നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 887

 

തക്ഷകന്റെ ചുണ്ടിൽ ഒരു വക്രമായ ചിരി വിരിഞ്ഞു. കളി കാര്യമായി എന്നെനിക്ക് മനസ്സിലായി. അവകാശവാദങ്ങളും അത്ഭുതങ്ങളും കഴിഞ്ഞു; ഇനി ചോരയും നീരും വറ്റുന്ന പോരാട്ടമാണ് വരാനിരിക്കുന്നത്!

 

 

കളരിയുടെ ചുവന്ന മണ്ണിലേക്ക് കാലെടുത്തുവെച്ച തക്ഷകൻ ഞങ്ങളെ മൂന്നുപേരെയും ഒന്ന് സൂക്ഷിച്ചു നോക്കി.

 

അവന് ചുറ്റും ആ രുധിരമണിയുടെ ചുവന്ന പ്രകാശം ഒരു പ്രഭാവലയം പോലെ തിളങ്ങിനിന്നു.

 

“ഇന്നുമുതൽ വരാൻ പോകുന്ന അടുത്ത ആറു ദിവസങ്ങൾ… നിങ്ങളുടെ ശരീരവും മനസ്സും എന്റേതാണ്…”

 

തക്ഷകന്റെ ഗാംഭീര്യമുള്ള ശബ്ദം ആ വലിയ കരിങ്കൽ മേൽക്കൂരയിൽ തട്ടി പ്രതിധ്വനിച്ചു.

 

ശേഷം അവൻ വരും ദിവസങ്ങളിലെ പരിശീലനത്തിന്റെ ഒരു പട്ടിക തന്നെ ഞങ്ങൾക്ക് മുന്നിൽ നിരത്തി.

 

“ഒന്നാം ദിവസം, അതായത് ഇന്ന്… നിങ്ങളുടെ ഈ ദുർബലമായ മനുഷ്യശരീരത്തിന്റെ പരിമിതികൾ നമ്മൾ ഇല്ലാതാക്കും. നിങ്ങളുടെ മാംസവും പേശികളും ഉരുക്കുപോലെയാക്കും. രണ്ടാം ദിവസം ഈ കളരിയിലുള്ള ആയുധങ്ങളെ നിങ്ങൾ അറിയും, അവ നിങ്ങളുടെ ശരീരത്തിന്റെ ഭാഗമായി മാറും. മൂന്നാം ദിവസം വേദനകളെയും മുറിവുകളെയും ചിരിച്ചുകൊണ്ട് നേരിടാൻ നിങ്ങൾ പഠിക്കും. നാലാം ദിവസം നിങ്ങളുടെ വേഗതയും ഏകാഗ്രതയും കാറ്റിനെ വെല്ലുന്നതാകും. അഞ്ചാം ദിവസം കണ്ണുകൾ കെട്ടി, അദൃശ്യമായ ശത്രുവിനെ നേരിടാനുള്ള പാഠങ്ങൾ. ആറാം ദിവസം… ഈ കളരിയിൽ നിങ്ങൾ എന്നോട് പോരാടും. അതിൽ നിങ്ങൾ ജീവനോടെ ബാക്കിയായാൽ, നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരവും അതുപോലെ വരാനിരിക്കുന്ന ആ മഹാരാത്രിയെ നേരിടാൻ നിങ്ങൾ സജ്ജരായി എന്ന് കരുതാം!”

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

110 Comments

Add a Comment
  1. Jishnu S krishnan

    👍

  2. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  3. oh man u r super.. 🔥🔥🔥 waiting for next part

  4. oh man u r super.. 🔥🔥🔥

  5. ennada pannivachirukke ,…. sahikinilla

  6. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *