ചുംബനം കഴിഞ്ഞുള്ള ഡയലോഗ് നന്ദു ഇടക്കിടെ തെറ്റിച്ചുകൊണ്ടിരുന്നു. അവളുടെ കവിളിൽ അവന്റെ ചുണ്ടുകൾ വീണ്ടും വീണ്ടും പതിഞ്ഞു. അവന്റെ കളി മനസ്സിലാക്കിയ ആദി അവനെ മാറ്റിനിർത്തി ഉപദേശിച്ചു.
ഒരു മാസത്തെ റിഹേഴ്സൽ കഴിഞ്ഞു നാടകം സ്കൂളിൽ അരങ്ങേറി. നന്ദു സ്റ്റേജിൽ റോമിയോ ആയി ജീവിക്കുകയായിരുന്നു. നാടകത്തിന് സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും ബെസ്റ്റ് ആക്ടറായി നന്ദുവും ആക്ടറെസ് ആയി പാർവതിയും തിരഞ്ഞെടുക്കപ്പെട്ടു. റോമിയോയും ജൂലിയറ്റും സ്കൂളിൽ അവർക്ക് പുതിയ വിളിപ്പേര് വീണു. പക്ഷെ നന്ദുവിന് അവൾ പാറുവായിരുന്നു. അവരുടെ സൗഹൃദം കൂടുതൽ ശക്തമായിക്കൊണ്ടിരുന്നു.
അന്ന് ഒരു ജൂണ് മാസത്തിലെ മഴയുള്ള സായാഹ്നമായിരുന്നു. സ്കൂളിലെ ബെൽ മുഴങ്ങി. നന്ദു ക്ലാസ്സിൽ നിന്നിറങ്ങി .. മാനത്തെ ഇരുണ്ടുകൂടിയ കാർമേഘങ്ങൾ പെയ്യാൻ തുടങ്ങി. അവൻ കൈയിലുണ്ടായിരുന്ന കാലൻകുട നിവർത്തി സ്കൂൾ മുറ്റത്തുകൂടെ നടന്നു. ” നന്ദൂ… ഒന്നു നിന്നെ…” പാർവതിയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞുനോക്കി. അവൾ വരാന്തയിൽ നിന്നും പാർവതി അവനെ കൈകാട്ടി വിളിച്ചു. അവൻ അവളുടെ അടുത്തേക്ക് ചെന്നു .
” പാറു ഇത്രനേരമായിട്ടും പോയില്ലേ.”
” ഞാൻ കുടയെടുക്കാൻ മറന്നു.. നീ എന്നെ നിന്റെ കുടയിൽ വീടുവരെ ആക്കുവോ..”
അവർ ഒരു കുടക്കീഴിൽ പരസ്പരം ചേർന്ന് നടന്നു. കുട ചൂടിയെങ്കിലും അവർ ചെറുതായി നനഞ്ഞിരുന്നു. അവർ പരസ്പരം എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.
” നിനക്ക് ഗേൾ ഫ്രണ്ട് ഉണ്ടോടാ… ”
” ഇല്ല..”
” അതെന്താ ഇല്ലാത്തത്.. ”
” തന്നെപ്പോലെ ഒരാളെ കണ്ടുകിട്ടിയില്ല..”
” എന്നെപ്പോലെ ഒരാളെയാണോ ഇഷ്ടം ”
” അതേ… Will you be my girlfriend…”.
” എന്താ.. പറഞ്ഞേ… ”
” പാറുവിന് എന്റെ ഗേൾഫ്രണ്ട് ആകാമോ എന്ന്.”.
” പോടാ.. ഞാൻ നിന്നെക്കാൾ മൂത്തതാണ്…”
” അതിനെന്താ സച്ചിൻ തെണ്ടുൽകറും അഞ്ജലിയേക്കാൾ താഴെയാ.. അഭിഷേക് ബച്ചനും ഐശ്വര്യയും.. ഇവരൊക്കെ പ്രണയിച്ചതോ..?.”
” എനിക്ക് നിന്നോടങ്ങാനൊന്നുമില്ല…”.
” ഇല്ലേ.. പിന്നെ ഇത്രയും കൂട്ടുകാരുണ്ടായിട്ടും എന്റെ കുടയിത്തന്നെ കേറിയതെന്തിനാ… വേറെ ആരോടും പറയാത്ത സ്വപ്നങ്ങളും ഇഷ്ടങ്ങളും എന്നോട് മാത്രം പറഞ്ഞതെന്തിനാ… അപ്പൊ ഞാൻ സ്‌പെഷ്യൽ അല്ലെ…”
അവൾ ഒന്നും മിണ്ടിയില്ല അവനും..
Super , adipoli theme…super avatharanam..kkeep it up and continue dear shanker..
ഇതിലും മികച്ചൊരു തുടക്കം… അത് സ്വപ്നങ്ങളിൽ മാത്രം☺☺☺☺
ഇത് ശോകം കഥ ആണ് എന്ന് എനിക്ക് ഒന്ന് കൂടി തുടക്കം ക്യത്യമായിട്ട് വായിച്ചപ്പോൾ ആണ് മനസ്സിലായത്,നിങ്ങളോട് ഒക്കെ എത്ര പറഞ്ഞാലും ഞങ്ങളെ കരയിച്ചേ അടങ്ങു എന്ന് വാശയാ അല്ലെ…
ഹും നടക്കട്ടെ..
ഞാനും സന്തോഷം മാത്രം ഇഷ്ടപ്പെടുന്ന ആളാണ് പക്ഷേ വല്ലപ്പോഴും ദുഃഖം ഇല്ലെങ്കിൽ സന്തോഷത്തിന്റെ വില അറിയില്ല സുഹൃത്തേ.
പക്ഷെ ഈ കഥ ഹാപ്പി എൻഡിങ് ആണ്…
തുടക്കം പൊളിച്ചു ബ്രോ നല്ല ഫിൽ ,നല്ല അവതരണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Kollam nalla thudakkam continue
നന്നായിട്ടുണ്ട് ബ്രോ. സ്പീഡ് കുറക്കണം.
പേര് കണ്ടിട്ട് ശോകം ആണെന്ന് തോന്നുന്നുണ്ടല്ലോ എന്തായാലും തുടരൂ bro
Polichu
Aliya kidukki, thanendhu varthanama parayunnathu, thudarnottenno, thudarnillengil shenichittu chorilla ennu parayunnathupole aakum. Bro dhairyamayi thudarnnoloo, ngangal katta supportumayi koode undakum. By athmav
തുടക്കം അടിപൊളി, നല്ല കമ്പി ഡയലോഗുകൾ, കമ്പി സീൻ, പ്രണയ നിമിഷങ്ങൾ എല്ലാം ചേർത്ത് സൂപ്പർ ആക്കണം.
Bro, starting super, continue……..
Speed കുറച്ചു കൂടുതൽ അല്ലെ, love story ആവുമ്പോൾ കുറച്ചുകൂടി വിവരിച്ചു എഴുതിയാൽ കൂടുതൽ ഇഷ്ടപ്പെടും, മികച്ച രീതിയിൽ അവതരിപ്പിച്ചു തുടരണം ?
Next part vegam idu
അടിപൊളിയായിട്ടുണ്ട് മച്ചാനേ
അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ്
Super,continue bro
Thudaranam