത്തുനിന്നും നോക്കുമ്പോൾ ഒരു കൊച്ചുമുറിയായി തോന്നുന്ന ഈ സ്ഥലം, ഈ രത്നത്തിന്റെ കാന്തികവലയത്തിനുള്ളിൽ കയറുമ്പോൾ ഇത്രയും വലിയൊരു മാന്ത്രിക ലോകമായി മാറുന്നത്.”

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

110 Comments

Add a Comment
  1. Jishnu S krishnan

    👍

  2. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  3. oh man u r super.. 🔥🔥🔥 waiting for next part

  4. oh man u r super.. 🔥🔥🔥

  5. ennada pannivachirukke ,…. sahikinilla

  6. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *