നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 831

 

ഇനി എന്റെ ഊഴമാണ്. ഞാൻ ആയുധങ്ങൾക്കിടയിലൂടെ നടന്നു. തിളങ്ങുന്ന വാളുകളോടും വലിയ ഗദകളോടും എനിക്ക് യാതൊരു ആകർഷണവും തോന്നിയില്ല.

 

പെട്ടെന്നാണ്, കളരിയുടെ ഒരു ഒഴിഞ്ഞ കോണിൽ, മറ്റുള്ളവയിൽ നിന്നും മാറി മണ്ണിൽ പാതിയോളം താഴ്ന്നു നിൽക്കുന്ന ഒരു വാളിൽ എന്റെ കണ്ണുകൾ ഉടക്കിയത്. അതിന് യാതൊരു തിളക്കവുമില്ലായിരുന്നു. കൊടും ഇരുട്ടിന്റെ നിറമുള്ള ഒരുതരം കറുത്ത ലോഹം കൊണ്ടുണ്ടാക്കിയ, അല്പം വളഞ്ഞ വലിയൊരു വാൾ. അതിന്റെ പിടിയിൽ എന്തൊക്കെയോ പുരാതനമായ ലിപികൾ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. അതിൽ നിന്നും വളരെ നേർത്ത, എന്നാൽ തീവ്രമായ ഒരു ചുവന്ന പ്രകാശം മിന്നിമറയുന്നുണ്ട്.

 

എന്നെ ആരോ അങ്ങോട്ടേക്ക് വലിച്ചടുപ്പിക്കുന്നതുപോലെ തോന്നി. ഞാൻ പതുക്കെ ആ വാളിന്റെ പിടിയിൽ എന്റെ വലംകൈ അമർത്തി.

ഒരൊറ്റ നിമിഷം! എന്റെ കയ്യിലൂടെ തിളച്ചുമറിയുന്ന ലാവ ഒഴുകി കയറുന്നതുപോലെ കൊടിയൊരു ചൂട്! ഞാൻ പിടിവിടാൻ ശ്രമിച്ചെങ്കിലും എന്റെ വിരലുകൾ ആ വാളിൽ ഒട്ടിപ്പിടിച്ചതുപോലെ ആയിപ്പോയി.

 

കഴുത്തിലെയും കയ്യിലെയും ഞരമ്പുകൾ വലിഞ്ഞുമുറുകി. പെട്ടെന്ന്, എന്റെ നെഞ്ചിടിപ്പിന്റെ അതേ താളത്തിൽ ആ വാളും സ്പന്ദിക്കാൻ തുടങ്ങുന്നത് ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു!

 

എന്റെ ഹൃദയവും ആ വാളിന്റെ ജീവനും ഒന്നാകുകയായിരുന്നു! എന്റെ സിരകളിലേക്ക് വല്ലാത്തൊരു ധൈര്യവും അമാനുഷികമായ ഒരു ഊർജ്ജവും ഇരച്ചുകയറി.

 

വലിയൊരു അലർച്ചയോടെ ഞാൻ ആ കറുത്ത വാൾ ചുവന്ന മണ്ണിൽ നിന്നും വലിച്ചൂരി വായുവിൽ വീശി! അത് കാറ്റിനെ കീറിമുറിച്ചപ്പോൾ ഉണ്ടായ ശബ്ദം ഏതോ വന്യമൃഗത്തിന്റെ ഗർജ്ജനം പോലെ ഭയാനകമായിരുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

109 Comments

Add a Comment
  1. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  2. oh man u r super.. 🔥🔥🔥 waiting for next part

  3. oh man u r super.. 🔥🔥🔥

  4. ennada pannivachirukke ,…. sahikinilla

  5. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *