നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ] 68

 

മാനസയുടെ കണ്ണുകൾ ഇപ്പോൾ പൂർണ്ണമായും ചുവന്നിരുന്നു. ജനാലയിലൂടെ അടിച്ചുകയറിയ മിന്നൽ വെളിച്ചത്തിൽ ആ മുഖത്തെ രൗദ്രഭാവം ഒന്നുകൂടി വ്യക്തമായി.

 

“അവളെ തളച്ചതുകൊണ്ട് മാത്രം പ്രപഞ്ചം സുരക്ഷിതമാകില്ലായിരുന്നു. അവളുടെ കൈവശമുള്ള ഇന്ദ്രനീലം എങ്ങനെയെങ്കിലും നിർജീവമാക്കണമായിരുന്നു. അതിനായി ഞാനും ഹിമശ്രീയും ഞങ്ങളുടെ രത്നങ്ങളുടെ സർവ്വ ശക്തിയും പുറത്തെടുത്തു. രുധിരമണിയുടെ കൊടുംചൂടും ചന്ദ്രകാന്തത്തിന്റെ അതിശൈത്യവും ഉപയോഗിച്ച് ഞങ്ങൾ ഇന്ദ്രനീലത്തെ ബന്ധിച്ചു. വെറുമൊരു ചങ്ങലയായിരുന്നില്ല അത്… ഭയാനകമായ വലിയ അഗ്നിവലയങ്ങൾ കൊണ്ടുള്ള ഒരു കോട്ട!

 

ആ രത്നത്തിന് ചുറ്റും ഞങ്ങൾ തീർത്ത ഓരോ അഗ്നിവലയവും സമയത്തിന്റെ ഓരോ ലൂപ്പുകൾ ആയിട്ടാണ് ഞങ്ങൾ മാറ്റിയത്. ആ മാന്ത്രിക വലയം കടക്കാൻ ശ്രമിക്കുന്ന ഏതൊരാളും സമയത്തിന്റെ ആ അവസാനിക്കാത്ത ചുഴിയിൽപ്പെട്ട് എന്നെന്നേക്കുമായി ഇല്ലാതാകും!”

പെട്ടെന്ന് മാനസയുടെ നോട്ടം എന്റെ അരികിലിരിക്കുന്ന നിധിയിലേക്ക് തിരിഞ്ഞു. നിധി പേടിയോടെ എന്നോട് കൂടുതൽ ചേർന്നിരുന്നു.

 

“ആ വലിയ ബന്ധനകർമ്മം നടക്കുമ്പോൾ, മൂന്ന് മഹാശക്തികൾ തമ്മിലുള്ള ആ വലിയ ഘർഷണത്തിൽ നിന്നും അതിശക്തമായ ഊർജ്ജം ചിതറിത്തെറിച്ചിരുന്നു. ആ തീപ്പൊരികളിൽ നിന്നും അന്ന് പുതിയതായി

ഒൻപത് മാന്ത്രിക മോതിരങ്ങൾക്ക് രൂപംകൊണ്ടു! നാഗമാണിക്യത്തിന്റെ ഊർജ്ജത്തിൽ നിന്നും ജനിച്ച അമൂല്യമായ ഒൻപത് മോതിരങ്ങൾ!”

 

മാനസ പതുക്കെ കൈയുയർത്തി നിധിയുടെ വലതുകൈയ്യിലേക്ക് ചൂണ്ടി. എല്ലാവരുടെയും കണ്ണുകൾ അവളുടെ വിരലുകളിലേക്ക് നീണ്ടു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

4 Comments

Add a Comment
  1. കാവൽക്കാരൻ

    ഇഷ്ടപ്പെടുമോ എന്നറിയില്ല.എന്ത് തന്നെയായാലും നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെയോ

    1. Evide Perdonal ID share cheyyauruthu

  2. ഫുൾ രോമാഞ്ചം ഒരു രക്ഷ ഇല്ലാത്ത എ😊ഴുത്ത് 😍

  3. ഡേയ് ഈ പൊങ്ങിയ രോമം ഒന്ന് താഴ്ത്തി തരാൻ പറ്റുവോ 😮‍💨🔥. എന്ത് എഴുത്താടോ?🔥. വേറൊന്നും പറയാൻ ഇല്ല 🔥 സാനം.

Leave a Reply

Your email address will not be published. Required fields are marked *