ഒരു സാധാരണ മരവാതിലിനപ്പുറം ഇത്രയും വലിയൊരു മാന്ത്രിക ലോകം ഒളിപ്പിച്ചുവെക്കാൻ മാനസയെപ്പോലെ ഒരാൾക്ക് മാത്രമേ കഴിയൂ എന്ന് ഞാൻ അത്ഭുതത്തോടെ ഓർത്തു. വെറും സാധാരണക്കാരായ ഞങ്ങൾ ഈ ഭീമാകാരമായ ലോകത്ത് വെറും ഉറുമ്പുകളെപ്പോലെ ചെറുതായിപ്പോയ ഒരു തോന്നൽ.
ആ ചുവന്ന മണ്ണിന്റെ നടുവിലായി, പേശികൾ നിറഞ്ഞ കൈകൾ മാറിൽ പിണച്ചുകെട്ടി തക്ഷകൻ നിൽപ്പൊണ്ടായിരുന്നു. ആ അങ്കത്തട്ടിൽ നിൽക്കുമ്പോൾ അവന്റെ രൂപത്തിന് മുൻപത്തേക്കാൾ പതിന്മടങ്ങ് ഗാംഭീര്യം തോന്നിപ്പിച്ചു. അവന്റെ തിളങ്ങുന്ന കണ്ണുകൾ ആയുധപ്പുരയ്ക്ക് ചുറ്റും ഒന്ന് ഓടിയ ശേഷം, കൊടുംകാറ്റുപോലെ മുഴങ്ങുന്ന ശബ്ദത്തിൽ ഞങ്ങളെ നോക്കി അവൻ പറഞ്ഞു:
“ഇതാണ് നിങ്ങളുടെ പുതിയ ലോകം. പുറത്തുകാണുന്ന സാധാരണ മനുഷ്യരുടെ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ല. ഇനിയുള്ള ദിവസങ്ങളിൽ ഈ മണ്ണിൽ നിങ്ങളുടെ ചോരയും വിയർപ്പും വീഴും. വേദന കൊണ്ട് നിങ്ങൾ പിടയും. പക്ഷേ… അതെല്ലാം അതിജീവിച്ചാൽ മാത്രമേ ആ വലിയ ശത്രുവിനെ നേരിടാൻ നിങ്ങൾക്ക് സാധിക്കൂ…”
അത്രയും പറഞ്ഞിട്ട് അവൻ ഏറ്റവും അരികിലുണ്ടായിരുന്ന ആയുധപ്പുരയിൽ നിന്നും തിളങ്ങുന്ന വലിയൊരു വാൾ വലിച്ചൂരി ഞങ്ങൾക്ക് നേരെ എറിഞ്ഞു. ആ വാൾ ഞങ്ങൾക്ക് തൊട്ടുമുന്നിലായി ചുവന്ന മണ്ണിൽ ആഴത്തിൽ തറഞ്ഞുനിന്നു. അതിന്റെ പ്രകമ്പനം എന്റെ കാലുകളിലൂടെ അരിച്ചിറങ്ങി.
യുദ്ധം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു! അതും പുരാണങ്ങളിലെ ആയുധങ്ങളും മന്ത്രവിദ്യകളുമുള്ള ഒരു രഹസ്യ ലോകത്ത്. ഞാൻ ഒന്ന് ഉമിനീരിറക്കി, മണ്ണിൽ തറഞ്ഞുനിൽക്കുന്ന ആ വാളിലേക്കും, അതിനുമപ്പുറം നിൽക്കുന്ന തക്ഷകനിലേക്കും ഭയത്തോടെയും എന്നാൽ അതിലേറെ വീര്യത്തോടെയും നോക്കിനിന്നു….

ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!
the best
oh man u r super.. 🔥🔥🔥 waiting for next part
oh man u r super.. 🔥🔥🔥
ennada pannivachirukke ,…. sahikinilla
legendary ✨🥰🫂