നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 831

 

ഞാൻ അവിടെത്തന്നെ നിൽക്കുന്നത് കണ്ട് തക്ഷകൻ തിരിഞ്ഞുനോക്കി. അവന്റെ കൂർത്ത കണ്ണുകൾ എന്നിൽ തറഞ്ഞുനിന്നു.

 

“തക്ഷകാ…”

 

ഞാൻ പതുക്കെ വിളിച്ചു.

 

“ഞാൻ കുറച്ചു നേരം കൂടി ഇതിനകത്ത് ചിലവഴിച്ചോട്ടെ?”

 

എന്റെ ചോദ്യം കേട്ടതും അവന്റെ പുരികം ചുളിഞ്ഞു. ചോരയൊലിപ്പിച്ചു നിൽക്കുന്ന എന്നെ അവൻ തലമുതൽ പാദം വരെ ഒന്ന് സൂക്ഷിച്ചുനോക്കി. ഈ അവസ്ഥയിലും എന്റെ ഉള്ളിൽ കത്തുന്ന വാശി എന്താണെന്ന് അവന് മനസ്സിലായില്ല.

 

“പറ്റില്ല…”

 

വളരെ പരുക്കനായ സ്വരത്തിൽ അവൻ മറുപടി പറഞ്ഞു.

 

“നിന്റെ ശരീരവും, രുധിരമണിയും അതിന് അനുവദിക്കില്ല. ഇന്നത്തെ സമയം കഴിഞ്ഞു.”

 

പക്ഷെ ഞാൻ പിന്മാറാൻ തയ്യാറായിരുന്നില്ല. എന്റെ വാശി കൂടിവരികയായിരുന്നു.

 

“എനിക്ക് കുറച്ചു സമയം കൂടി വേണം തക്ഷകാ… ഞാൻ നിന്നോട്ടെ?”

 

ഞാൻ വീണ്ടും ചോദിച്ചു.

എന്റെ ആവർത്തിച്ചുള്ള ചോദ്യം അവന്റെ ഈഗോയെ വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ടാകണം. എന്റെ നേർക്ക് ഒരടി മുന്നോട്ടുവെച്ച്, ആ വലിയ കരിങ്കൽ മുറി മുഴുവൻ മുഴങ്ങുന്ന ശബ്ദത്തിൽ അവൻ അലറി:

 

“പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ല…!!”

 

ആ അലർച്ച അവസാനിച്ചതും, മുകളിൽ നിന്നും ചിന്തിക്കാൻ പോലും കഴിയാത്തത്ര ഭയാനകമായ ഒരു ശബ്ദം ആ കളരിയിൽ മുഴങ്ങിക്കേട്ടു!

 

ആകാശത്ത് ഒരായിരം ഇടിമിന്നലുകൾ ഒന്നിച്ച് വെട്ടിയതുപോലൊരു ശബ്ദം! ഞങ്ങൾ ഞെട്ടി മുകളിലേക്ക് നോക്കി. ആ വലിയ മേൽക്കൂരയുടെ നടുവിൽ വായുവിൽ തങ്ങിനിന്നിരുന്ന ആ ചെറിയ രുധിരമണിയിൽ നിന്നായിരുന്നു ആ ശബ്ദം ഉണ്ടായത്!

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

109 Comments

Add a Comment
  1. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  2. oh man u r super.. 🔥🔥🔥 waiting for next part

  3. oh man u r super.. 🔥🔥🔥

  4. ennada pannivachirukke ,…. sahikinilla

  5. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *