“അന്ന് രൂപംകൊണ്ട ആ ഒൻപത് മോതിരങ്ങളിൽ ഒന്നാണ്… ഇപ്പോൾ നിധിയുടെ വിരലിൽ തിളങ്ങിക്കൊണ്ടിരിക്കുന്നത്!”
നിധിയുടെ വിരലിലെ മോതിരത്തിലേക്ക് തന്നെ നോക്കി മാനസ തുടർന്നു..:
“ആ ഒൻപത് മോതിരങ്ങൾക്കും അതിന്റേതായ മാന്ത്രിക ശക്തിയുണ്ടായിരുന്നു. പക്ഷേ ആ ശക്തി എനിക്കോ ഹിമശ്രീക്കോ വേണ്ടിയിരുന്നില്ല. അതുമാത്രമല്ല, ആ മോതിരങ്ങൾ പുറത്തുള്ള ലോകത്ത് എത്തിയാൽ അത് വലിയ വിനാശങ്ങൾക്ക് കാരണമാകുമെന്നും ഞങ്ങൾക്കറിയാമായിരുന്നു. അതുകൊണ്ട് നീലാംബരിയെ തളച്ച ആ പർവ്വതത്തിന്റെ തന്നെ ഏറ്റവും താഴെയുള്ള, വെളിച്ചം കടക്കാത്ത ഒരു ഇരുട്ടറയിൽ… ഒരു പെട്ടിയിലാക്കി ഞങ്ങൾ ആ മോതിരങ്ങളെ ഭദ്രമായി അടച്ചുവെച്ചു.”
പെട്ടെന്ന് മാനസയുടെ നോട്ടം ഞങ്ങളുടെ നേർക്ക് തിരിഞ്ഞു. ആ കണ്ണുകളിൽ ഇപ്പോൾ വല്ലാത്തൊരു നിസ്സഹായതയുണ്ടായിരുന്നു.
“പക്ഷെ… നിങ്ങൾ എന്നോട് പറഞ്ഞ ആ അസ്ഥികൂടത്തിന്റെ കഥയുണ്ടല്ലോ, അതിനെക്കുറിച്ച് ശരിക്കും എനിക്കൊന്നും അറിയില്ല. ഞങ്ങൾ ആ പെട്ടി അവിടെ വെച്ചതിന് ശേഷം, ഈ കാലയളവിനുള്ളിൽ അവിടെ എന്ത് സംഭവിച്ചുവെന്നും ആ മോതിരം എങ്ങനെ നിധിയുടെ വിരലിൽ എത്തിയെന്നും എനിക്കിതുവരെ മനസ്സിലായിട്ടില്ല…”
ഇത്രയും പറയുമ്പോൾ ജനലിലൂടെ ഒരു തണുത്ത കാറ്റ് വീണ്ടും ഉള്ളിലേക്ക് അടിച്ചുകയറി. മുറിയിലുള്ളവരുടെ മുഖത്തെ ഭയം പതുക്കെ വർദ്ധിച്ചുവരികയായിരുന്നു. മാനസ ഒന്ന് ദീർഘമായി ശ്വാസമെടുത്തിട്ട് ഏറ്റവും ഭയാനകമായ ആ സത്യം വെളിപ്പെടുത്തി.

ഇഷ്ടപ്പെടുമോ എന്നറിയില്ല.എന്ത് തന്നെയായാലും നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെയോ
Evide Perdonal ID share cheyyauruthu
ഫുൾ രോമാഞ്ചം ഒരു രക്ഷ ഇല്ലാത്ത എ😊ഴുത്ത് 😍
ഡേയ് ഈ പൊങ്ങിയ രോമം ഒന്ന് താഴ്ത്തി തരാൻ പറ്റുവോ 😮💨🔥. എന്ത് എഴുത്താടോ?🔥. വേറൊന്നും പറയാൻ ഇല്ല 🔥 സാനം.