നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 423

നിലാവിൽ വിരിഞ്ഞ പാരിജാതം

Nilavil Virinja Paarijatham | Author : Smitha

ഷെൽട്ടറിൽ ആവശ്യത്തിൽ കൂടുതൽ ആളുകളുണ്ടായിരുന്നു.

“ഇന്നെന്നാ കൊറേപ്പേരുണ്ടല്ലോ!”

ഷെൽട്ടറിന്റെ മുമ്പിൽ ബൈക്ക് നിർത്തി സമീപത്ത് നിന്നിരുന്ന രാഘവനോട് ജോസഫ് പറഞ്ഞു.

“കെ എം എസ്സും കല്യാണീം ഇല്ല…അതിന് പോകേണ്ടിയിരുന്ന ആളുകളാ,”

ബൈക്കിൽ നിന്നിറങ്ങുകയായിരുന്നു ജെന്നിഫറെ നോക്കി രാഘവൻ പറഞ്ഞു.

പാണ്ടിക്കടവ് റൂട്ടിലൂടെ സർവീസ് നടത്തുന്ന രണ്ടു ബസ്സുകളാണ് കെ എം എസ്സും കല്യാണിയും.

“അയ്യോ അതെന്നാ?”

ജെന്നിഫർ പെട്ടെന്ന് ചോദിച്ചു.

രാഘവനിൽ നിന്നും കിട്ടിയ വിവരം അവളെ അന്ധാളിപ്പിച്ചു.

“ഫസ്റ്റ് ദിവസം തന്നെ ലേറ്റാവുവോ?”

“എപ്പഴാ സ്‌കൂളിലെത്തണ്ടേ?”

ജെന്നിഫറെ നിന്നും കണ്ണുകൾ മാറ്റാതെ രാഘവൻ ചോദിച്ചു.

“ഒൻപതിന്,”

“ഓ! അത്രേയൊള്ളോ?”

രാഘവൻ ചിരിച്ചു.

“പത്ത് മിനിട്ടാവുമ്പോ ഗന്ധർവ്വൻ വരൂല്ലോ. അതരമണിക്കൂറ് കൊണ്ട് സ്‌കൂളിലെത്തില്ലെ? പിന്നെ എന്നാ?’

“ഫയങ്കര തിക്കും തെരക്കുവാരിക്കും അതിൽ…എന്നാലും വേണ്ടിയേല. സമയത്തിന് അങ്ങെത്തിയാ മതി!”

ജെന്നിഫർ ആത്മഗതം പോലെ പറഞ്ഞു.

തിരുവാംകുന്ന് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് ട്രാൻസ്ഫർ ആയി പാണ്ടിക്കടവിനടുത്തുള്ള പന്നിയങ്കര സ്‌കൂളിലേക്ക് പോകുന്ന ആദ്യത്തെ ദിവസമാണ് ഇന്ന്. തിരുവാംകുന്ന് പാണ്ടിക്കടവിൽ നിന്ന് അറുപത് കിലോമീറ്റർ അകലെയാണ്. അതുകൊണ്ട് വാടകവീട്ടിലായിരുന്നു ജെന്നിഫർ താമസിച്ചിരുന്നത്. മറ്റ് രണ്ട് അധ്യാപികമാരുടെ കൂടെ. പന്നിയങ്കര സ്‌കൂളിലേക്ക് ഒരു ട്രാൻസ്ഫറിന് ശ്രമിക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. അപരൻ

    ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.