നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 831

 

ഇതൊക്കെ കണ്ട് പകച്ചുനിൽക്കുകയായിരുന്ന സച്ചിൻ, പെട്ടെന്ന് ദേഷ്യം വന്ന് മുന്നിൽ കണ്ട വലിയൊരു ഇരുമ്പ് ഗദയിലേക്ക് കൈവെച്ചു. സാധാരണ മൂന്നോ നാലോ പേർ ചേർന്നാൽ മാത്രം അനക്കാൻ കഴിയുന്ന ഭീമാകാരമായ ഒരു ഗദയായിരുന്നു അത്! എന്നാൽ പുതിയതായി കിട്ടിയ ഊർജ്ജത്തിന്റെ പിൻബലത്തിൽ, വെറുമൊരു പ്ലാസ്റ്റിക് കളിപ്പാട്ടം എടുക്കുന്ന ലാഘവത്തോടെ സച്ചിൻ അത് ഉയർത്തിയെടുത്തു!

 

ഞങ്ങളുടെ പുതിയ രൂപവും ആയുധങ്ങളും കണ്ട് ഞങ്ങൾ തന്നെ അത്ഭുതപ്പെട്ടു നിൽക്കുമ്പോഴായിരുന്നു ആ അപ്രതീക്ഷിത ആക്രമണം!

 

ഒരു നിമിഷം പോലും ശ്വാസമെടുക്കാൻ സമയം തരാതെ, തക്ഷകൻ തന്റെ ഭീമാകാരമായ വാളുമായി കാറ്റിന്റെ വേഗതയിൽ പാഞ്ഞുവന്ന് എന്റെ നേർക്ക് ഒരൊറ്റ വെട്ട്! തല വെട്ടിപ്പിളർക്കാൻ പാകത്തിൽ വന്ന ആ വെട്ടിനെ, ഞാൻ എന്നിലെ പുതിയ വേഗത ഉപയോഗിച്ച് എന്റെ കറുത്ത വാൾ കുറുകെ പിടിച്ച് തടഞ്ഞു.

 

രണ്ട് മാന്ത്രിക ആയുധങ്ങൾ തമ്മിൽ കൂട്ടിയിടിച്ചപ്പോൾ ഉണ്ടായ തീപ്പൊരി ആ കളരിയെ മുഴുവൻ പ്രകാശിപ്പിച്ചു! ആ കൂട്ടിയിടിയുടെ ആഘാതത്തിൽ എന്റെ കൈത്തണ്ടയിലൂടെ വലിയൊരു വേദന ഇരച്ചുകയറിയെങ്കിലും, ഞാൻ ഒരിഞ്ച് പോലും പുറകോട്ട് പോയില്ല.

 

“കൊള്ളാം… ആയുധം നിന്റെ ശരീരത്തിന്റെ ഭാഗമായിക്കഴിഞ്ഞു.”

 

എന്റെ മുഖത്തേക്ക് നോക്കി പല്ലിറുമ്മിക്കൊണ്ട് തക്ഷകൻ പറഞ്ഞു.

 

“പക്ഷേ പ്രതിരോധിക്കാൻ മാത്രം അറിഞ്ഞാൽ പോരാ… ആക്രമിക്കാനും നിനക്കറിയണം!”

 

അവൻ എന്നെ തട്ടിമാറ്റി അടുത്ത നിമിഷം സച്ചിനും രാഹുലിനും നേരെ തിരിഞ്ഞു. ഇന്നലത്തെ വിശ്രമമൊക്കെ വെറുതെയായിരുന്നു, കളി ഇപ്പോഴാണ് ശരിക്കും തുടങ്ങുന്നത് എന്ന് എനിക്ക് മനസ്സിലായി. ജീവൻ വേണമെങ്കിൽ ഈ ആയുധങ്ങൾ കൊണ്ട് പൊരുതിയേ മതിയാകൂ! വലിയൊരു അലർച്ചയോടെ എന്റെ വാളും പിടിച്ച് ഞാൻ വീണ്ടും അവനുനേരെ പാഞ്ഞടുത്തു…….

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

109 Comments

Add a Comment
  1. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  2. oh man u r super.. 🔥🔥🔥 waiting for next part

  3. oh man u r super.. 🔥🔥🔥

  4. ennada pannivachirukke ,…. sahikinilla

  5. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *