നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 423

“ഫാമിലി?”

അയാൾ ചോദിച്ചു.

“ഭർത്താവ് ഗവണ്മെന്റ് സർവീസിലാണ്…ഒരു മോൻ ഉണ്ട്. മണിപ്പാൽ മെഡിക്കൽ കോളേജിൽ ഫസ്റ്റ് സെമസ്റ്റർ…”

“റിയലി?”

അയാൾ വിശ്വാസം വരാതെ അവളെ നോക്കി. അതിന്റെ അർഥം അവൾക്കറിയാം. അതറിഞ്ഞപ്പോൾ അവൾക്ക് അനിഷ്ടം മുഖത്തേക്ക് കൊണ്ടുവരാതിരിക്കാൻ പരമാവധി ശ്രമിച്ചു.

തന്റെ പ്രായം അറിഞ്ഞു കഴിഞ്ഞതിന് ശേഷമുള്ള ചിലരുടെ പ്രതികരണം അവളിൽ അലോസരം സൃഷ്ടിക്കാറുണ്ട്

“അയ്യോ, ഇത്രേം പ്രായം ഒണ്ടാരുന്നോ? പറയുവേല കേട്ടോ?”

“ഏഹ്? മെഡിക്കൽ സ്റ്റുഡന്റ് ആണോ മോൻ? അപ്പം എന്താ പ്രായം?”

ഇതൊക്കെയാണ് പലരുടെയും പ്രതികരണം. പല തവണ ഇങ്ങനെയൊക്കെ കേട്ടിട്ടുള്ളതിനാൽ ജെന്നിഫറിന് ഇപ്പോഴത് ഏറ്റവും അരോചകമായാണ് തോന്നാറ്.
പ്രിൻസിപ്പാൾ മണിയടിച്ച് പ്യൂണിനെ വിളിപ്പിച്ചു.

“സുകുമാരൻ മാഷിനെ വിളിക്ക്,”

ഓടിവന്ന പ്യൂണിനോട് പ്രിൻസിപ്പാൾ പറഞ്ഞു. പ്യൂൺ പുറത്തേക്ക് പോയി സുകുമാരൻ മാഷിനെകൂട്ടിക്കൊണ്ട് വന്നു.

റിട്ടയർ ചെയ്യാൻ പ്രായമായി എന്ന് തോന്നിച്ച ദീർഘകായനായ അദ്ധ്യാപകൻ സുകുമാരൻ ജെന്നിഫറെ നോക്കി മന്ദഹസിച്ചു.

“ഇത് പുതിയ മാഡം …ജെന്നിഫർ ജോസഫ്ഇഗ്ലീഷ് ഡിപ്പാർട്ട്മെൻറ്റിൽ…മാഡം ഇത് സുകുമാരൻ നായർ..സ്റ്റാഫ് സെക്രട്ടറി…”

പ്രിൻസിപ്പാൾ പരിചപ്പെപ്പടുത്തി. .

“മാഷ് മാഡത്തിന് ടൈം ടേബിൾ കൊടുക്ക്,”

പിന്നീട് പ്രിൻസിപ്പാൾ നേരിട്ട് വന്ന് അവളെ ക്ലാസ്സിന് പരിചയപ്പെടുത്തി. ട്വൽത്ത് എയുടെ ക്ലാസ്സ് ടീച്ചർ.

പരിചയപ്പെടലുകൾക്ക് ശേഷം ജെന്നിഫർ ക്ലാസ്സ് തുടങ്ങി.
“ദ റീഫണ്ട്” എന്ന പേരുള്ള ഒരു ജർമ്മൻ നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായിരുന്നു പാഠം. പാഠത്തിന്റെ പേര് ബോഡിൽ എഴുതിക്കൊണ്ടിരിക്കുമ്പോൾ വാതിൽക്കൽ നിന്ന് ഒരു ശബ്ദം കേട്ടു.

“മേ ഐ കമിൻ മാം?”

തിരിഞ്ഞു നോക്കുന്നതിന് മുമ്പ് പാരിജാതത്തിന്റെ സുഗന്ധം അവളെ തേടിയെത്തി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. അപരൻ

    ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.