ശരി. നിങ്ങൾ സെക്രട്ടറിയോട് പറഞ്ഞ് എന്റെ കലണ്ടർ നോക്കൂ. കൈകൂപ്പി ഞങ്ങളിറങ്ങി.
ഹേമയ്ക്കൊരു കോളു വന്നു. അവൾ സംസാരിക്കാൻ ഓഫീസിന്റെ വെളിയിലേക്ക് പോയി. സെക്രട്ടറി സമയം തന്നു. പെട്ടെന്ന് ഒരു ഫോൺ. ഇല്ല മാഡം, പോയിട്ടില്ല.. ശരി… മാഡം വിളിക്കുന്നു. അവളെന്നെ നോക്കി.
ഒന്നൂടി ആ സുന്ദരിയെ കാണാമെന്നോർത്തപ്പോൾ ഹൃദയം തുള്ളിച്ചാടി.
രഘൂ… ആ മുഖത്ത് ഗൗരവം. ഇരിക്കൂ.
ഞാനും സീരിയസ്സായി.
നോക്കൂ… ആന്റി പറഞ്ഞു. മനീഷി…ഈ ഓർഗനൈസേഷൻ, സ്ത്രീകളുടെ രക്ഷയ്ക്കാണ്. ഒറ്റപ്പെടുന്നവർ, ഉപദ്രവമേറ്റവർ, ഉപേക്ഷിക്കപ്പെട്ടവർ… ആരുമില്ലാത്തവർ… അപ്പോൾ അടിപിടിയൊണ്ടാക്കി നടക്കുന്ന അക്രമികളുടെ കൂടെ ബിസിനസ് ഡീലിങ്സ്… എനിക്കു പറ്റില്ല. ഹേമ ഈസ് ഓക്കെ. കൂടെ വേറെയാരെങ്കിലും വരണം. ഞാൻ ശ്രീനിയെ വിളിച്ചാലോ എന്നു ചിന്തിച്ചതാണ്. പിന്നെ രഘുവിനെ അറിയാവുന്നതുകൊണ്ട് നേരിട്ട് പറയാന്നു വെച്ചു. ആന്റിയുടെ ശബ്ദം ശാന്തമായിരുന്നു.
ദേഷ്യം വരണ്ടതാണ്. എന്തോ ഒരെംപതി തോന്നി. മാത്രമല്ല ആന്റി മുൻധാരണകൾ വെച്ചാണ് സംസാരിക്കുന്നത് എന്നു തീർച്ച.
മാഡം….. ആന്റി കൈ പൊക്കി. നനഞ്ഞ കക്ഷത്തിലേക്കു പാളിയ കണ്ണുകൾ ഞാൻ പണിപ്പെട്ടു പിൻവലിച്ചു. ആന്റീന്നു വിളിക്കാം. ആദ്യമായി എന്റെ നേരെയും ആ പുഞ്ചിരി! ഹൃദയം പിന്നെയുമലിഞ്ഞു തുടങ്ങി.
ഞാനൊരക്രമിയൊന്നുമല്ല. സ്ത്രീകളുടെ നേരേ ഒരിക്കലും കൈ പൊക്കിയിട്ടില്ല. ഞാൻ പറഞ്ഞു തുടങ്ങി. ചില സാഹചര്യങ്ങളിൽ വേണ്ടത്ര ചിന്തിക്കാതെ എടുത്തുചാടിയിട്ടുണ്ട്. അതിനുള്ള ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. ജീവിക്കാൻ വേണ്ടിയാണ് ഇത്തരം ചെറിയ വർക്കുകൾ ഏറ്റെടുത്തു ചെയ്യുന്നത്. വരുമാനം ഗുണ്ടാപ്പണിയിലൂടൊന്നുമല്ല. കഷ്ട്ടപ്പെടുന്ന സ്ത്രീകളുടെ സംരക്ഷണം ആണീ മനീഷിയുടെ ലക്ഷ്യമെങ്കിൽ, പണിയെടുത്തു ജീവിക്കുന്ന ബാക്കിയുള്ളവരേയും സഹായിച്ചില്ലെങ്കിലും നിരുൽസാഹപ്പെടുത്താതിരിക്കാം. സ്വരം സൗമ്യമായിരുന്നു.. ആ വലിയ കണ്ണുകൾ എന്നിൽത്തന്നെ തറഞ്ഞുനിന്നു.
എനിക്ക് രഘുവിനോടു കൂടുതൽ സംസാരിക്കണംന്ന്ണ്ട്. ആന്റി പറഞ്ഞു. സൗകര്യപ്പെട്ടാൽ
നാളെ അഞ്ചുമണിക്ക് ഇവിടെ വര്വോ?
തീർച്ചയായും. ഞാനെണീറ്റു. വാതിൽക്കലെത്തിയപ്പോൾ…. രഘൂ… ഞാൻ തിരിഞ്ഞുനോക്കി. ഇയാള് വിചാരിക്കണപോലെ ഞാനൊരു അഹങ്കാരിയോ താടകയോ ഒന്നുമല്ല. ആ വിടർന്ന കണ്ണുകളിൽ കുസൃതി നൃത്തംവെച്ചു. ആ മിന്നിമായുന്ന മന്ദഹാസം…കടിച്ചങ്ങുതിന്നാൻ തോന്നി.
അങ്ങനെ തോന്നിയേയില്ല ആന്റീ… ഞാൻ പറഞ്ഞു.
പിന്നെയെന്തു തോന്നി? കണ്ണുകൾ വേറെന്തോ പറഞ്ഞോ?
അത്…ഞാൻ വാക്കുകൾ തേടി… കുഞ്ഞായിരുന്നപ്പോൾ അമ്മ കാട്ടിത്തന്ന വിഷുക്കണീലെ വിളക്കുപോലുണ്ട്… എങ്ങിനെയാണ് ആ വാക്കുകളെന്റെ നാവിൻതുമ്പത്തു വന്നത്!
ആ മുഖം കാർത്തികവിളക്കുകൾ പോലെ തുടുത്തു തിളങ്ങി. കണ്ണുകൾ നീലത്തടാകങ്ങൾ…
മഞ്ഞുതുള്ളികൾ പോലെയിറ്റുവീണ നിമിഷങ്ങൾ… വരട്ടെയാന്റീ… ഞാൻ വിടവാങ്ങി. ജീവിതത്തിലെ ഒരു ഭാഗം കഴിഞ്ഞതു പോലെ. ഇനി?
ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.
Superb story bro❤
super bro super
പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂
? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…