“ഇതൊന്നുമല്ല നമ്മൾ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വിപത്ത്! അന്ന് ഇന്ദ്രനീലത്തിന്റെ ശക്തികൊണ്ട് നീലാംബരി രൂപീകരിച്ച ആ കൊടുംക്രൂരന്മാരായ അസുരജന്മങ്ങളുണ്ടല്ലോ… അവർ പൂർണ്ണമായും നശിച്ചിട്ടില്ല, അവർ ഇപ്പോഴും ജീവനോടെയുണ്ട്!”
ഇത് കേട്ടതും സച്ചിനും രാഹുലും ഞെട്ടിത്തരിച്ചുപോയി. യുഗങ്ങൾക്ക് മുൻപ് നടന്ന ആ മഹാപോരാട്ടത്തിലെ അസുരന്മാർ ഇപ്പോഴും ജീവനോടെയുണ്ടെന്നത് ആർക്കും വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല. ഞാൻ സംശയത്തോടെ മാനസയെ നോക്കി. എന്റെ മനസ്സിലെ ചോദ്യം അവർക്ക് കൃത്യമായി മനസ്സിലായിരുന്നു.
“അവർ എങ്ങനെ ഇത്രയും കാലം ജീവനോടെ ഇരിക്കുന്നു എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്?”
മാനസ വിശദീകരിക്കാൻ തുടങ്ങി.
“ഇന്ദ്രനീലത്തിന്റെ ശക്തികൊണ്ട് ആ സൈന്യത്തെ സൃഷ്ടിച്ചപ്പോൾ, നീലാംബരി വളരെ ബുദ്ധിപൂർവ്വം അവരുടെ പ്രാണനെ തന്റെ ജീവനുമായി ബന്ധിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ, നീലാംബരി എന്നെന്നേക്കുമായി മരിക്കാത്തിടത്തോളം കാലം ആ അസുരന്മാരെ പൂർണ്ണമായി ഇല്ലാതാക്കാൻ ആർക്കും കഴിയില്ല! അന്ന് നീലാംബരിയെ സമയത്തിന്റെ ആ അഗ്നിവലയങ്ങളിൽ ഞങ്ങൾ ബന്ധിച്ചപ്പോൾ, തങ്ങളുടെ റാണിയുടെ ശക്തി ക്ഷയിച്ചതുകൊണ്ട് ആ അസുരപ്പട പാതാളത്തിന്റെ ഇരുളിൽ ഒരു നീണ്ട നിദ്രയിലേക്ക് വീഴുകയായിരുന്നു…”
മാനസയുടെ ശബ്ദം ഒന്നുകൂടി കനത്തു. ആ വാക്കുകളിൽ വലിയൊരു അപകടത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.
“കാലങ്ങൾക്കിപ്പുറം ഇപ്പോൾ അവർ ആ നിദ്രയിൽ നിന്നും ഉണർന്നിരിക്കുന്നു! തങ്ങളുടെ റാണിയെ വീണ്ടും പുറത്തുകൊണ്ടുവരാൻ വേണ്ടി, ഞങ്ങൾ തീർത്ത ആ സമയത്തിന്റെ അഗ്നിവലയങ്ങൾ ഓരോന്നായി അവർ തകർക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഏറ്റവും ഭയാനകമായ സത്യമെന്തെന്നാൽ… ആ വലയങ്ങൾ പൂർണമായി ഭേദിക്കുന്നതിൽ അവർ ഏതാണ്ട് വിജയം കണ്ടിരിക്കുന്നു!”

ഇഷ്ടപ്പെടുമോ എന്നറിയില്ല.എന്ത് തന്നെയായാലും നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെയോ
Evide Perdonal ID share cheyyauruthu
ഫുൾ രോമാഞ്ചം ഒരു രക്ഷ ഇല്ലാത്ത എ😊ഴുത്ത് 😍
ഡേയ് ഈ പൊങ്ങിയ രോമം ഒന്ന് താഴ്ത്തി തരാൻ പറ്റുവോ 😮💨🔥. എന്ത് എഴുത്താടോ?🔥. വേറൊന്നും പറയാൻ ഇല്ല 🔥 സാനം.